Powered By Blogger

Friday, July 1, 2011

ഒരു കഥ

                          അലസമായി ചിന്തിച്ചുകൊണ്ടിരുന്ന ഒരു നേരത്ത് എന്‍റെ മനസ്സ് ഏതോ ഒരു സന്ദര്‍ഭത്തില്‍ എന്തോ ഒന്നില്‍ കുരുങ്ങി നിന്നു . ചിലന്തിവലയില്‍പ്പെട്ട ഈച്ചയുടെ അവസ്ഥ.എന്നില്‍ നിന്ന് ഒരു ഞെരുക്കം ഞാന്‍ കേട്ടു.

                   പെട്ടെന്ന് എന്നില്‍ നിന്ന് ആരോ ഓടിമാറി എനിക്ക് എതിരെ നിന്നു.അവിടെ നിന്ന് അവന്‍ വിളിച്ചു പറഞ്ഞു "നിനക്ക് നാണം ഉണ്ടോ............?". അല്ലാ,എനിക്ക് നാണം ഇല്ലേ........?.ആരടാ എന്നോടിങ്ങനെ ചോദിക്കാന്‍, ഞാന്‍ അവനെ സൂക്ഷിച്ച് നോക്കി. വേറെ ആരും അല്ലാ , അവനായിരുന്നു.........എന്‍റെ സ്വന്തം മനസാക്ഷി.  എന്നും ഞാനും അവനും തമ്മില്‍ തല്ലു കൂടിക്കൊണ്ടിരുന്നു. ഇവനുമായി  തല്ലു കൂടാന്‍ എനികിഷ്ടമാണ് , കാരണം ഇവനുമായി തല്ലു കൂടിയാല്‍ മാത്രം ഒരിക്കലും പിന്നിട് പരാതികള്‍ ഒന്നും ഉണ്ടാകില്ലല്ലോ.....എന്നാല്‍ ഓരോ നിമിഷവും അവന്‍ എന്നില്‍ നിന്നും ഓടി മാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എനിക്കിന്നും അറിയില്ല എന്തുകൊണ്ടാണ് അവന്‍ എന്നില്‍ നിന്നും ഓടി പോകാന്‍ ശ്രമിക്കുന്നത് .
                ഇത് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ട് പേര്‍ എന്‍റെ ചെവിയിലൂടെ മുകളില്‍ മേലോട്ട് വലിഞ്ഞു കയറുന്നതായി എനിക്ക് തോന്നി.അവര്‍ എന്‍റെ അതേരൂപം.ഒരുവന്‍ കറുത്തവനും കൊമ്പുള്ളവനും ആയിരുന്നു, അടുത്തവന്‍ വെളുത്ത് മാലാഖയെപോലെയിരുന്നു.ഇവര്‍ തമ്മില്‍ എന്തെക്കയോ പറഞ്ഞു വാദിക്കുന്നു.അവര്‍ പറയുന്നത് എന്നെപറ്റിയാണ് .അത് എനികിഷ്ടപ്പെട്ടില്ല , എന്നെ പറ്റി പറയാന്‍ ഇവര്‍ ആരാണ്, ആരാണ് ഇതിനിവര്‍ക്ക് അവകാശം കൊടുത്തെ, ഇത് ഞാന്‍ അനുവദിക്കില്ല.നിര്‍ത്താന്‍ ഞാന്‍ അവരോടു ഉച്ചത്തില്‍ പറഞ്ഞു.അവര്‍ അതിന് മനസുകൊടുത്തില്ല.ഇനിയും ഞാന്‍ അനുവദിക്കില്ല.എന്‍റെ  പ്രവര്‍ത്തികള്‍ ഭ്രാന്തമായി ..........

                         ആ തിരുമാനം എന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചു.ഞാന്‍  എന്‍റെ കൈയില്‍ ഉണ്ടായിരുന്ന കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബാറ്റുകൊണ്ട് കൊടുത്തു  ഒന്ന്. ദേ കിടക്കുന്നു, രണ്ട് പേരും. ഇനി ആരും എന്‍റെ പേരില്‍ വാദിക്കരുത് . ആരായാലും ഈ അവസ്ഥയാണ്‌.സൂക്ഷിച്ചോ................


5 comments:

  1. പിശാച്ചും മാലാഖയും നിന്റെ ഉള്ളില്‍ തന്നെ അല്ലെ? കൊള്ളാം... പക്ഷെ പിശാചുക്കള്‍ ഒരു തല്ലു കിട്ടിയതുകൊണ്ട് പോകുമോ? കൂടെയുണ്ടല്ലോ ഒരെണം സ്ഥിരമായി.. പിന്നെ ഒരുവന്‍ ഞാനും..ഹിഹി..

    ReplyDelete
  2. Aa kombu vechavanum malagha polullavanum iniyum eneet veruo???? nallonam adichitundallolee...

    ReplyDelete
  3. ഡാകിനിയും വന്നോ?

    ReplyDelete
  4. രണ്ടാമത്തെ ചെകുത്താന്‍ ഇന്നലെ എന്നെ വിളിച്ചു അവനാണ് ആ ചെകുത്താന്‍ എന്ന് പ്രഖ്യാപിച്ചു.. ഏതാണ്ട് നമുക്കൊന്നും അറിയാത്ത പോലെ..

    ReplyDelete
  5. ചെകുത്താന്‍മാര്‍ തിരിച്ചറിയുന്നുണ്ട് അല്ലേ.........?

    ReplyDelete