Powered By Blogger

Friday, November 11, 2011

അവിചാരിതം


എന്നത്തേയും പോലെ എന്‍റെ യാത്ര ഇന്നും തുടങ്ങിയിരിക്കുന്നു, വീട്ടില്‍ നിന്നുള്ള മാറ്റപ്പെടല്‍. ചുരിങ്ങിയതെങ്ക്കിലും രണ്ടരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ യാത്ര ,സ്വപ്ന വിഹായുസില്‍ പറക്കാന്‍ എന്നെ അനുവദിച്ചിരുന്നു.അധികം സംസാരിക്കാന്‍ താല്പര്യം കാണിച്ചിരുന്നില്ല,പക്ഷെ  മറ്റുള്ളോരുടെ പ്രവര്‍ത്തികളെ സസൂക്ഷ്മം വീക്ഷിക്കുന്നതില്‍ താല്പര്യം കാണിച്ചിരുന്ന എന്‍റെ കണ്ണുകളിലേക്ക് പെടുന്നനെ ആ പെണ്‍കുട്ടിയുടെ രൂപം വന്നുവീണു.വളരെ മോഡേണ്‍ അകതക്കവിധമുള്ള മേക്കപ്പ്‌ അവളില്‍ പ്രകടമായിരുന്നു.ബ്ലാക്ക് സ്ട്രിപ് ഡിസൈന്‍ ഉള്ള ചുരിദാര്‍, സ്ട്രെയിറ്റ് ചെയ്ത മുടി, അവളുടെ ലിപ്സിലും ചില പ്രകടമായ പരിക്ഷണങ്ങള്‍ ഞാന്‍ കണ്ടിരുന്നു(ആ ചികിത്സ ചിലപ്പോ സ്ത്രിജനങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നു), പക്ഷെ അവളുടെ പ്രവര്‍ത്തികളില്‍ ചില വിചിത്രത എനിക്ക് പ്രകടമായി കാണാന്‍ കഴിഞ്ഞിരുന്നു.ഇത് മറ്റു പലര്‍ക്കും തോന്നിയിരിക്കണം.ഇതെന്നെ മറ്റൊരാളെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

           നാട്ടില്‍ സാമാന്യം അറിയപ്പെടുന്നതും , സാമ്പത്തികമായി ഉയര്‍ന്നതുമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് അവള്‍ ജനിച്ചത്‌.ജനിച്ചതുമുതല്‍ മുതിര്‍ന്നതുവരെ ബോംബെ പോലുള്ള വലിയൊരു നഗരത്തില്‍, വളരെ മോഡേണ്‍ ആയ ഒരു പെണ്‍കുട്ടി.അവിടെ നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസം നേടി നാട്ടില്‍ തിരികെയെത്തി.ഇതെക്കെ ഈ പറയുന്ന ഞാന്‍ അറിഞ്ഞ വിവരങ്ങള്‍ മാത്രം. പക്ഷെ , ഇന്നവള്‍ ആ നാട്ടിലെ ഒരു വെറും കൗതുക കഥാപാത്രം, അല്ല നാട്ടുകാരുടെ ഭാഷയില്‍ ഒരു വെറും ഭ്രാന്തി.അവളുടെ പ്രവര്‍ത്തികളിലുടെ സ്വയമേ ഒരു ഭ്രാന്തി ആക്കി മാറ്റപ്പെടുന്നു.എനിക്ക് ഒട്ടും പരിചയം ഇല്ലെങ്കിലും, ഞാനും എത്രയോ വട്ടം പലതിനും സാക്ഷി ആയേക്കണു.കേള്‍ക്കുന്നവന് ഒരു പക്ഷെ കൗതുകം തോന്നിയേക്കാം, ആ മനസ്സ് ആയിരുന്നെങ്ക്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ ഇത് എഴുതില്ലായിരുന്നു.
     
         അവള്‍ ഇങ്ങനെ  പെരുമാരുന്നതിന്റെ കാരണം തിരക്കുവാനും, അവളുടെ വശത്തുനിന്നു ചിന്തിക്കാനോ ഇന്നോളം ആരും ഒരു പക്ഷെ ശ്രമിച്ചുക്കാണില്ല.ഇന്നും ആ കാരണങ്ങള്‍ മനസിലാക്കാന്‍ , അവളുടെ പ്രവര്‍ത്തികള്‍ വര്‍ണിക്കാന്‍ നൂറൂനാവും വെച്ചിരിക്കുന്ന ഒരാളും തയാറാകില്ല.ഇതിനിടയിലും ആ രഹസ്യങ്ങള്‍ ഇന്നും എനിക്ക് വെളിവാകാതെ മുടപ്പെട്ടിരിക്കുന്നു.

