Powered By Blogger

Thursday, August 29, 2013

തിരനോട്ടം



കുറെ എന്തെക്കയോ ഓര്‍ത്തിടുത്ത് പറയണം എന്ന് കരുതിയാണ് എഴുതി തുടങ്ങണെ.പറഞ്ഞുവന്നാല്‍ ഒരുതരം തിരനോട്ടം. ജീവിതത്തെ അത്ഭുതത്തോടെ നോക്കാനാണ് എപ്പഴും ശ്രമിച്ചിരുന്നത്, അതായിരുന്നു എനിക്ക് ജീവിതവും അനുഭവങ്ങളും.ഇപ്പോള്‍ അനന്തപുരിയുടെ മടിത്തട്ടില്‍ അനന്തവിശാലം കൊള്ളുന്നു.അങ്ങനെ പറഞ്ഞാല്‍ പോരാം.ഇവിടെക്കെന്നെ നാടുകടത്തിതാണ്.വേറെ ആരും അല്ല ,എന്‍റെ പ്രിയ കുടുംബംതന്നെ.

എന്തിനെന്നു ചോദിക്കരുത്, മറിച്ച് ഞാന്‍ അത് പറഞ്ഞുതരാം.ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സംഭവം ആകാന്‍ വേണ്ടുന്നതെല്ലാം ഞാനായിത്തന്നെ ചെയ്തു പോരുന്നുണ്ടായിരുന്നു.ഓരോ കൊച്ചുസുന്ദരിമാര്‍  എന്നെ നോക്കുകയും ഞാന്‍ അവരെ നോക്കുകയും ,അങ്ങനെ പരസ്പ്പരം അങ്ങോടും ഇങ്ങോടും നോക്കി നടന്നക്കാലം.ഇത് പറയുമ്പേ, ഇതാണോ വിഷയം എന്ന് തോന്നരുത്.കാരണം ഇതും എനിക്കൊരു വിഷയം അര്‍ന്നു.പഠനത്തില്‍ മോശം അല്ലര്‍ന്ന ഞാന്‍ ടിച്ചരുമാരുടെ മുന്നില്‍ നല്ലപുള്ള തന്നെ അര്‍ന്നു.അങ്ങനെ ഇരിക്കുന്ന സമയത്താണ് അവിടെ ഉള്ള ഒരു പെണ്‍കുട്ടി എന്‍റെ വിഷയമായി വരുന്നത്. മുന്‍പും അവളോടൊപ്പം നടന്നെങ്കിലും സംസരിച്ചിട്ടുണ്ടേന്ക്കിലും അന്ന് മുതല്‍ അവള്‍ എന്നോടടുത്തു.പറയാന്‍ തക്ക വലുപ്പം വിഷയത്തിന് ഉണ്ടെങ്കിലും ഒഴിവാക്കാന്‍ കരുതി തന്നെ കുറെ ഒഴിവാക്കുവ.ചിക്കന്‍പോക്സ് പിടിപ്പെട്ടു അവള്‍ കുറെ നാള്‍ ക്ലാസ്സില്‍ വാരത്തെ ഇരുന്നു.അപ്പോളായിരുന്നു അവള്‍ എനിക്ക് ഒഴിച്ചുക്കുടാനാവാത്ത ഒന്നായി എനിക്ക് തോന്നിത്തുടങ്ങിയത്.കാണാതെ കാത്തിരുന്ന എനിക്ക് അവളുടെ രണ്ടാമത്തെ വരവില്‍ ഞാന്‍ കണ്ടത്തില്‍ എത്രയോ മടങ്ങ്‌ അവള്‍ സുന്ദരിയായിരുന്നു.ഞാന്‍ അവളോടും, തിരിച്ചും പങ്ക് വെക്കാത്ത വിഷയങ്ങള്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലാതായി.പിന്നിട് രഹസ്യമായ പ്രനയദിനങ്ങളാര്‍ന്നു ഓരോ ദിവസവും.വിത്യസ്ത ജാതിയില്‍ പെട്ടിരുന്നതിനാല്‍ ഒരു സ്വാഭാവിക വിവാഹത്തിന്റെ ഒരു നേരിയ സാദ്ധ്യതപ്പോലും ഉണ്ടായിരുന്നില്ല. വികാരനിര്‍ബരമായ ദിനങ്ങള്‍ക്കൊടുവില്‍, ഒരിക്കല്‍ ഞാന്‍ അവളേം കൊണ്ടുപോയി താലികെട്ടി.പിന്നീടു ഭൂകമ്പങ്ങളുടെ ഒരു പടയോട്ടം തന്നെ അര്‍ന്നു.കുറെ പുകിലുകള്‍ക്ക് ശേഷം എന്റെ വീടിന്‍റെ ഉന്നതങ്ങളില്‍ നിന്നും എനിക്ക് പെട്ടിം പോക്കണവും ഇടുത്തു വിടാനുള്ള ഓര്‍ഡര്‍ കിട്ടി.അങ്ങനെ ഇന്നി അനന്തപുരിയുടെ മണ്ണില്‍ നില്‍ക്കുന്നു.എന്‍റെ ആദ്യവധു ഇന്ന് നന്നായി ജീവിക്കുന്നുണ്ടാകും.ഉണ്ടാകണം.

പല നാട്ടില്‍നിന്നുമായി ഒരുപാടു പേര് വന്നു ചേരുന്ന നാടാണിത്.കൂടെ കാണുന്ന പലരുടെയും ജീവിതവും അനുഭവങ്ങളും കേള്‍ക്കുമ്പോള്‍ എനിക്ക് ഓരോന്നും പുതിയത് തന്നെ ആണ്.ഏതുനാട്ടില്‍ നിന്നും വ്യതസ്തമായി സുഗകരമായ കാലാവസ്ഥ.ഡാം പൊട്ടുന്നു പേടിക്കണ്ട, സുനാമി ഉണ്ടാകുന്നു പേടിക്കണ്ട,കൊതിക് കാര്യമായി ഇല്ല,അനാവശ്യത്തിന് മഴ ഇല്ല.കൊള്ളം.സുഗകാരം തന്നെ ജീവിതം.കുറെ കാണേണ്ട കാഴ്ചകള്‍ ഉള്ള സുന്ദരമായ നാട്.

അന്ന് നിശാഗന്ധി ആഡിടോറിയത്തില്‍ ഒരു ഫിലിം ഫെസ്റിവല്‍ കാണാന്‍ ആ നാട്ടിന്നു സംമ്പാദിച്ച ഒരു സുഹൃത്ത് എന്നെ കൊണ്ടുപോയി.ഞങ്ങളുടെ സംസാരത്തിനിടയില്‍ എന്റെ ശ്രദ്ധ സ്വന്തം മുണ്ട് ഉടുക്കാനാവാതെ തോളത്ത് ഇട്ട് ആടി ആടി വരുന്ന ആ പ്രായമായ മനുഷ്യനിലേക്ക് തിരിഞ്ഞു.ഞാന്‍ അപ്പേ എന്‍റെ സുഹൃത്തിനോട്‌ പറഞ്ഞു “ഇപ്പേ അയ്യാളെ പോലീസ് തൂക്കി പുറത്തെറിയും”.പക്ഷെ ആവന്‍ എന്നോട് നോക്കിയിരുന്നോ എന്നുപറഞ്ഞ് വായിടിക്കും മുന്നേ പോലീസ് വന്നു ആ മുണ്ട് അദേഹത്തെ ഉടുപിച്ചു മുന്നില്‍ കൊണ്ടുപോയി ഇരുത്തി.ഞാന്‍  ഒന്ന് അമ്പരന്നു.അങ്ങനെ ഞാന്‍ അറിഞ്ഞേ അദ്ദേഹം കേരളം അറിയുന്ന ഒരു കവി ആണ്.പേര് പറഞ്ഞപ്പേ ഞാനും കേട്ടിടുണ്ട്.എന്റെ മനസിലെ  അദ്ദേഹത്തെപ്പറ്റിയുള്ള ചിത്രത്തിന്‌ ഒരു മങ്ങള്‍ എല്ക്കുകല്ല ചെയ്തെ, മറിച്ച് എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എനിക്കൊരു അല്ഭുതമാകുവ ചെയ്തെ.ഇന്നും എന്നും.
അന്നുമുതല്‍ ഞാന്‍ പറ്റുംപോലെ അദ്ദേഹത്തെപ്പറ്റി ഒരുതരം അന്വോഷണം അര്‍ന്നു.ഇന്നും അത് തിര്‍ന്നില്ല എന്നുവേണേല്‍ പറയാം.പിന്നിട് പലപ്പോഴും ഈ തലസ്ഥാനനഗരിയുടെ പല ഭാഗത്തായി അദേഹത്തെ കണ്ടെങ്ങിലും എനിക്ക് ചെന്നൊന്നു മിണ്ടാന്‍ എന്റെ ധൈര്യം അനുവദിച്ചില്ല.ഒരിക്കല്‍ സെക്രട്ടറിയേട്ടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന ഒരു കെട്ടില്‍ മദ്യപിച്ച് ഇരിക്കുന്ന അദ്ദേഹത്തോട്‌ ഞാന്‍ ചെന്ന് മിണ്ടി.കുറെ വര്‍ത്താനങ്ങല്‍ക്കൊടുവില്‍ എന്നോട് ഒരു അന്‍പതു രൂപ തരാന്‍ ചോദിച്ചു, അമ്പരപ്പോടെയാന്നെലും ഞാന്‍ അത് കൊടുത്തു.എന്റെ നേരെ കൈകുപ്പി , എന്നെ ഒന്ന് അഭിവാദ്യം ചെയ്യന്നപോലെ.പിന്നിട് പലപ്പോളായി ഇത് ആവര്‍ത്തിച്ചു.ഞാങ്ങളുടെ സംസാരവിഷയങ്ങളില്‍ പല വിഷയങ്ങളും കയറിവന്നു.ഇങ്ങനെ പല ദിവസങ്ങള്‍ കടന്നുപോയി.ഒരിക്കല്‍ മദ്യപിക്കാന്‍ എന്റെ കൈയില്‍ നിന്നും ഒരു നൂറുരൂപ വാങ്ങി.ആ തവണ ഞാന്‍ ചോദിച്ചു, “എന്തിനാ നിങ്ങള്‍ കുടിക്കുന്നതെന്ന്...”.എനിക്ക് കിട്ടിയ മറുപടി ഇങ്ങനയിരുന്നു... “ഇന്നാട നായേ നിന്‍റെ കാശ്”.ഇതും പറഞ്ഞു അദ്ദേഹം എണിറ്റു പോയി.ഞാനും ഒന്നും സംഭാവിക്കാത്തവനെപോലെ നടന്നു നീങ്ങി.പിന്നിട് കുറച്ചു ദിവസത്തേക്ക് ഞാന്‍ അവരെ കണ്ടില്ല.കുറെ ദിവസത്തിന് ശേഷം നാട്ടിലേക്കു പോരാനുള്ള ഒരു ഓട്ടത്തിനിടയില്‍ ഞാന്‍ ബസ്‌ ഇറങ്ങി നടക്കുന്ന വഴിയുടെ മറുവശത്ത് ഒരു ആള്‍ക്കുട്ടം കണ്ടെങ്ക്കിലും എന്റെ തിരക്കില്‍ അതിനെപറ്റി തിരക്കാതെ ഞാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി.അവിടത്തെ ടിവിയിലെ വാര്‍ത്തയിലുടെ ഞാന്‍ കേട്ടു, “കേരളത്തിന്റെ പ്രിയ കവി ശ്രി.അയ്യപ്പന്‍ തിരുവനതപുരം കിഴക്കെക്കോട്ടക്ക് സമിപം വഴിയരികില്‍ മരിച്ചു കിടക്കുന്നുന്നു”.എനിക്ക് എന്തോ ഒരുതരം വിഷമം തോന്നി.ഞാന്‍ എന്റെ നാട്ടില്‍ പോക്ക് മാറ്റിവെച്ച് ഓടി എത്തിയെങ്കിലും പോലീസും മറ്റും ചേര്‍ന്ന് ആ ശരിരം ഇടുത്തു കൊണ്ടുപോകാനുള്ള തിരക്കിലും ബഹളത്തിലും ആയിരുന്നു.ചേതനയറ്റ ആ ശരിരം കാണാന്‍ തിരക്ക് കാട്ടിയെങ്കിലും എനിക്ക് സാധിച്ചില്ല.ഞാന്‍ എന്റെ മുറിയിലേക്ക് വന്നു കുറച്ചു നേരം എന്നെയും അദ്ദേഹത്തെയുംപറ്റി ഓര്‍ത്തിരുന്നു.പിറ്റേന്ന് കനകകുന്നു കൊട്ടാരത്തില്‍ പൊതുദര്‍ശനത്തിന്  വെച്ചിരുന്ന ആ ശരിരത്തില്‍ ഒരുപിടി പൂക്കളും അര്‍പിച്ചു പിരിയുമ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞിരുന്നത് ഇത് എഴുതുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു.നമ്മള്‍ എന്തിനുവേണ്ടിയും ഒഴുക്കിയ ഒരു തുള്ളി കണ്ണീര്‍ പോലും മറക്കരുത് എന്നതാണ് എന്‍റെ കണ്ടെത്തല്‍., അല്ലേല്‍ ഞാന്‍ ഈ വിഷയം ഇപ്പോള്‍ പറയാന്‍ മറക്കാന്‍ ഇടയാകുമായിരുന്നിരിക്കണം.

