Powered By Blogger

Friday, November 11, 2011

അവിചാരിതം


എന്നത്തേയും പോലെ എന്‍റെ യാത്ര ഇന്നും തുടങ്ങിയിരിക്കുന്നു, വീട്ടില്‍ നിന്നുള്ള മാറ്റപ്പെടല്‍. ചുരിങ്ങിയതെങ്ക്കിലും രണ്ടരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ യാത്ര ,സ്വപ്ന വിഹായുസില്‍ പറക്കാന്‍ എന്നെ അനുവദിച്ചിരുന്നു.അധികം സംസാരിക്കാന്‍ താല്പര്യം കാണിച്ചിരുന്നില്ല,പക്ഷെ  മറ്റുള്ളോരുടെ പ്രവര്‍ത്തികളെ സസൂക്ഷ്മം വീക്ഷിക്കുന്നതില്‍ താല്പര്യം കാണിച്ചിരുന്ന എന്‍റെ കണ്ണുകളിലേക്ക് പെടുന്നനെ ആ പെണ്‍കുട്ടിയുടെ രൂപം വന്നുവീണു.വളരെ മോഡേണ്‍ അകതക്കവിധമുള്ള മേക്കപ്പ്‌ അവളില്‍ പ്രകടമായിരുന്നു.ബ്ലാക്ക് സ്ട്രിപ് ഡിസൈന്‍ ഉള്ള ചുരിദാര്‍, സ്ട്രെയിറ്റ് ചെയ്ത മുടി, അവളുടെ ലിപ്സിലും ചില പ്രകടമായ പരിക്ഷണങ്ങള്‍ ഞാന്‍ കണ്ടിരുന്നു(ആ ചികിത്സ ചിലപ്പോ സ്ത്രിജനങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നു), പക്ഷെ അവളുടെ പ്രവര്‍ത്തികളില്‍ ചില വിചിത്രത എനിക്ക് പ്രകടമായി കാണാന്‍ കഴിഞ്ഞിരുന്നു.ഇത് മറ്റു പലര്‍ക്കും തോന്നിയിരിക്കണം.ഇതെന്നെ മറ്റൊരാളെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

           നാട്ടില്‍ സാമാന്യം അറിയപ്പെടുന്നതും , സാമ്പത്തികമായി ഉയര്‍ന്നതുമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് അവള്‍ ജനിച്ചത്‌.ജനിച്ചതുമുതല്‍ മുതിര്‍ന്നതുവരെ ബോംബെ പോലുള്ള വലിയൊരു നഗരത്തില്‍, വളരെ മോഡേണ്‍ ആയ ഒരു പെണ്‍കുട്ടി.അവിടെ നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസം നേടി നാട്ടില്‍ തിരികെയെത്തി.ഇതെക്കെ ഈ പറയുന്ന ഞാന്‍ അറിഞ്ഞ വിവരങ്ങള്‍ മാത്രം. പക്ഷെ , ഇന്നവള്‍ ആ നാട്ടിലെ ഒരു വെറും കൗതുക കഥാപാത്രം, അല്ല നാട്ടുകാരുടെ ഭാഷയില്‍ ഒരു വെറും ഭ്രാന്തി.അവളുടെ പ്രവര്‍ത്തികളിലുടെ സ്വയമേ ഒരു ഭ്രാന്തി ആക്കി മാറ്റപ്പെടുന്നു.എനിക്ക് ഒട്ടും പരിചയം ഇല്ലെങ്കിലും, ഞാനും എത്രയോ വട്ടം പലതിനും സാക്ഷി ആയേക്കണു.കേള്‍ക്കുന്നവന് ഒരു പക്ഷെ കൗതുകം തോന്നിയേക്കാം, ആ മനസ്സ് ആയിരുന്നെങ്ക്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ ഇത് എഴുതില്ലായിരുന്നു.
     
         അവള്‍ ഇങ്ങനെ  പെരുമാരുന്നതിന്റെ കാരണം തിരക്കുവാനും, അവളുടെ വശത്തുനിന്നു ചിന്തിക്കാനോ ഇന്നോളം ആരും ഒരു പക്ഷെ ശ്രമിച്ചുക്കാണില്ല.ഇന്നും ആ കാരണങ്ങള്‍ മനസിലാക്കാന്‍ , അവളുടെ പ്രവര്‍ത്തികള്‍ വര്‍ണിക്കാന്‍ നൂറൂനാവും വെച്ചിരിക്കുന്ന ഒരാളും തയാറാകില്ല.ഇതിനിടയിലും ആ രഹസ്യങ്ങള്‍ ഇന്നും എനിക്ക് വെളിവാകാതെ മുടപ്പെട്ടിരിക്കുന്നു.

      ഈ കഴിഞ്ഞ നാളുകളില്‍ ഞാന്‍ കേട്ടു അവള്‍ സ്വയം മരണത്തിന് കീഴ്പ്പെട്ടുവെന്നു.അവളുടെ മരണകുറുപ്പില്‍ പറഞ്ഞിരുന്നു......”ആരും ഒന്നും മനസിലാക്കിയിരുന്നില്ല, അവരുടെ വിവേകം അതിനു വളര്‍ന്നില്ലയിരിക്കാം? അവര്‍ എന്നെ തോല്പ്പിക്കുന്നതിനുമുന്പു, ഞാന്‍ സ്വയം തോല്‍വി ഏറ്റുവാങ്ങുന്നു.”