      ഈ കഴിഞ്ഞ നാളുകളില്‍ ഞാന്‍ കേട്ടു അവള്‍ സ്വയം മരണത്തിന് കീഴ്പ്പെട്ടുവെന്നു.അവളുടെ മരണകുറുപ്പില്‍ പറഞ്ഞിരുന്നു......”ആരും ഒന്നും മനസിലാക്കിയിരുന്നില്ല, അവരുടെ വിവേകം അതിനു വളര്‍ന്നില്ലയിരിക്കാം? അവര്‍ എന്നെ തോല്പ്പിക്കുന്നതിനുമുന്പു, ഞാന്‍ സ്വയം തോല്‍വി ഏറ്റുവാങ്ങുന്നു.”


      ഈ വാക്കുകള്‍ ഒരിക്കലും ഒരു ഭ്രാന്തിയുടെതായി എനിക്ക് തോന്നിയിരുന്നില്ല.എന്തെക്കയോ ആരോടോ വിളിച്ചുപറയാന്‍ അവസരം ലഭിക്കാതെ എന്നന്നേക്കുമായി, നിസഹായതയുടെ , നിവര്‍ത്തിക്കേടിന്റെ കെണിയില്‍ പെട്ടുപോയ പോയ ഒരു മനസിന്റെ വിങ്ങല്‍ മാത്രമായിരിക്കണം.

      എന്‍റെ യാത്ര തൃശൂര്‍ നഗരത്തിന്‍റെ മണ്ണില്‍ എന്നെ എത്തിച്ചു,എന്‍റെ ചിന്തകളുടെ ശ്രേണിയെ ഞാന്‍ പിന്നോട്ട് നിര്‍ത്തി. അപ്പോള്‍ എന്‍റെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു.ഞാന്‍  സ്വപ്ന വിഹായുസില്‍ ആയിരുന്ന ഏതോ നിമിഷത്തില്‍ അവള്‍ എവിടെയോ    ഇറങ്ങിയിരിക്കണം.ഞാന്‍ ശ്രദ്ധിച്ചിരുന്ന അനേകരില്‍ ഒരാള്‍ മാത്രം.യാത്രകളില്‍ ആകസ്മികത അവിചാരിതം തന്നെ..!



Monday, September 19, 2011

ഈ ദിവസവും ഒഴിഞ്ഞു പോകും.......