ദിവസങ്ങള്‍ പിന്നിട് ഒരു അത്ഭുതത്തെ കാണിച്ചു തന്നു.ടി.ജി.നന്ദകുമാര്‍ , Reliance നു എതിരെ കൊടി പിടിച്ചുനടന്ന കമ്മുണിസ്റ്റു സര്‍ക്കാരിന്റെ കാലത്ത് കേരളം എന്ന കൊച്ചു സംസ്ഥാനത്ത് എഴുപതോളം വരുന്ന Relaiane ഫ്രഷ്‌ എന്ന സ്ഥാപനം , അല്ല ഒരു ആഗോള കുത്തക മാര്‍ക്കറ്റ്‌ നേടിയെടുക്കാന്‍ വഴി ഒരുക്കിയ കിരിടം വെക്കാത്ത രാജാവ്‌, ഇന്ത്യന്‍ സുപ്രീംകോടതി വിധികളെ പോലും സ്വധിനിക്കാന്‍ പറ്റുന്ന തരത്തിലുള്ള പ്രാഗത്ഭ്യം.ഒരിക്കല്‍ പോലും ഒന്നും ഒന്നും കൂട്ടി മുന്നെന്നു നേടുന്ന മാറാത്ത സാമര്‍ത്ഥ്യം.ഒരു മാസത്തില്‍ അന്‍പതോളം തവണ വിദേശത്ത് പോയി വരുന്ന, ആരും കുടുതല്‍ വാര്‍ത്തകളില്‍ അറിയാത്ത സാമിപ്യം.പരിചയങ്ങളുടെ പട്ടികയില്‍ അതിനേയും വശത്താക്കാനുള്ള അവസരം.ജീവിതത്തില്‍ അനേകം തവണ മനസറിഞ്ഞു ചിരിച്ചതിലും കരഞ്ഞതിലും നടന്ന മറക്കാന്‍ ആവാത്ത ഓരോ അവസരങ്ങളും എല്ലാം ഒന്നിനൊന്നു എന്‍റെതു മാത്രമാണ്.ഇതെല്ലം ജീവിതം ഒരു Legacy ആക്കി മാറ്റണം എന്ന് ആഗ്രഹത്തില്‍ ഉള്ളതാണ്.ഒരിക്കല്‍ ഒരിടത്തുനിന്നു കേട്ടിട്ടുണ്ട് “എന്തെലൊക്കെ കുരുത്തക്കേടും കട്ടി വിത്യസ്തായി ജീവിക്കാതെ എന്താലെ ഒരു രസം ഉള്ളെ...”. അങ്ങനെ ആയിരിക്കും വേണ്ടേ?...എന്തെക്കെ പറഞ്ഞാലും ഒരു കാര്യം മനസില്‍ ഉണ്ട്.ഒരു രണ്ട് വരികള്‍…..ചില കാര്യങ്ങള്‍ കിടക്കുന്ന കുട്ടത്തില്‍ കിടക്കുന്ന രണ്ട്
വരികള്‍.....

You take away everything…
I lost everything…..

But I WANT my cup of TEA…!!

Wednesday, July 3, 2013

വീണ്ടും

കുറെ നാളുകള്‍ക്കുശേഷം വീണ്ടും ഈ ബ്ലോഗ്‌ എന്ന സംഗതിയെപ്പറ്റി ഓര്‍ത്തുപോയി.എന്തിനാ ഇത് എഴുതണെന്ന് തോന്നിങ്കിലും വേണ്ട എന്ന് തോന്നിട്ടില്ല.കണ്മുന്നില്‍ കണ്ടത് ഉള്‍പെടും ഓരോന്നും.ഇതൊന്നും ബ്രഹ്മവിനുപോലും മാറ്റാന്‍ പറ്റാത്തത് കൊണ്ടാര്‍ന്നാലോ എന്നോര്‍ക്കുമ്പോള്‍ എനിക്കെന്‍റെ വത്യസ്ഥതയില്‍ അത്ഭുതം തോന്നണ്ട്.


ആരെക്കയോ പറഞ്ഞപോലെ മധുരംമുക്കിയ വാക്കുകളാല്‍ എല്ലാരോടും  ഇടപെടാന്‍ പറ്റിയില്ലേല്‍, ജീവിതമാകുന്ന കോപ്പയിലെ കയിപ്പു ഒത്തിരി കുടിക്കേണ്ടിവരും.ആരോ  പറഞ്ഞപോലെ , മനസൊരു ആശ്രമം പോലെയാണ്.ആര്‍ക്കും കയറി വരാം ഇരങ്ങിപ്പോകാം .എപ്പോള്‍ വേണമെങ്കിലും.ഇനി ഒന്ന് വ്യതിചലിച്ചു പറയട്ടെ..