      ഈ വാക്കുകള്‍ ഒരിക്കലും ഒരു ഭ്രാന്തിയുടെതായി എനിക്ക് തോന്നിയിരുന്നില്ല.എന്തെക്കയോ ആരോടോ വിളിച്ചുപറയാന്‍ അവസരം ലഭിക്കാതെ എന്നന്നേക്കുമായി, നിസഹായതയുടെ , നിവര്‍ത്തിക്കേടിന്റെ കെണിയില്‍ പെട്ടുപോയ പോയ ഒരു മനസിന്റെ വിങ്ങല്‍ മാത്രമായിരിക്കണം.

      എന്‍റെ യാത്ര തൃശൂര്‍ നഗരത്തിന്‍റെ മണ്ണില്‍ എന്നെ എത്തിച്ചു,എന്‍റെ ചിന്തകളുടെ ശ്രേണിയെ ഞാന്‍ പിന്നോട്ട് നിര്‍ത്തി. അപ്പോള്‍ എന്‍റെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു.ഞാന്‍  സ്വപ്ന വിഹായുസില്‍ ആയിരുന്ന ഏതോ നിമിഷത്തില്‍ അവള്‍ എവിടെയോ    ഇറങ്ങിയിരിക്കണം.ഞാന്‍ ശ്രദ്ധിച്ചിരുന്ന അനേകരില്‍ ഒരാള്‍ മാത്രം.യാത്രകളില്‍ ആകസ്മികത അവിചാരിതം തന്നെ..!



6 comments:

  1. യാത്രകളില്‍ ആകസ്മികത അവിചാരിതം..!
    പക്ഷെ ഓര്‍മകളില്‍ ?? കുറച്ചു അക്ഷര തെറ്റുണ്ട്..അത് മാറ്റണം..പിന്നെ കുറച്ചുംകൂടി വായനക്കാരന്‍റെ മനസ്സിനെ ആകുലപ്പെടുതിയാല്‍ (ചിന്തിപ്പിക്കുന്നതിനും അപ്പുറത്തേക്ക് ) എഴുത്ത് കൂടുതല്‍ വിജയിക്കും എന്ന് തോന്നുന്നു..ഇത് എന്റെ മാത്രം അഭിപ്രായം.. { പക്ഷെ അനുഭവങ്ങള്‍ വികാരതള്ളിച്ചയ്യാല്‍ ഇളകിമറിയണം എന്ന് കൂലി എഴുത്തുക്കാര്‍ മാത്രമേ ചിന്തിക്കേണ്ടത്‌ ഉള്ളു.. } അങ്ങനെ അറിയുന്നതാവും എനിക്കും ഇഷ്ടം..

    ReplyDelete
  2. ഒന്ന് കേട്ട് അകുലപ്പെടുന്നതിലും ഉപരി യാഥാര്‍ത്ഥ്യത്തെ തിരിച്ചറയുന്നതല്ലേ.........

    ReplyDelete
  3. യാത്രകളില്‍ ആകസ്മികത അവിചാരിതം....

    ആശംസകള്‍...

    ReplyDelete
  4. നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും നിങ്ങളുടെ കഴ്ച്ചപാടുകളുടെ വെളിച്ചത്തില്‍ ആണ്. മറ്റുള്ളവര്‍ക്ക് വിചിത്രം ആയേക്കാം.പക്ഷെ നിങ്ങള്‍ അതിനു മനസുകൊടുക്കില്ല... എന്നറിയാം ....എങ്കിലും ഞാന്‍ പറയുന്നു.ഞാന്‍ ഈ കഥ മൂന്നുവട്ടം വായിച്ചു...എനിക്ക് ഈ കഥയില്‍ ഒരു പൂര്‍ണ്ണത തോന്നിയില്ല ....എന്തൊക്കെയോ എഴുതാന്‍ വിട്ടുപോയതുപോലെ എനിക്ക് തോന്നുന്നു .... ചിലപ്പോള്‍ ...എന്‍റെ തോന്നല്‍ മാത്രമായിരിക്കാം .....

    ReplyDelete
  5. സനല്‍ പറഞ്ഞ അഭിപ്രായത്തിന്‌ നന്ദി.

    ഈ കഥ പൂര്‍ണ്ണമാക്കപ്പെട്ടിട്ടില്ല, എനികത്തിന് സാധിച്ചില്ല എന്ന് പറയുന്നതാകും ശരി.

    ഒട്ടും പരിചിതമില്ലാത്ത ഒരാളില്‍ നിന്നും അല്പം അറിവായ ഒരാളിലേക്ക് ഓടാന്‍ ശ്രമിച്ചതുകാരണം ആകും.ഒരു യഥാര്‍ത്ഥ ജീവിതത്തെ എടുത്തുകാണിക്കാന്‍ ശ്രമിച്ചു ഞാന്‍.

    പിന്നെ, അറിയാത്ത ഒരാളെപ്പറ്റി എന്‍റെ തോന്നലില്‍ നിന്ന് പറയണ്ടാന്നും കരുതി.

    ReplyDelete
  6. ആശംസകൾ....

    ആരൊക്കെയോ പിന്തുടരുന്നു പിറകെ..

    ReplyDelete