ജീവിതത്തില്‍ എന്നത്തെയും പോലെ തന്നെയുള്ള മറ്റൊരു ദിവസം. ഞാനെന്‍റെ വീടിന്റെ മുറ്റത്ത്പത്രതാളുകളിളുടെ കണ്ണ് ഓടിച്ച് കൊണ്ടിരുന്നു.പതിയെ അതില്‍ എന്‍റെ ഒരു ഫോട്ടോ കണ്ടു ഒന്ന് സ്വയം ചിരിച്ചു.ഇന്ന് എഴുപതിന്‍റെ പടിവാതില്‍ക്കല്‍ എത്തി ഇരിക്കുന്നു.ഇന്ന് ഒരു റിട്ട.കോളേജ് പ്രിന്‍സിപ്പല്‍ ആണ്.വളരെ അധികം ആളുകള്‍ അറിയുന്ന ഒരു പ്രസംഗികന്‍.ആ അറുപത്തിയൊന്‍പതു വര്‍ഷങ്ങള്‍ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു.ഒരു നീണ്ട കാലയളവ്.ജീവിതത്തിലെ ദുഖത്തെയും സന്തോഷത്തെയും ഒരു പോലെ ഓര്‍ത്തു.
വീട്ടിലെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ഞാന്‍. നാല് പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങള.എന്‍റെ ഏഴാം വയസില്‍ ഞങ്ങളുടെ അപ്പന്‍ മരിച്ചു പോയി.പിന്നെ ഒരുപാടു ദുരിതങ്ങളുടെ കാലം.ഇതിനിടയിലും പത്താംതരം നല്ല മാര്‍ക്കോടെ പാസ്സായി. തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യങ്ങള്‍ എന്നെ അനുവദിച്ചില്ല.
    അന്ന് നല്ല മാര്‍ക്കോടെ പത്താം തരം പസ്സയതിനാല്‍ ഞാന്‍ പഠിച്ച സ്കൂളിലെ പ്രിസിപ്പല്‍ അവിടെ ഒന്നുമുതല്‍ നാലുവരെ ഉള്ള കുട്ടികളെ പഠിപ്പിക്കാന്‍ എന്നെ  നിയോഗിച്ചു.അങ്ങനെ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകനായി.ഇങ്ങനെ തുടരുന്നതിനിടയില്‍ എനിക്ക് ഉയര്‍ന്ന ക്ലാസ്സില്‍ പഠിപ്പിക്കാന്‍ മോഹം തോന്നി,അതിനു pree-degree yum, BA യും കുറഞ്ഞത് വേണം.അങ്ങനെ M.G.University യില്‍ B.A ക്ക് ചേര്‍ന്ന്.അതില്‍ എന്‍റെ ഫസ്റ്റ് പേപ്പര്‍ മലയാളവും,സെക്കന്റ്‌ പേപ്പര്‍ ഇംഗ്ലീഷ് ആയിരുന്നു.ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് പഠനത്തിലും വീട്ടുകാരെ സഹായിക്കുന്നതിലും എന്നെ വളരെ സഹായിച്ചു.കൂടെ ഞാന്‍ B.Ed ഉം ഇടുത്തു.
    ഇതു എന്നെ ഞാന്‍ പഠിച്ച സ്കൂളിലെ ഒരു ഹൈസ്കൂള്‍ അധ്യാപകന്‍ ആക്കി മാറ്റി.ഇതിനിടയില്‍ കോളേജില്‍ പഠിപ്പിക്കണം എന്ന എന്‍റെ മോഹം വളര്‍ന്നു.അതിനു M.A വേണം.പിന്നിട് എന്‍റെ പരിശ്രമം അതിനായി.എന്‍റെ അധ്യപനതിന്റെ കൂടെ M.A ക്കും ചേര്‍ന്നു.ഈ കാലയളവില്‍ എന്നില്‍ ദൈവശാസ്ത്ര വിഷയങ്ങളില്‍ പ്രസംഗിക്കാനുള്ള ഒരു താല്പര്യം വളര്‍ന്നിരുന്നു.ഒരിക്കല്‍ ഞാന്‍ കേട്ടു കോട്ടയം C.M.S കോളേജില്‍ പ്രശസ്ത പ്രാസംഗികന്‍ ബില്ലി ഗ്രഹം വരുന്നെന്നു.