കുറച്ചു ദിവസങ്ങള്‍ kolenchery മെഡിക്കല്‍ മിഷന്‍ കോളേജ്  hospital ന്‍റെ മാസിക ആരോഗ്യ വാര്‍ഡില്‍ അവടെ ഉള്ളോരുമായി സഹകരിച്ച് പ്രാവര്‍ത്തിക്കേണ്ടിവന്നു.കിട്ടണെന്ന് അനാവശ്യമായി ആഗ്രഹിച്ച സ്നേഹം , ആത്മാര്‍ത്ഥത ആഗ്രഹിച്ചപോലെ കിട്ടില്ലാന്നു തോന്നിയപ്പഴോ , സ്നേഹത്തോടെ കിട്ടിയത് തിരിച്ചു കൊടുത്തു ഉപേക്ഷിക്കേണ്ടിവന്ന്പ്പോഴോ,കൈയില്‍ പിടിച്ചു കൂടെ ഉണ്ടാകും എന്നുപറഞ്ഞ വാക്കുകള്‍ ഇല്ലാതായെന്ന് തോന്നിയപ്പോഴോ , സ്വന്തം ശരിരം കുത്തികീറി നാവ് ചാലിക്കാത്തവനായി അവടെ എത്തിപ്പെടനെ. അറിയാതെ ചെയ്ത കുറെ തെറ്റുകളുടെപ്പേരില്‍, ഞാന്‍ കാരണം ഒഴികിയ കണ്ണിരുകളുടെപ്പേരില്‍...സ്വയം തിരിച്ചറിയാത്ത കുറെ ദിവസങ്ങള്‍ക്കുശേഷം ഉണങ്ങി തുടങ്ങിയ മുറിവുകളോടെ  ഞാന്‍ തിരിച്ചറിഞ്ഞത് വേറെ കുറെ അവസ്ഥകളും ജീവിതങ്ങളും ആര്‍ന്നു.പലരും  ഒറ്റപ്പെടലുകളുടെ പ്പേരില്‍,സ്നേഹം നിഷേധിച്ചതിന്റെ പേരില്‍, അനാഥതത്തിന്റെപ്പേരില്‍. അവിടെയുള്ള പലരെയും പരിചയപ്പെടാനും അവരെപ്പറ്റി കുടുതല്‍ അറിയാനുമായിരുന്നു ഞാന്‍ ശ്രമിച്ചേ.ഓരോ അവസ്ഥകള്‍ക്കും അറിഞ്ഞോ അറിയാതെയോ ഏതേലും തരത്തില്‍ ഉള്‍പ്പെട്ടവര്‍, കണ്ണടച്ച് ജീവിക്കുന്നവര്‍ ആ അവസ്ഥകള്‍ ചെന്നറിയണം. ആരെടെമുന്നില്‍ നല്ലതായി ജീവിക്കണോ ,എന്ത് commitments keep ചെയ്യനായാലും ,എന്ത് നേടി എത്ര നല്ലതായി ജീവിച്ചാലും ഒരു സത്യം ഉണ്ട്.സ്വയം എന്ന സത്യം.കടിച്ചുപിടിച്ച് വേണ്ടാന്ന് വെച്ച് കണ്ണടച്ചപ്പോള്‍ ആ മറയുടെ അപ്പുറത്തു വേറെ ഒരു അവസ്ഥയില്‍ ജീവികണ ഒന്നിനെ ആണ് കാണാതെ പോകുന്നത്.വേണ്ടാന്ന് വെച്ച് ജീവിച് ജയിച്ച അനേകരുള്ള നാട്ടിലാണ്.എന്നാലും പലവിധം യഥാര്‍ത്ഥ്യം കണ്ടപ്പോ പറഞ്ഞുപോയതാ.

അവിടെ വെച്ച് കണ്ട ഒരു എഴുവയസുകരിയും അവളുടെ വാക്കുകളും എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഇടയ്ക്കു തനിയെ വിറച്ചു വീഴുന്ന രോഗം ആണ്.എന്നാല്‍ എത്ര ബോള്‍ഡ് ആണവല്‍, അത്രോം ഞാന്‍ ആകാന്‍ ഇനിയും എനിക്ക് വര്‍ഷങ്ങള്‍ ഇടുക്കണം.അവളുടെ അമ്മ അവളെ ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചു ജീവിക്കണു.വേറെ ഒന്നും ഞാന്‍ അന്നോഷിച്ചില്ല ആരും ഒന്നും പറഞ്ഞില്ല.എനികെന്തോ ആ കുട്ടിയോട് ഒപ്പം അവളുടെ കളികളില്‍ കുടെനില്‍ക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയത്.അവള്‍ ഒരു ബുക്കില്‍ കുറെ കഥകളും കവിതകളും എഴുതി സൂക്ഷിച്ചിരുന്നു.സ്വന്തം അമ്മക്ക് ഇപ്പത്തെ ജീവിതാ കുടുതല്‍ ഇഷ്ടം , അപ്പോള്‍ അതാ എനിക്ക് ഇഷ്ടം എന്ന് ആ കുട്ടി പറയുന്നു.അതും അത്ര ബോള്‍ഡ് ആയിട്ട്.ഒരു സത്യം പറയാം , മറ്റുള്ളോരുടെ ഇഷ്ടോം അവരുടെ താല്പര്യത്തിന്റെ മുന്നില്‍ സ്വയം നഷ്ടമായാലും അത് കാണിക്കാതെ ജീവിക്കാന്‍ എന്നെ പഠിപ്പിച്ചത് ആ പെണ്‍കുട്ടിയാണ്.എന്‍റെ അമ്മ പറയുമായിരുന്നു എനിക്ക് വിവേകം കുറവാണെന്ന്.ഞാന്‍ തന്നെ ആഗ്രഹിക്കും , വാശിപിടിക്കും.കിട്ടിയില്ലേല്‍ സ്വയം ശപിക്കും.അല്ലേല്‍ വാശി കാണിക്കും.അങ്ങനെ മോശമായി കുറെ എന്തക്കോ . ഇപ്പേ എല്ലാം അംഗികരിക്കണ്ട്  ഞാന്‍.അവള്‍ എന്നെ പഠിപ്പിച്ചു, അവനവന്‍റെ ഇഷ്ടങ്ങള്‍ ആണ് കണ്ണടച്ചു മറക്കേണ്ടതെന്ന്‍. ഇന്നോളം ഞാന്‍ പഠിച്ചതില്‍ ഒരിക്കലും മറക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കനൊന്നാണ്.അവളുടെ ഓരോ കവിതകളിലും കഥകളിലും അവള്‍ പുറത്തു കാണിക്കാത്ത ഒരായിരം പരാതികളും സങ്കടങ്ങളും ആയിരുന്നു.അതില്‍ ഒരു ചെറിയ കവിത എന്തോ എനിക്ക് മറക്കാന്‍ പറ്റാത്ത ഇഷ്ടമായി. ഞാന്‍ അത് ഉള്‍പ്പെടുത്തുന്നു.

തൊണ്ട വരണ്ടൊരു വണ്ടാനെ ഞാന്‍
ദാഹം തീര്‍ക്കാന്‍ തേന്‍ തരുമോ....
റോസാ പൂവേ ചെത്തിപ്പൂവേ
ദാഹം തീര്‍ക്കാന്‍ തേന്‍ തരുമോ...

നമ്മള്‍ simple ആയി കാണുന്ന പലതും പലരുടെയും ലൈഫിനെ എതെക്കെ അവസ്ഥയില്‍ എത്തിച്ച്ക്കുമെന്നത് നമ്മള്‍ ചിന്തിക്കുന്നെന്റെയെക്കെ വളരെ അപ്പുറത്താകും.ഓരോ വക്കും ഓരോ ചെറിയ പ്രാവര്‍ത്തിയും ഒരു നൂറുതവണ ചിന്തിച്ചേ ചെയ്യാമോള്. ഇത് നിസാരമായി പാതി വഴിയില്‍ പറഞ്ഞു നിര്‍ത്തുന്നു.

Friday, November 11, 2011

അവിചാരിതം


എന്നത്തേയും പോലെ എന്‍റെ യാത്ര ഇന്നും തുടങ്ങിയിരിക്കുന്നു, വീട്ടില്‍ നിന്നുള്ള മാറ്റപ്പെടല്‍. ചുരിങ്ങിയതെങ്ക്കിലും രണ്ടരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ യാത്ര ,സ്വപ്ന വിഹായുസില്‍ പറക്കാന്‍ എന്നെ അനുവദിച്ചിരുന്നു.അധികം സംസാരിക്കാന്‍ താല്പര്യം കാണിച്ചിരുന്നില്ല,പക്ഷെ  മറ്റുള്ളോരുടെ പ്രവര്‍ത്തികളെ സസൂക്ഷ്മം വീക്ഷിക്കുന്നതില്‍ താല്പര്യം കാണിച്ചിരുന്ന എന്‍റെ കണ്ണുകളിലേക്ക് പെടുന്നനെ ആ പെണ്‍കുട്ടിയുടെ രൂപം വന്നുവീണു.വളരെ മോഡേണ്‍ അകതക്കവിധമുള്ള മേക്കപ്പ്‌ അവളില്‍ പ്രകടമായിരുന്നു.ബ്ലാക്ക് സ്ട്രിപ് ഡിസൈന്‍ ഉള്ള ചുരിദാര്‍, സ്ട്രെയിറ്റ് ചെയ്ത മുടി, അവളുടെ ലിപ്സിലും ചില പ്രകടമായ പരിക്ഷണങ്ങള്‍ ഞാന്‍ കണ്ടിരുന്നു(ആ ചികിത്സ ചിലപ്പോ സ്ത്രിജനങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നു), പക്ഷെ അവളുടെ പ്രവര്‍ത്തികളില്‍ ചില വിചിത്രത എനിക്ക് പ്രകടമായി കാണാന്‍ കഴിഞ്ഞിരുന്നു.ഇത് മറ്റു പലര്‍ക്കും തോന്നിയിരിക്കണം.ഇതെന്നെ മറ്റൊരാളെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

           നാട്ടില്‍ സാമാന്യം അറിയപ്പെടുന്നതും , സാമ്പത്തികമായി ഉയര്‍ന്നതുമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് അവള്‍ ജനിച്ചത്‌.ജനിച്ചതുമുതല്‍ മുതിര്‍ന്നതുവരെ ബോംബെ പോലുള്ള വലിയൊരു നഗരത്തില്‍, വളരെ മോഡേണ്‍ ആയ ഒരു പെണ്‍കുട്ടി.അവിടെ നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസം നേടി നാട്ടില്‍ തിരികെയെത്തി.ഇതെക്കെ ഈ പറയുന്ന ഞാന്‍ അറിഞ്ഞ വിവരങ്ങള്‍ മാത്രം. പക്ഷെ , ഇന്നവള്‍ ആ നാട്ടിലെ ഒരു വെറും കൗതുക കഥാപാത്രം, അല്ല നാട്ടുകാരുടെ ഭാഷയില്‍ ഒരു വെറും ഭ്രാന്തി.അവളുടെ പ്രവര്‍ത്തികളിലുടെ സ്വയമേ ഒരു ഭ്രാന്തി ആക്കി മാറ്റപ്പെടുന്നു.എനിക്ക് ഒട്ടും പരിചയം ഇല്ലെങ്കിലും, ഞാനും എത്രയോ വട്ടം പലതിനും സാക്ഷി ആയേക്കണു.കേള്‍ക്കുന്നവന് ഒരു പക്ഷെ കൗതുകം തോന്നിയേക്കാം, ആ മനസ്സ് ആയിരുന്നെങ്ക്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ ഇത് എഴുതില്ലായിരുന്നു.
     
         അവള്‍ ഇങ്ങനെ  പെരുമാരുന്നതിന്റെ കാരണം തിരക്കുവാനും, അവളുടെ വശത്തുനിന്നു ചിന്തിക്കാനോ ഇന്നോളം ആരും ഒരു പക്ഷെ ശ്രമിച്ചുക്കാണില്ല.ഇന്നും ആ കാരണങ്ങള്‍ മനസിലാക്കാന്‍ , അവളുടെ പ്രവര്‍ത്തികള്‍ വര്‍ണിക്കാന്‍ നൂറൂനാവും വെച്ചിരിക്കുന്ന ഒരാളും തയാറാകില്ല.ഇതിനിടയിലും ആ രഹസ്യങ്ങള്‍ ഇന്നും എനിക്ക് വെളിവാകാതെ മുടപ്പെട്ടിരിക്കുന്നു.

      ഈ കഴിഞ്ഞ നാളുകളില്‍ ഞാന്‍ കേട്ടു അവള്‍ സ്വയം മരണത്തിന് കീഴ്പ്പെട്ടുവെന്നു.അവളുടെ മരണകുറുപ്പില്‍ പറഞ്ഞിരുന്നു......”ആരും ഒന്നും മനസിലാക്കിയിരുന്നില്ല, അവരുടെ വിവേകം അതിനു വളര്‍ന്നില്ലയിരിക്കാം? അവര്‍ എന്നെ തോല്പ്പിക്കുന്നതിനുമുന്പു, ഞാന്‍ സ്വയം തോല്‍വി ഏറ്റുവാങ്ങുന്നു.”


      ഈ വാക്കുകള്‍ ഒരിക്കലും ഒരു ഭ്രാന്തിയുടെതായി എനിക്ക് തോന്നിയിരുന്നില്ല.എന്തെക്കയോ ആരോടോ വിളിച്ചുപറയാന്‍ അവസരം ലഭിക്കാതെ എന്നന്നേക്കുമായി, നിസഹായതയുടെ , നിവര്‍ത്തിക്കേടിന്റെ കെണിയില്‍ പെട്ടുപോയ പോയ ഒരു മനസിന്റെ വിങ്ങല്‍ മാത്രമായിരിക്കണം.

      എന്‍റെ യാത്ര തൃശൂര്‍ നഗരത്തിന്‍റെ മണ്ണില്‍ എന്നെ എത്തിച്ചു,എന്‍റെ ചിന്തകളുടെ ശ്രേണിയെ ഞാന്‍ പിന്നോട്ട് നിര്‍ത്തി. അപ്പോള്‍ എന്‍റെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു.ഞാന്‍  സ്വപ്ന വിഹായുസില്‍ ആയിരുന്ന ഏതോ നിമിഷത്തില്‍ അവള്‍ എവിടെയോ    ഇറങ്ങിയിരിക്കണം.ഞാന്‍ ശ്രദ്ധിച്ചിരുന്ന അനേകരില്‍ ഒരാള്‍ മാത്രം.യാത്രകളില്‍ ആകസ്മികത അവിചാരിതം തന്നെ..!



Monday, September 19, 2011

ഈ ദിവസവും ഒഴിഞ്ഞു പോകും.......


ജീവിതത്തില്‍ എന്നത്തെയും പോലെ തന്നെയുള്ള മറ്റൊരു ദിവസം. ഞാനെന്‍റെ വീടിന്റെ മുറ്റത്ത്പത്രതാളുകളിളുടെ കണ്ണ് ഓടിച്ച് കൊണ്ടിരുന്നു.പതിയെ അതില്‍ എന്‍റെ ഒരു ഫോട്ടോ കണ്ടു ഒന്ന് സ്വയം ചിരിച്ചു.ഇന്ന് എഴുപതിന്‍റെ പടിവാതില്‍ക്കല്‍ എത്തി ഇരിക്കുന്നു.ഇന്ന് ഒരു റിട്ട.കോളേജ് പ്രിന്‍സിപ്പല്‍ ആണ്.വളരെ അധികം ആളുകള്‍ അറിയുന്ന ഒരു പ്രസംഗികന്‍.ആ അറുപത്തിയൊന്‍പതു വര്‍ഷങ്ങള്‍ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു.ഒരു നീണ്ട കാലയളവ്.ജീവിതത്തിലെ ദുഖത്തെയും സന്തോഷത്തെയും ഒരു പോലെ ഓര്‍ത്തു.
വീട്ടിലെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ഞാന്‍. നാല് പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങള.എന്‍റെ ഏഴാം വയസില്‍ ഞങ്ങളുടെ അപ്പന്‍ മരിച്ചു പോയി.പിന്നെ ഒരുപാടു ദുരിതങ്ങളുടെ കാലം.ഇതിനിടയിലും പത്താംതരം നല്ല മാര്‍ക്കോടെ പാസ്സായി. തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യങ്ങള്‍ എന്നെ അനുവദിച്ചില്ല.
    അന്ന് നല്ല മാര്‍ക്കോടെ പത്താം തരം പസ്സയതിനാല്‍ ഞാന്‍ പഠിച്ച സ്കൂളിലെ പ്രിസിപ്പല്‍ അവിടെ ഒന്നുമുതല്‍ നാലുവരെ ഉള്ള കുട്ടികളെ പഠിപ്പിക്കാന്‍ എന്നെ  നിയോഗിച്ചു.അങ്ങനെ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകനായി.ഇങ്ങനെ തുടരുന്നതിനിടയില്‍ എനിക്ക് ഉയര്‍ന്ന ക്ലാസ്സില്‍ പഠിപ്പിക്കാന്‍ മോഹം തോന്നി,അതിനു pree-degree yum, BA യും കുറഞ്ഞത് വേണം.അങ്ങനെ M.G.University യില്‍ B.A ക്ക് ചേര്‍ന്ന്.അതില്‍ എന്‍റെ ഫസ്റ്റ് പേപ്പര്‍ മലയാളവും,സെക്കന്റ്‌ പേപ്പര്‍ ഇംഗ്ലീഷ് ആയിരുന്നു.ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് പഠനത്തിലും വീട്ടുകാരെ സഹായിക്കുന്നതിലും എന്നെ വളരെ സഹായിച്ചു.കൂടെ ഞാന്‍ B.Ed ഉം ഇടുത്തു.
    ഇതു എന്നെ ഞാന്‍ പഠിച്ച സ്കൂളിലെ ഒരു ഹൈസ്കൂള്‍ അധ്യാപകന്‍ ആക്കി മാറ്റി.ഇതിനിടയില്‍ കോളേജില്‍ പഠിപ്പിക്കണം എന്ന എന്‍റെ മോഹം വളര്‍ന്നു.അതിനു M.A വേണം.പിന്നിട് എന്‍റെ പരിശ്രമം അതിനായി.എന്‍റെ അധ്യപനതിന്റെ കൂടെ M.A ക്കും ചേര്‍ന്നു.ഈ കാലയളവില്‍ എന്നില്‍ ദൈവശാസ്ത്ര വിഷയങ്ങളില്‍ പ്രസംഗിക്കാനുള്ള ഒരു താല്പര്യം വളര്‍ന്നിരുന്നു.ഒരിക്കല്‍ ഞാന്‍ കേട്ടു കോട്ടയം C.M.S കോളേജില്‍ പ്രശസ്ത പ്രാസംഗികന്‍ ബില്ലി ഗ്രഹം വരുന്നെന്നു.അവിടെ ഒരു പുസ്തക പ്രദര്‍ശന മേളയും ഉണ്ടെന്നു.എങ്ങനെയും ഒന്ന് പോകാന്‍ മോഹം.അങ്ങനെ ഞാന്‍ കോട്ടയം സി.എം.എസ്‌ കോളേജില്‍ എത്തി.വലിയൊരു ജനസമൂഹവും ഒരു വലിയ പ്രാസംഗികനും, ഇംഗ്ലിഷ്ഷില്‍ ഉള്ള ഉശിരന്‍ പ്രസംഗം.ഇംഗ്ലീഷ് കാര്യമായി വശം ഇല്ലെങ്കിലും ഞാന്‍ പലതും മനസിലാക്കി ഇടുത്തു.എന്റെ വാക്കുകളും ആശയങ്ങളും എത്രോയോ നിസാരം എന്ന് തോന്നിയ നിമിഷങ്ങള്‍.ഇനിയും വളരെ അറിയണം, ഇത് എന്‍റെ ആഗ്രഹത്തിന്റെ അഗ്നിയെ ഉമി‍ത്തി പോലെ എരിയിച്ചു.അവിടത്തെ പുസ്തകമേളയില്‍ നിന്നും എം.എ ക്ക് ആവശ്യമായ ഒരു പുസ്തകം ഞാന്‍ വാങ്ങി “ഉണ്ണിനീലി സാഹിത്യം” കൂടെ Dr.Stephen Breverman എഴുതിയ “My Vision on My Belief” എന്ന പുസ്തകവും.പുതിയ അനുഭവങ്ങളുടെ ദിനങ്ങള്‍.അങ്ങനെ ഞാന്‍ 1970 യില്‍ എന്‍റെ MA പൂര്‍ത്തിയാക്കി.എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഗസ്റ്റ്‌ ലെക്ചെര്‍ ആയി കയറി.അവിടെന്ന് kolenchery St.peter’s college ല്‍ പ്രൊഫസര്‍ , തുടര്‍ന്ന് അവിടത്തെ പ്രിന്‍സിപ്പല്‍ ആയി 12 വര്‍ഷത്തെ സേവനവും.നല്ല നാളുകളും സമാധാനവും സമ്മാനിച്ച ദിനങ്ങള്‍.
    ഈ കാലയളവ് കൊണ്ട് തന്നെ ഒരു പ്രാസംഗികന്‍ എന്നാ നിലയില്‍ കേരളത്തിലെ വളരെ കുറഞ്ഞ സാമാന്യ ജനം എന്നെ തിരിച്ചറിയാന്‍ തുടങ്ങി ഇരുന്നു.പിന്നിട്, ജീവിതത്തില്‍ പുതിയ  പൊയ്മുഖം അണിഞ്ഞ് , ജനപിന്തുണ എന്ന പുതിയ ആയുധം ധരിക്കാനുള്ള പുതിയ മോഹം.അതിനൊരു മുഖമൂടി ആക്കി എന്‍റെ ദൈവശാസ്ത്ര വിഷയങ്ങളിലുള്ള പ്രസംഗങ്ങള്‍.ജനങ്ങളെ ആകര്‍ഷിക്കതക്ക അനവധി പ്രസംഗങ്ങള്‍.ദൈവശാസ്ത്ര വിഷയങ്ങളെ എനിക്കുഅവശ്യതക്ക രിതയില്‍ ഞാന്‍ കീറിമുറിച്ചു വിശകലനം ചെയ്തു.അങ്ങനെ ഒരു ജനസമൂഹത്തെ എനിക്ക്  വശംവദരാക്കി.ഞാന്‍ ഈ നാളുകള്‍ കൊണ്ട് വളരെ അധികം അനുയായികളെ ഉണ്ടാക്കി.ഇന്ന് ഞാന്‍ ഒരു പരമോന്നതനായി വാഴുന്നു, എനിക്കിന്നും അറിയാത്തത് ഒരു സമൂഹത്തിനു നല്‍കുന്നു എന്ന പേരില്‍.ജീവിതത്തില്‍ ഒരു രണ്ടാം കാലഘട്ടം.
    ഇന്ന് ഈ വലിയ വീടിന്റെ മുറ്റത്ത്, ഈ ചാരുകസേരയില്‍ ഇരിക്കുമ്പോള്‍ , ഞന്‍ ചിന്തിക്കുന്നു .
    What I was..........
    What I’m.........
    What shall I be.............
     ഞാന്‍ ചിന്തിച്ചത് ശരിയായിരിക്കണം.മോഹങ്ങള്‍ എന്നെ ഇവിടെ എത്തിച്ചു.ആ പത്രതാളിലെ ഫോട്ടോയില്‍ വീണ്ടും നോക്കിയശേഷം എണീറ്റ് വീടിനുള്ളിലേക്ക് നടന്നു.........