അവിടെ ഒരു പുസ്തക പ്രദര്‍ശന മേളയും ഉണ്ടെന്നു.എങ്ങനെയും ഒന്ന് പോകാന്‍ മോഹം.അങ്ങനെ ഞാന്‍ കോട്ടയം സി.എം.എസ്‌ കോളേജില്‍ എത്തി.വലിയൊരു ജനസമൂഹവും ഒരു വലിയ പ്രാസംഗികനും, ഇംഗ്ലിഷ്ഷില്‍ ഉള്ള ഉശിരന്‍ പ്രസംഗം.ഇംഗ്ലീഷ് കാര്യമായി വശം ഇല്ലെങ്കിലും ഞാന്‍ പലതും മനസിലാക്കി ഇടുത്തു.എന്റെ വാക്കുകളും ആശയങ്ങളും എത്രോയോ നിസാരം എന്ന് തോന്നിയ നിമിഷങ്ങള്‍.ഇനിയും വളരെ അറിയണം, ഇത് എന്‍റെ ആഗ്രഹത്തിന്റെ അഗ്നിയെ ഉമി‍ത്തി പോലെ എരിയിച്ചു.അവിടത്തെ പുസ്തകമേളയില്‍ നിന്നും എം.എ ക്ക് ആവശ്യമായ ഒരു പുസ്തകം ഞാന്‍ വാങ്ങി ഉണ്ണിനീലി സാഹിത്യംകൂടെ Dr.Stephen Breverman എഴുതിയ “My Vision on My Belief” എന്ന പുസ്തകവും.പുതിയ അനുഭവങ്ങളുടെ ദിനങ്ങള്‍.അങ്ങനെ ഞാന്‍ 1970 യില്‍ എന്‍റെ MA പൂര്‍ത്തിയാക്കി.എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഗസ്റ്റ്‌ ലെക്ചെര്‍ ആയി കയറി.അവിടെന്ന് kolenchery St.peter’s college ല്‍ പ്രൊഫസര്‍ , തുടര്‍ന്ന് അവിടത്തെ പ്രിന്‍സിപ്പല്‍ ആയി 12 വര്‍ഷത്തെ സേവനവും.നല്ല നാളുകളും സമാധാനവും സമ്മാനിച്ച ദിനങ്ങള്‍.
    ഈ കാലയളവ് കൊണ്ട് തന്നെ ഒരു പ്രാസംഗികന്‍ എന്നാ നിലയില്‍ കേരളത്തിലെ വളരെ കുറഞ്ഞ സാമാന്യ ജനം എന്നെ തിരിച്ചറിയാന്‍ തുടങ്ങി ഇരുന്നു.പിന്നിട്, ജീവിതത്തില്‍ പുതിയ  പൊയ്മുഖം അണിഞ്ഞ് , ജനപിന്തുണ എന്ന പുതിയ ആയുധം ധരിക്കാനുള്ള പുതിയ മോഹം.അതിനൊരു മുഖമൂടി ആക്കി എന്‍റെ ദൈവശാസ്ത്ര വിഷയങ്ങളിലുള്ള പ്രസംഗങ്ങള്‍.ജനങ്ങളെ ആകര്‍ഷിക്കതക്ക അനവധി പ്രസംഗങ്ങള്‍.ദൈവശാസ്ത്ര വിഷയങ്ങളെ എനിക്കുഅവശ്യതക്ക രിതയില്‍ ഞാന്‍ കീറിമുറിച്ചു വിശകലനം ചെയ്തു.അങ്ങനെ ഒരു ജനസമൂഹത്തെ എനിക്ക്  വശംവദരാക്കി.ഞാന്‍ ഈ നാളുകള്‍ കൊണ്ട് വളരെ അധികം അനുയായികളെ ഉണ്ടാക്കി.ഇന്ന് ഞാന്‍ ഒരു പരമോന്നതനായി വാഴുന്നു, എനിക്കിന്നും അറിയാത്തത് ഒരു സമൂഹത്തിനു നല്‍കുന്നു എന്ന പേരില്‍.ജീവിതത്തില്‍ ഒരു രണ്ടാം കാലഘട്ടം.
    ഇന്ന് ഈ വലിയ വീടിന്റെ മുറ്റത്ത്, ഈ ചാരുകസേരയില്‍ ഇരിക്കുമ്പോള്‍ , ഞന്‍ ചിന്തിക്കുന്നു .
    What I was..........
    What I’m.........
    What shall I be.............
     ഞാന്‍ ചിന്തിച്ചത് ശരിയായിരിക്കണം.മോഹങ്ങള്‍ എന്നെ ഇവിടെ എത്തിച്ചു.ആ പത്രതാളിലെ ഫോട്ടോയില്‍ വീണ്ടും നോക്കിയശേഷം എണീറ്റ് വീടിനുള്ളിലേക്ക് നടന്നു.........