    എന്‍റെ ഈ ദിവസവും ഒഴിഞ്ഞു പോകും.............

Friday, September 9, 2011

യാത്ര......

എന്നോ തുടങ്ങിയെന്‍ യാത്ര...
എങ്ങും നിലയ്ക്കാത്ത യാത്ര......
ആരെയോ തേടുന്ന യാത്ര.....
എന്തിനോ മോഹിച്ചുള്ളയെന്‍ യാത്ര...
എങ്ങും നിലയ്ക്കാത്ത യാത്ര......

ഇന്നരിയുന്നു ഈ യാത്ര
ഏതോ സുകൃതം മാണല്ലോ......
എന്നും  തുടരുമി യാത്ര......
എന്‍ പ്രിയതമയുടെ ഓര്‍മ്മകള്‍ മാത്രം
ചോദിക്കുവാന്‍ ഒരേയൊരു ചോദ്യം മാത്രം.

മറന്നുവോ.................നീ എല്ലാം
മറക്കുവാന്‍  നീ പഠിച്ചോ.......?
അകലെ ഒഴുകുന്ന പുഴപോല്‍ നീ 
നിന്നെ ഞാന്‍ എന്‍ മനസ്സില്‍
തടഞ്ഞു വെച്ചു വെറുതെ.

നിന്‍ ഓര്‍മ്മകള്‍ എഴുതിയ താളുകള്‍
ഇന്നും എന്‍ മനസ്സില്‍ ചിതലരിക്കാതെ.......
ഇനി എന്നു നീ എന്നെ തിരിച്ചറിയും
ഇനിയും ഓര്‍ക്കാന്‍ കുറച്ചു നാളുകള്‍ മാത്രം
മരണത്തിലേക്കുള്ള ഈ യാത്രയില്‍
എന്‍റെ ജീവിത താളുകള്‍ തുറന്നിട്ടിരിക്കുന്നു
എന്നും നിനക്കായ്.....................



                ഈ വരികളോടുള്ള എന്‍റെ പൂര്‍ണ്ണകടപ്പാട്  എത്രയും സ്നേഹം നിറഞ്ഞ ജെനി എന്ന ജെന്നിഫെരിനോട് പറഞ്ഞുകൊള്ളുന്നു.................. 

Sunday, August 28, 2011

ഞാനും നിങ്ങളില്‍ ഒരാളാണ്



           ആദ്യം ഞാന്‍ എന്നെപ്പറ്റി പറഞ്ഞുകൊള്ളട്ടെ.ഞാന്‍ ഒരു മുസ്ലിം ആണ്.ഞാന്‍ ഒരു കേരളിയന്‍ ആണ്.ഞാന്‍ ഒരു ഇന്ഡ്യന്‍ ആണ്. ഞാന്‍ നിങ്ങളില്‍ ഒരാളാണ്.ഈ പറയുന്ന നിമിഷത്തില്‍ പോലും എനിക്ക് ഒരു വേദന ഉള്ളില്‍ ഉണ്ട്.മുസ്ലിം എന്ന പദം കേള്‍ക്കുമ്പോഴും ഞാന്‍ ഉള്‍പ്പെടുന്ന ഒരു ഒരു സമൂഹം അവഗണിക്കപെടുന്നുവോ എന്ന് എനിക്ക് സംശയം ഉണ്ട്.
     ഒരിക്കല്‍ ഞാനും എന്‍റെ സുഹൃത്തുക്കളും കൂടി സംസാരിച്ചുകൊണ്ടടിരുന്ന സമയത്ത് ആരിലോ ഒരാളില്‍ നിന്ന് മുസ്ലിം തിവ്രവാദത്തെപറ്റിയുള്ള ചര്‍ച്ച വന്നു. ആ ചര്‍ച്ചയില്‍ ഞാനും എന്‍റെതായ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും , ആരും അറിയാതെ ഒരു നിമിഷം ഞാന്‍ വേദനിച്ചിരുന്നു.
       ഞാന്‍ എന്നോളം സ്നേഹിച്ചിരുന്നവള്‍ ഒരു തമാശയോടെ ഞാന്‍ ഒരു മുസ്ലിം തിവ്രവാദിയാണോ എന്ന് ചോദിച്ചപ്പപ്പോലും ഒരു നിമിഷം എന്നെ ഞാന്‍ അല്ലാതെ ആക്കിയിരുന്നു. അതിനുത്തരമായി  നീ ഒരു കത്തി കൊണ്ട് എന്‍റെ ദേഹം മുറിച്ച് എന്‍റെ ചോരയുടെ നിറം ചുവപ്പാനോന്നു നോക്കുവാന്‍ പറയാന്‍ ഞാന്‍ എന്‍റെ മനസ്സില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്നെ അറിയാതെ വേദനിപ്പിച്ച അവളെ അറിഞ്ഞു വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
      ഞാന്‍ ഒന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇസ്ലാം ഒരു monotheism (ഏക ദൈവ വിശ്വാസം)പിന്തുടരുന്ന ഒരു മതം മാത്രമാണ്. ”നിച്ച് ഓഫ് ട്രൂത്ത്” എന്നറിയപ്പെടുന്ന ഒരു സംഘടനയുണ്ട്. ലോകം മുഴുവന്‍ സ്രഷ്ടാവിന്‍റെ സന്ദേശം അറിയിക്കുക എന്നതായിരുന്നു അതിന്‍റെ  ലക്ഷ്യം. ഇന്നി പ്രസ്ഥാനം ഒരു മുസ്ലിം സംഘടനയെന്നപ്പേരില്‍,വിലക്കുകയും പീഡിപ്പിക്കുകയും ഉണ്ടായി. വിദേശ രാജ്യങ്ങളിലും വളരെ അതികം ഇസ്ലാം വിശ്വാസികള്‍ പല തരത്തില്‍ പീഡനത്തിന് ഇരയാക്കപ്പെടുന്നു, കേവലം ഒരു മതത്തിന്‍റെ പേരില്‍. ഇതിന്‍റെ  ആശയങ്ങള്‍ ആരെയും വേദനിപ്പിക്കുകയെന്നും , ആരുടെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുകയ്യെന്നും അല്ല.

      "A Muslim is a person who has dedicated his worship exclusively to God...”

               
       ഇന്തോനേഷ്യ(the largest muslim country)പോലും ഭീതിയുടെ നിഴലില്‍. ജിദ്ദയില്‍ സ്ഥിതിചെയ്യുന്ന ആതിമാതാവായ ഹവ്വയുടെ കബര്‍ പോലും ഭീതിയില്‍. മതം ഒരു വസ്ത്രം പോലെയാണ്. നമ്മുടെ ഭരണഘടന അനുശാസിക്കുന്നത് അനുസരിച്ച് ആര്‍ക്കും ഇത് മാറി മാറി അണിയം.സ്വികരിക്കാം.
      Everything is an accident . ഞാന്‍ പറയുന്നപോലും , I'm not just planned anything. എന്‍റെ മനസിന്‍റെ വികാര വിക്ഷോഭങ്ങളുടെ വെറും പ്രിത്യഘാതം മാത്രം. അരുടെയെക്കയോ സ്വാര്‍ത്ഥത എന്ന ആയുധതിന്‍റെ തീക്തഫലങ്ങള്‍ ഒരു സമൂഹത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു.ലോകം മുഴുവന്‍.

      ഞാന്‍ പറയുന്ന ഇവയോടൊപ്പം ഒരു ഹിന്ദി സിനിമ ഡയലോഗ് കൂടി ചേര്‍ക്കുന്നു “yis duniya mein sirf dho kasam ke insan hae....Acha insan, jo acha karthe hae aur bure insan, jo bura karthe hae.”. ഞാനും ഇങ്ങനെ ഒരു idealism ആണ് സൂക്ഷിക്കുന്നത്. ഈ ലോകത്തില്‍ കേവലം രണ്ടു തരം ആളുകളാണ് ഉള്ളത്. നല്ല ആളുകളും ചീത്ത ആളുകളും,നല്ല ആളുകള്‍ നല്ലത് ചെയ്യുന്നു, ചീത്ത ആളുകള്‍ ചീത്ത ചെയ്യുന്നു. ഞാന്‍ ഇങ്ങനെ തന്നെ ആണ് വിശ്വസിക്കുന്നത്. ശ്രീ നാരായണ ഗുരു പറയുന്നപോലെ മനുഷ്യന്‍ മാറിയാല്‍ മതി, മതം അല്ല മാറേണ്ടത്. എന്നാല്‍ ഇന്ന്  അദ്ദേഹത്തിന്റെ അനുയായികള്‍ എന്നു സ്വയം വെളിപ്പെടുതുന്നവര്‍ ജാതി പേരില്‍ കലഹിക്കുന്നു.
          വേട്ടയാടപ്പെടുന്ന കാട്ടുജീവിക്കുതുല്യം മനുഷ്യനെ ആക്കാതെ ഞാന്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടത്തെ നിങ്ങളില്‍ ഒരാളായി കാണുവാന്‍, ഞാന്‍ കാണാതെ വിശ്വസിക്കുന്ന ആ സ്രഷ്ടാവിന്‍റെ നാമത്തില്‍ അപേക്ഷിക്കുകയാണ്.മനുഷ്യ മജ്ജക്കു ലജ്ജ ഉളവാക്കുന്ന ഈ കാട്ടുനീതി മാറ്റുക.മാനിക്കുക മുഷ്യനെയും,അവന്‍റെ നല്ല പ്രവര്‍ത്തികളെയും.
         ഈ post publish ചെയ്തു മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഈ ലോകത്തിലെ 7 കോടിയില്‍ കവിയുന്ന മുസ്ലിം സഹോദരങ്ങള്‍ റംസാന്‍ ആഘോഷിക്കുന്നു.സ്വന്തം മനസിന്‍റെ ആഗ്രഹങ്ങളില്‍ നിന്നും വിജയിച്ചും, ദരിദ്രന്‍റെ  വിശപ്പിനെ അറിഞ്ഞും , സ്രഷ്ടാവിനോട്‌ കൂടുതല്‍ അടുത്തും ഉള്ള യാത്രയുടെ ഒരു തിരിച്ചു വരവ്..............

"നീ അല്ലാതെ വേറൊരു ദൈവം ഇല്ലാ........ഞാന്‍ നിന്നുടെ അടിമ മാത്രം"

     എല്ലാ മതത്തെയും മാനിച്ചുകൊണ്ട്...................മത ഭേതം വേണ്ട ..........ഈ ലോകത്തില്‍ രണ്ടു തരം ആളുകള്‍ മാത്രം.നല്ല ആളുകളും, ചീത്ത ആളുകളും..............മതത്തിന്‍റെ വേലി കെട്ടുകള്‍ വേണ്ട ഒരു  വേര്‍തിരിവിനു.............

Friday, July 29, 2011

നഷ്‌ടം


“മായുന്നു ശിരോലിഖിതങ്ങളും
മാറാല കെട്ടിയ ചിന്തയും”

        ഈ വാക്കുകള്‍ എന്നിലേക്ക്‌ എവിടെനിന്നോ എറിഞ്ഞുകിട്ടിയതും മായാതെ എന്‍റെ ഉള്ളില്‍ തെളിഞ്ഞു വരുന്ന രണ്ടു വരികള്‍ മാത്രമാണ്. ചിന്തിച്ചു വഷളാകുന്നതും ,ഭ്രാന്തമായി ചിന്തിക്കുന്നതുമായ ഒരു നിമിഷത്തില്‍ എഴുതുവാന്‍ ആഗ്രഹിച്ചതിന്‍റെ സന്തതിയാകാം ഇനിയുള്ള എന്‍റെ വാക്കുകള്‍.  പറയുന്നവന്‍റെ വായില്‍ നിന്നും , എഴുതുന്നവന്‍റെ കൈയ്യില്‍നിന്നും പ്രസവിക്കപ്പെടുന്ന കുറെ പഴയ വാക്കുകള്‍.
    അന്ന് ഇടവം 17-ആം തിയതി, ഞാന്‍ ഭൂമിയെന്ന മഹാസത്യത്തെ ആദ്യമായി അനുഭവിച്ച ദിനം. അന്ന് ഞാന്‍ മാത്രം ആയിരുന്നില്ല , എന്നോടൊപ്പം ഒരു ഇരട്ടസഹോദരന്‍ കൂടി ഈ ലോകത്തില്‍ വന്നിരുന്നു.ഞങ്ങള്‍ ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ പെട്ടതായതിനാല്‍ അവന് പൗലോസ്‌(paul)  എന്നായിരുന്നു പേര്‍ ഇട്ടിരുന്നത്. ഇതെല്ലാം  മുതിര്‍ന്നതിനുശേഷം മാത്രമായിരുന്നു ഞാന്‍ അറിയുന്നത്.ഞാന്‍ അറിഞ്ഞ നിമിഷങ്ങല്‍ക്കെത്രയോ മുന്‍പുതന്നെ അവന് ഈ ലോകത്തുനിന്നു പോകേണ്ടിവന്നിരുന്നു. എന്‍റെ അമ്മ പറയുന്നത് , അവനെ ദൈവം സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയെന്നാണ്. അവന്‍ എന്‍റെ തനി പകര്‍പ്പും രൂപവുമായിരുന്നു എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.
    എനിക്ക് തോന്നുന്നു , ഇന്ന് അവന്‍ ഉണ്ടായിരുന്നെന്ക്കില്‍ ഒരു പക്ഷെ എന്നെ പോലെ തന്നെ മറ്റുള്ളവര്‍ക്ക് കാഴ്ചയില്‍ തോന്നുമായിരുന്നിരികണം.ഒരു പക്ഷെ എന്നെകാലും മിടുക്കന്‍ അല്ലെങ്ക്കില്‍ ഈ ലോകത്തിലെ വേറൊരു മണ്ടന്‍.
    പക്ഷെ , ഇന്ന് എന്‍റെ ഓരോ സ്വപ്നങ്ങളിലും അവന്‍ അതിഥിയായി എത്തുന്നു.ഈ അടുത്തകാലത്ത്‌ ഞാന്‍ അവനെപ്പറ്റി വളരെയധികം ചിന്തിച്ചതിനാല്‍ ആയിരുന്നിരിക്കണം....?.ഓരോ സ്വപ്നങ്ങളിലും വിത്യസ്ത വിഷയങ്ങളെപ്പറ്റി അവനുമായി എനിക്ക് സംവദിക്കാന്‍ പറ്റുന്നു.ഞാന്‍ ചെയ്യുന്ന പ്രവത്തിയിലെ  ന്യായ അന്യായത്തെപ്പറ്റി അവനുമായി എനിക്ക് എത്രയോവട്ടം തര്‍ക്കിക്കെണ്ടിവന്നിരിക്കുന്നു...?
    ഒരിക്കല്‍ അവന്‍ എന്‍റെ സ്വപ്നത്തിലുടെ അവന്‍റെ ലോകത്തെപ്പറ്റി  ആ രാത്രി എന്നോടു പറഞ്ഞു.എനിക്കിപ്പഴും അറയില്ല അതെവിടെയെന്ന്. അവന്‍ പറയുന്നത് അവന്‍റെ ലോകത്തില്‍ ഒരാള്‍ക്ക് വേരോരാളെപ്പറ്റി ചിന്തിക്കാന്‍ , ചിന്തയില്‍ വരുന്നയാളുടെ അനുവാദം വേണമത്രേ. അവരില്‍ നിന്നുള്ള അനുവാദത്തിന്‍റെ ഒരുതരം  സിഗ്നല്‍ കിട്ടിയാല്‍മാത്രം നമുക്ക്‌ അവരെപ്പറ്റി ചിന്തിച്ചു തുടങ്ങാം.ഈ കാരണം കൊണ്ടാണത്രേ എന്‍റെ ഇരട്ടസഹോദരന്‍ നമ്മുടെ ഈ ലോകത്തിലേക് എന്നെ കാണാന്‍ വരുന്നത്.
    പിറ്റേ പുലര്‍ച്ചെ , ഞാന്‍ അവന്‍ പറഞ്ഞ  കാര്യത്തെക്കുറിച്ച് ചിന്തിച്ചു. പിന്നെ എന്‍റെ ആലോചന ഇങ്ങനെയായി...........ഈ ഭൂമിയില്‍ നമ്മള്‍ അറിയുന്നതും അറിയാത്തതുമായ എത്രയോ ആളുകളെപ്പറ്റി പലതരത്തില്‍ ചിന്തിക്കുന്നു.നല്ലവിധവും മോശമായവിധവും.നമ്മള്‍ ആരെപറ്റി ചിന്തിക്കുന്നുവോ, അവര്‍ അത് അറിയുന്നപോലും ഇല്ല.........
    ഞാന്‍ ഇനി എന്നിലെ ഒരു ആഗ്രഹം പറയാം.നാം ഒരാളെപ്പറ്റി  നല്ലത് ചിന്തിക്കുമ്പോള്‍,അവര്‍ അത് തിരിച്ചറിയണം.ഇതോര്‍ത്ത് ഞാന്‍ അല്‍പനേരം സ്വയം മന്ദഹസിച്ചു.നല്ലതായി തോന്നേണ്ടത് എനിക്കോ.......?.മറ്റാര്‍ക്കോ.............?
       പിന്നിടൊരു രാത്രിയില്‍ എന്‍റെ സ്വപ്നത്തിലുടെ ഞാന്‍  അവനെ വീണ്ടും കണ്ടു.അവന്‍ ആ രാത്രിയില്‍ എന്നോട് വളരെ ഗൌരവംമേറിയ എന്തോ ഒരു കാര്യത്തെപ്പറ്റി പറഞ്ഞതായി എനിക്കിന്നും ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്.പക്ഷെ ആ പറഞ്ഞകാര്യം എന്തെന്ന് പിറ്റേദിവസം ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും എനിക്കതിനു സാധിച്ചില്ല.വീണ്ടും ഒരു രാത്രിയില്‍ ഞാന്‍ അവനെ കണ്ടു.അവന്‍ എന്നോട് ആ കാര്യം തന്നെ വീണ്ടും പറയാന്‍ ശ്രമിക്കുന്നതിന്‌ മുന്‍പുതന്നെ , അവനെ എന്തോ ആ ഇരുട്ടില്‍ നിന്നും പിന്നോട്ടു വലിച്ചു മാറ്റുന്നതായി ഞാന്‍ കണ്ടു, ഇതു കണ്ടു ഞാന്‍ ശബ്ദിക്കുന്നതിനുമുന്പുതന്നെ , ഒരു ചുവന്ന തുണി എന്‍റെ കണ്ണിനുമുകളിലേക്ക് ആരോ വലിച്ചെറിഞ്ഞു. ആ സത്യത്തെ അറിയാതെ എന്‍റെ കണ്ണുകള്‍ തുറന്നുപോയി, ഞാന്‍ വിശ്വസിക്കുന്ന സത്യം എന്ന  ഈ പ്രപഞ്ചത്തിലേക്ക്.