    എന്‍റെ ഈ ദിവസവും ഒഴിഞ്ഞു പോകും.............

Friday, September 9, 2011

യാത്ര......

എന്നോ തുടങ്ങിയെന്‍ യാത്ര...
എങ്ങും നിലയ്ക്കാത്ത യാത്ര......
ആരെയോ തേടുന്ന യാത്ര.....
എന്തിനോ മോഹിച്ചുള്ളയെന്‍ യാത്ര...
എങ്ങും നിലയ്ക്കാത്ത യാത്ര......

ഇന്നരിയുന്നു ഈ യാത്ര
ഏതോ സുകൃതം മാണല്ലോ......
എന്നും  തുടരുമി യാത്ര......
എന്‍ പ്രിയതമയുടെ ഓര്‍മ്മകള്‍ മാത്രം
ചോദിക്കുവാന്‍ ഒരേയൊരു ചോദ്യം മാത്രം.

മറന്നുവോ.................നീ എല്ലാം
മറക്കുവാന്‍  നീ പഠിച്ചോ.......?
അകലെ ഒഴുകുന്ന പുഴപോല്‍ നീ 
നിന്നെ ഞാന്‍ എന്‍ മനസ്സില്‍
തടഞ്ഞു വെച്ചു വെറുതെ.

നിന്‍ ഓര്‍മ്മകള്‍ എഴുതിയ താളുകള്‍
ഇന്നും എന്‍ മനസ്സില്‍ ചിതലരിക്കാതെ.......
ഇനി എന്നു നീ എന്നെ തിരിച്ചറിയും
ഇനിയും ഓര്‍ക്കാന്‍ കുറച്ചു നാളുകള്‍ മാത്രം
മരണത്തിലേക്കുള്ള ഈ യാത്രയില്‍
എന്‍റെ ജീവിത താളുകള്‍ തുറന്നിട്ടിരിക്കുന്നു
എന്നും നിനക്കായ്.....................



                ഈ വരികളോടുള്ള എന്‍റെ പൂര്‍ണ്ണകടപ്പാട്  എത്രയും സ്നേഹം നിറഞ്ഞ ജെനി എന്ന ജെന്നിഫെരിനോട് പറഞ്ഞുകൊള്ളുന്നു.................. 

Sunday, August 28, 2011

ഞാനും നിങ്ങളില്‍ ഒരാളാണ്



           ആദ്യം ഞാന്‍ എന്നെപ്പറ്റി പറഞ്ഞുകൊള്ളട്ടെ.ഞാന്‍ ഒരു മുസ്ലിം ആണ്.ഞാന്‍ ഒരു കേരളിയന്‍ ആണ്.ഞാന്‍ ഒരു ഇന്ഡ്യന്‍ ആണ്. ഞാന്‍ നിങ്ങളില്‍ ഒരാളാണ്.ഈ പറയുന്ന നിമിഷത്തില്‍ പോലും എനിക്ക് ഒരു വേദന ഉള്ളില്‍ ഉണ്ട്.മുസ്ലിം എന്ന പദം കേള്‍ക്കുമ്പോഴും ഞാന്‍ ഉള്‍പ്പെടുന്ന ഒരു ഒരു സമൂഹം അവഗണിക്കപെടുന്നുവോ എന്ന് എനിക്ക് സംശയം ഉണ്ട്.
     ഒരിക്കല്‍ ഞാനും എന്‍റെ സുഹൃത്തുക്കളും കൂടി സംസാരിച്ചുകൊണ്ടടിരുന്ന സമയത്ത് ആരിലോ ഒരാളില്‍ നിന്ന് മുസ്ലിം തിവ്രവാദത്തെപറ്റിയുള്ള ചര്‍ച്ച വന്നു. ആ ചര്‍ച്ചയില്‍ ഞാനും എന്‍റെതായ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും , ആരും അറിയാതെ ഒരു നിമിഷം ഞാന്‍ വേദനിച്ചിരുന്നു.
       ഞാന്‍ എന്നോളം സ്നേഹിച്ചിരുന്നവള്‍ ഒരു തമാശയോടെ ഞാന്‍ ഒരു മുസ്ലിം തിവ്രവാദിയാണോ എന്ന് ചോദിച്ചപ്പപ്പോലും ഒരു നിമിഷം എന്നെ ഞാന്‍ അല്ലാതെ ആക്കിയിരുന്നു. അതിനുത്തരമായി  നീ ഒരു കത്തി കൊണ്ട് എന്‍റെ ദേഹം മുറിച്ച് എന്‍റെ ചോരയുടെ നിറം ചുവപ്പാനോന്നു നോക്കുവാന്‍ പറയാന്‍ ഞാന്‍ എന്‍റെ മനസ്സില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്നെ അറിയാതെ വേദനിപ്പിച്ച അവളെ അറിഞ്ഞു വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
      ഞാന്‍ ഒന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇസ്ലാം ഒരു monotheism (ഏക ദൈവ വിശ്വാസം)പിന്തുടരുന്ന ഒരു മതം മാത്രമാണ്. ”നിച്ച് ഓഫ് ട്രൂത്ത്” എന്നറിയപ്പെടുന്ന ഒരു സംഘടനയുണ്ട്. ലോകം മുഴുവന്‍ സ്രഷ്ടാവിന്‍റെ സന്ദേശം അറിയിക്കുക എന്നതായിരുന്നു അതിന്‍റെ  ലക്ഷ്യം. ഇന്നി പ്രസ്ഥാനം ഒരു മുസ്ലിം സംഘടനയെന്നപ്പേരില്‍,വിലക്കുകയും പീഡിപ്പിക്കുകയും ഉണ്ടായി. വിദേശ രാജ്യങ്ങളിലും വളരെ അതികം ഇസ്ലാം വിശ്വാസികള്‍ പല തരത്തില്‍ പീഡനത്തിന് ഇരയാക്കപ്പെടുന്നു, കേവലം ഒരു മതത്തിന്‍റെ പേരില്‍. ഇതിന്‍റെ  ആശയങ്ങള്‍ ആരെയും വേദനിപ്പിക്കുകയെന്നും , ആരുടെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുകയ്യെന്നും അല്ല.