    ഞാന്‍ കണ്ട ഈ സ്വപ്നത്തെപ്പറ്റി എന്‍റെ ഒരു സുഹൃത്തിനോട് പറയുവാന്‍ ഇടയായി.അവന്‍ ഇതിനെ എന്‍റെ ഒരു ഭ്രാന്തായി വിമര്‍ശിച്ചു.ഞാന്‍ കാണാത്തെയും അറിയതെയുമായ എന്തിനെയോ ആണ് ഞാന്‍ എന്‍റെ സ്വപ്നങ്ങളിളുടെ കണ്ടെതെന്നു എനിക്കും തോന്നി.അടുത്ത എന്‍റെ സ്വപ്നത്തില്‍ ഇതിനുള്ള ഉത്തരം ഞാന്‍ കണ്ടെത്തുമെന്ന് ഞാന്‍ എന്‍റെ മനസ്സിനെ പഠിപ്പിച്ചു.പിന്നെത്തെ ഓരോ രാത്രികളും ഞാന്‍ അവനെ എന്റെ സ്വപ്നങ്ങളിളുടെ പ്രതിക്ഷിച്ചിരുന്നെങ്ങിലും, പിന്നിടൊരിക്കലും അവന്‍ എന്റെ  സ്വപ്നങ്ങളിളുടെ വരാതായി.
എനിക്കെന്നോ നഷ്ടമായ എന്‍റെ പാതി മനസ്സ് എനിക്ക് വീണ്ടും നഷ്ടപ്പെടുകയാണ്. ഞാന്‍ ആഗ്രഹിച്ച നിമിഷം മുതല്‍ എനിക്ക് നഷ്ടമായ, എന്‍റെ ആ അവസ്ഥയെ തേടിയുള്ള എന്‍റെ രാത്രികള്‍ എന്നില്‍ നിന്നും വീണ്ടും വിദൂരതയിലേക്ക് നീങ്ങുകയാണ്.ആഗ്രഹികാത്ത ആനന്തതയിലേക്ക് എന്നെ വിട്ടു പോകുന്നു.കുറെ നിഗൂഢതകള്‍ എന്നില്‍ ബാക്കി വെച്ചുകൊണ്ട് തന്നെ.


"സ്വപ്നവും യാഥാര്‍ത്ഥ്യവും, എന്‍റെ ചിന്തകള്‍ക്ക് അപ്പുറം ആണോ...........?"

Friday, July 1, 2011

ഒരു കഥ

                          അലസമായി ചിന്തിച്ചുകൊണ്ടിരുന്ന ഒരു നേരത്ത് എന്‍റെ മനസ്സ് ഏതോ ഒരു സന്ദര്‍ഭത്തില്‍ എന്തോ ഒന്നില്‍ കുരുങ്ങി നിന്നു . ചിലന്തിവലയില്‍പ്പെട്ട ഈച്ചയുടെ അവസ്ഥ.എന്നില്‍ നിന്ന് ഒരു ഞെരുക്കം ഞാന്‍ കേട്ടു.

                   പെട്ടെന്ന് എന്നില്‍ നിന്ന് ആരോ ഓടിമാറി എനിക്ക് എതിരെ നിന്നു.അവിടെ നിന്ന് അവന്‍ വിളിച്ചു പറഞ്ഞു "നിനക്ക് നാണം ഉണ്ടോ............?". അല്ലാ,എനിക്ക് നാണം ഇല്ലേ........?.ആരടാ എന്നോടിങ്ങനെ ചോദിക്കാന്‍, ഞാന്‍ അവനെ സൂക്ഷിച്ച് നോക്കി. വേറെ ആരും അല്ലാ , അവനായിരുന്നു.........എന്‍റെ സ്വന്തം മനസാക്ഷി.  എന്നും ഞാനും അവനും തമ്മില്‍ തല്ലു കൂടിക്കൊണ്ടിരുന്നു. ഇവനുമായി  തല്ലു കൂടാന്‍ എനികിഷ്ടമാണ് , കാരണം ഇവനുമായി തല്ലു കൂടിയാല്‍ മാത്രം ഒരിക്കലും പിന്നിട് പരാതികള്‍ ഒന്നും ഉണ്ടാകില്ലല്ലോ.....എന്നാല്‍ ഓരോ നിമിഷവും അവന്‍ എന്നില്‍ നിന്നും ഓടി മാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എനിക്കിന്നും അറിയില്ല എന്തുകൊണ്ടാണ് അവന്‍ എന്നില്‍ നിന്നും ഓടി പോകാന്‍ ശ്രമിക്കുന്നത് .
                ഇത് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ട് പേര്‍ എന്‍റെ ചെവിയിലൂടെ മുകളില്‍ മേലോട്ട് വലിഞ്ഞു കയറുന്നതായി എനിക്ക് തോന്നി.അവര്‍ എന്‍റെ അതേരൂപം.ഒരുവന്‍ കറുത്തവനും കൊമ്പുള്ളവനും ആയിരുന്നു, അടുത്തവന്‍ വെളുത്ത് മാലാഖയെപോലെയിരുന്നു.ഇവര്‍ തമ്മില്‍ എന്തെക്കയോ പറഞ്ഞു വാദിക്കുന്നു.അവര്‍ പറയുന്നത് എന്നെപറ്റിയാണ് .അത് എനികിഷ്ടപ്പെട്ടില്ല , എന്നെ പറ്റി പറയാന്‍ ഇവര്‍ ആരാണ്, ആരാണ് ഇതിനിവര്‍ക്ക് അവകാശം കൊടുത്തെ, ഇത് ഞാന്‍ അനുവദിക്കില്ല.നിര്‍ത്താന്‍ ഞാന്‍ അവരോടു ഉച്ചത്തില്‍ പറഞ്ഞു.അവര്‍ അതിന് മനസുകൊടുത്തില്ല.ഇനിയും ഞാന്‍ അനുവദിക്കില്ല.എന്‍റെ  പ്രവര്‍ത്തികള്‍ ഭ്രാന്തമായി ..........

                         ആ തിരുമാനം എന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചു.ഞാന്‍  എന്‍റെ കൈയില്‍ ഉണ്ടായിരുന്ന കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബാറ്റുകൊണ്ട് കൊടുത്തു  ഒന്ന്. ദേ കിടക്കുന്നു, രണ്ട് പേരും. ഇനി ആരും എന്‍റെ പേരില്‍ വാദിക്കരുത് . ആരായാലും ഈ അവസ്ഥയാണ്‌.സൂക്ഷിച്ചോ................


Thursday, June 16, 2011

എന്‍റെ ചിന്തകള്‍..................

Date:16/06/2011
             മറ്റുള്ളവരോട് ചോദിക്കാന്‍ ആഗ്രഹിക്കാത്തതും ഉത്തരം കിട്ടാന്‍ ആഗ്രഹിക്കുന്നതുമായ ധാരാളം ചോദ്യങ്ങള്‍ മനസ്സില്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ വെച്ചുകൊണ്ട് ഇന്നുണ്ടായ ചില ചിന്തകളുടെ അടിസ്ഥാനത്തില്‍ ആണ് ഇതെഴുതുവാന്‍ എനിക്ക് പ്രേരണ ആയത്.മറ്റുള്ളവരില്‍ അല്പം പോലും താല്‍പ്പര്യം ഉണ്ടാക്കതക്ക ഒരു പ്രത്യേകതയും എന്‍റെ ചിന്തക്ക് ഇല്ലെന്ന വിശ്വാസമാണ് ഇതെഴുതുമ്പോള്‍ എനിക്കുണ്ടായിരുന്നത്.സ്വന്തമായ കുറെ വിശ്വാസങ്ങളില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും തോന്നാകുന്ന ഒരു ചിന്ത മാത്രമാണ് ഇതെന്നു, ഇത് എഴുതുമ്പോലും എന്നില്‍ നിന്ന്‍ ആരോ വിളിച്ച് പറയുന്നുണ്ടായിരുന്നു.ആത്മവിശ്വാസം ഇല്ലാത്ത ഒരാളുടെ ചിന്തയ ഇതെന്നു വായിക്കുന്ന ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് ഒരു പക്ഷെ ആരുടെയും തെറ്റാകില്ല.ഞാന്‍ ചിന്തകളിലേക്ക് കൂപ്പുക്കുത്തി തുടങ്ങി...................

മറ്റുള്ളവര്‍ ചിലരെ വ്യക്താമായി മനസിലാക്കാതെയാണ് പലതും മനസിലാക്കുന്നത്. ഈ മനസിലാക്കലുകള്‍ പല ഞെരിയലുകള്‍ക്കും കാരണമാകുന്നുണ്ട്.രണ്ടാളുകളില്‍ രണ്ടുപേരും പരസ്പരം യഥാര്‍ത്ഥമായാ രീതിയില്‍ മനസിലാക്കിയിട്ടില്ലെന്ക്കില്‍ ആകെ തുക നഷ്ടം മാത്രം ആയിരിക്കും.

എന്തുകൊണ്ടാണ് ചിലര്‍ ചിലരെ ഒഴിവാക്കുന്നത് . ഒഴിവക്കുന്നവന്‍ തിരിച്ചറിയുന്നില്ല ഒഴിവാക്കപ്പെട്ടവന്റെ വേദന.

എന്നെ ആരെക്കയോ എന്തിന്റെയെക്കയോ പേരില്‍ ഒഴിവാക്കുന്നു..........ഞാന്‍ ആരെയെക്കയോ ഏതോ ഒന്നിനാല്‍ ഒഴിവാക്കുന്നു.........................................ആരെക്കയോ  ആരോടെക്കയോ എന്തെക്കയോ തെറ്റുകള്‍ ചെയ്തു കുട്ടുന്നു..................................എന്‍റെ പ്രവര്‍ത്തികളില്‍ ശരിയോ തെറ്റാണോ കുടുതല്‍.........................എന്താണ് ശരി.................

എന്‍റെ ചിന്തകള്‍ ഈവക കാര്യങ്ങളിളുടെ സഞ്ചരിച്ച് ഞാന്‍ ആഗ്രഹിക്കാത്തതും ...................ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കാതതുമായ അനവധി ചിന്തകളിളുടെ സഞ്ചരിക്കുന്നു..........................ഇപ്പോഴും ചിന്തകളുടെ ഒരു കറുത്ത താഴ്വരില്‍ ഞാന്‍ നില്‍ക്കുന്നു................ഒരായിരം ചിന്തകള്‍ ചുറ്റിലും.അവ എന്നിലേക്ക് ഒരു കാര്‍മേഘംമാതിരി ചുറ്റി നിറയുന്നു.......ഓരോ നിമിഷവും അതെന്നെ  ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു.......എന്‍റെ കണ്ണുകള്‍ ആ ഇരുട്ടില്‍ മുടുന്നു................ ആ ചിന്തകളുടെ കരുത്തന്‍ പെയ്ത്തില്‍ ഞാന്‍ നിശ്ചലനായി വീഴുന്നു..................................

Sunday, June 12, 2011

നായകന്‍


- എന്‍റെ ചിന്തകളും വിശ്വാസങ്ങളും .
         നായകന്‍ എന്ന തലകെട്ടുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്  ഉദിക്കാനഗ്രഹിച്ചതോ     , ഉദിച്ചു  പോലിഞ്ഞുപോയതോ ആയ ഒരു നായകനെ അല്ല , മറിച്ച്   എന്നയോ എന്നെ പോലെ ചിന്തിക്കുന്ന  മറ്റാരയോ ആണ് . അതെ,  ഒരു പക്ഷെ ആ നായകന്‍ ഞാന്‍ ആണ് . ഈ പ്രപഞ്ചം എന്ന സിനിമയിലെ നായകന്‍ .  ആരോ പറഞ്ഞത്  പോലെ എനിക്ക്  വഴി   തെളിക്കാണോ എന്നോടോപ്പമോ എനിക്ക് ചുറ്റുമോ നില്‍ക്കുവാന്‍  മാത്രമായി ജനിച്ചവരാണ് മറ്റുള്ളവര്‍, ഈ വായിക്കുന്ന  നിങ്ങള്‍ പോലും ആരുടെയോ വെറും സഹനടന്‍ മാത്രം ആണ് . ഈ പ്രപഞ്ചം എന്ന സിനിമ,  ദൈവം എന്ന സംവിതയകന്‍ ചെയ്തത് എനിക്ക് വേണ്ടി  മാത്രം. 
      ഈ സിനിമ തുടങ്ങന്നത് - നായകന്‍റെ ഓര്‍മ്മയില്‍  തിരിച്ചറിവിന് ശേഷമുള്ള തന്‍റെ നിഷ്കളങ്ക്ക  ബാല്യം  ആണ് . പിന്നിട് മാറ്റങ്ങളുടെ   കാലഘട്ടം   - കൌമാരം ,  യൌവനം  - ഇന്നി  നായകന്‍ നിത്യ യൌവനത്തില്‍  ആണ് . അവന്‍ സ്വയമേ അവനെ ഒരു നല്ല മനോഭാവത്തിന്റെ ഉടമയായി കാണുന്നു . ഇത് വ്യക്തി മനോഭാവം അനുസരിച്ച് മറ്റുള്ളവര്‍ക്ക് വ്യത്യസ്തമായി തോന്നിയേക്കാം .
   " വാക്കുകളുടെ വ്യക്തതയില്‍  നിന്ന്‍ വാചകങ്ങളുടെ  അവ്യക്തതയിലെക്കുള്ള  ദുരം ................. അനന്തം    " 
നായകന്‍ വാചക കസര്‍ത്തില്‍ ഒരു പ്രിയന്‍ തന്നെ . മറ്റുള്ളവര്‍ക്ക് അവ്യക്തമായ രിതിയില്‍  അറിയാവുന്നത് എന്തെക്കയോ വെച്ച്    സംസാരിക്കുന്നത്   നായകന്‍റെ ഒരു ശീലം  ആണ് . ആവനാഴിയില്‍ അമ്പില്ലാത്ത  പോരാളി അരയിലെ വാളുരി  പോരടുന്നതിന്റെ   വില ഈ വാചക കസര്‍ത്തില്‍    ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ട് തന്നെ . നായകന്‍റെ മിനിയെച്ചോര്‍ ചരിത്രം തന്നെ എഴുതിയാല്‍ നാളത്തെ ഒരു മെഗസീരിയലിനുള്ളപ്രമേയം ആകും, അതിനവസരം കൊടുക്കാതെ , ജീവിച്ചിരുന്നാല്‍ എഴുതുവാനുള്ള സ്വന്തം അത്മകതയിലെക് ചേര്‍ക്കാന്‍ മുഖ്യ സാരം  ബാക്കി  ആക്കുന്നു . ചിലത് പുറത്തറിയുന്നത് നായകന്‍റെ മനോഭാവത്തെ  മങ്ങല്‍ ഏല്പിക്കും എന്ന പേടിയും ബാക്കി നില്കുന്നു...
     നായകന്‍ മുകളില്‍ പറയുന്നത് എല്ലാം ദൈവം എന്ന സംവിധായകന്‍ നായകനിലുടെ പറയുന്നതും , പ്രവര്‍ത്തിക്കുന്നതും , ചിന്തിപ്പിക്കുന്നതും ആണ് . ഇത് ഒരു സിനിമ ആണ്  .ഇതില്‍ റോള്‍ നായകന് മാത്രം ആണ്  .
     ഇത് എന്‍റെ സ്ക്രിപ്റ്റ് ആണ് എന്‍റെ ചിന്തയും വിശ്വാസങ്ങളും ആണ് - നായകന്‍ 
                                                                                                                                                                    എന്ന്‍,                                                                                                                                                                                                  
                                                                                                                                                                                                                              നായകന്‍ (ക്ഷ്മികണം  സംവിധായകന്‍ ) 

      

Wednesday, June 1, 2011

നിഴല്‍പാടുകള്‍....



 പുതുമ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത വെറും വക്കുകളിലുടെയാണ് ഞാന്‍ പോകുന്നതെന്ന കാര്യം മുന്‍പേ തന്നെ പറഞ്ഞു കൊള്ളട്ടെ .
ഇത് വെറും തിരുഞ്ഞു നോട്ടമോ , ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം ആണ് . കഴിഞ്ഞു പോയ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം...........................
നിശബ്ദം ആയ ആ ഇടനാഴിയില്‍ ഉപേക്ഷിച്ചുപോയ നിഴല്‍ പാടുകളെ കണ്ടെത്താനുള്ള ഒരു വെറും ശ്രമം മാത്രം .......... അതിന്‍റെ വിജയപരജയമെന്തെന്നു ഞാന്‍ ഒരു പക്ഷെ ചിന്തിക്കുനില്ല..... എന്നാല്‍ ആ മങ്ങിയ ഇടനാഴിയില്‍ ഞാനും നിങ്ങളും ഉപേക്ഷിച്ചുപോയതിനെ അന്നോക്ഷിച്ചു തിരിച്ചു വരുന്ന ഒരു കാലം ഇല്ലെന്നു ഞാന്‍ വിജാരിക്കുനില്ല..............കുറഞ്ഞത്‌ അതിനെ ഓര്‍ക്കുകയെങ്ങിലും ചെയ്യും, അത് ഒരു സ്വപ്നം ആയിരുന്നാല്‍ കൂടിയും ..... ആ നിഴല്‍ പാടുകള്‍ നേരവും കാലവും തിരുമാനിക്കുന്ന പോല്‍ നമ്മുടെ മുന്നിലോ പിന്നിലോ വന്നണയും . ഇരുട്ടില്‍ അത് നമ്മള്‍ കാണാതെ നമ്മെ പിന്തുടരും................

കാലം തിരുമാനികുന്ന ഒരു അര്‍ത്ഥതലം .................................. വാക്കുകള്‍ വിടവാങ്ങുന്ന നേരം ................... ചിന്ത മങ്ങുന്നു .............. എന്തിനോ ഒരു വെറും നന്ദി ............................

നീയും ഞാനും


നീ എന്നെ അറിയുന്ന കാലത്ത് , അന്ന് 
നിന്നെ ഞാന്‍ അറിയാതെ  നില്‍ക്കുമ്പോള്‍ 
നിയെനിക്ക് അരുമാല്ലാതെ പോകുമ്പോള്‍ 
എന്നില്‍ അലിയാന്‍ കാംക്ഷിച്ച  നീ മറയുമ്പോള്‍
ഞാന്‍ അറിയുന്നു ഞാന്‍ തന്നെ അല്ലര്നിരുന്നുവോ നീ............