      "A Muslim is a person who has dedicated his worship exclusively to God...

               
       ഇന്തോനേഷ്യ(the largest muslim country)പോലും ഭീതിയുടെ നിഴലില്‍. ജിദ്ദയില്‍ സ്ഥിതിചെയ്യുന്ന ആതിമാതാവായ ഹവ്വയുടെ കബര്‍ പോലും ഭീതിയില്‍. മതം ഒരു വസ്ത്രം പോലെയാണ്. നമ്മുടെ ഭരണഘടന അനുശാസിക്കുന്നത് അനുസരിച്ച് ആര്‍ക്കും ഇത് മാറി മാറി അണിയം.സ്വികരിക്കാം.
      Everything is an accident . ഞാന്‍ പറയുന്നപോലും , I'm not just planned anything. എന്‍റെ മനസിന്‍റെ വികാര വിക്ഷോഭങ്ങളുടെ വെറും പ്രിത്യഘാതം മാത്രം. അരുടെയെക്കയോ സ്വാര്‍ത്ഥത എന്ന ആയുധതിന്‍റെ തീക്തഫലങ്ങള്‍ ഒരു സമൂഹത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു.ലോകം മുഴുവന്‍.

      ഞാന്‍ പറയുന്ന ഇവയോടൊപ്പം ഒരു ഹിന്ദി സിനിമ ഡയലോഗ് കൂടി ചേര്‍ക്കുന്നു “yis duniya mein sirf dho kasam ke insan hae....Acha insan, jo acha karthe hae aur bure insan, jo bura karthe hae.”. ഞാനും ഇങ്ങനെ ഒരു idealism ആണ് സൂക്ഷിക്കുന്നത്. ഈ ലോകത്തില്‍ കേവലം രണ്ടു തരം ആളുകളാണ് ഉള്ളത്. നല്ല ആളുകളും ചീത്ത ആളുകളും,നല്ല ആളുകള്‍ നല്ലത് ചെയ്യുന്നു, ചീത്ത ആളുകള്‍ ചീത്ത ചെയ്യുന്നു. ഞാന്‍ ഇങ്ങനെ തന്നെ ആണ് വിശ്വസിക്കുന്നത്. ശ്രീ നാരായണ ഗുരു പറയുന്നപോലെ മനുഷ്യന്‍ മാറിയാല്‍ മതി, മതം അല്ല മാറേണ്ടത്. എന്നാല്‍ ഇന്ന്  അദ്ദേഹത്തിന്റെ അനുയായികള്‍ എന്നു സ്വയം വെളിപ്പെടുതുന്നവര്‍ ജാതി പേരില്‍ കലഹിക്കുന്നു.
          വേട്ടയാടപ്പെടുന്ന കാട്ടുജീവിക്കുതുല്യം മനുഷ്യനെ ആക്കാതെ ഞാന്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടത്തെ നിങ്ങളില്‍ ഒരാളായി കാണുവാന്‍, ഞാന്‍ കാണാതെ വിശ്വസിക്കുന്ന ആ സ്രഷ്ടാവിന്‍റെ നാമത്തില്‍ അപേക്ഷിക്കുകയാണ്.മനുഷ്യ മജ്ജക്കു ലജ്ജ ഉളവാക്കുന്ന ഈ കാട്ടുനീതി മാറ്റുക.മാനിക്കുക മുഷ്യനെയും,അവന്‍റെ നല്ല പ്രവര്‍ത്തികളെയും.
         ഈ post publish ചെയ്തു മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഈ ലോകത്തിലെ 7 കോടിയില്‍ കവിയുന്ന മുസ്ലിം സഹോദരങ്ങള്‍ റംസാന്‍ ആഘോഷിക്കുന്നു.സ്വന്തം മനസിന്‍റെ ആഗ്രഹങ്ങളില്‍ നിന്നും വിജയിച്ചും, ദരിദ്രന്‍റെ  വിശപ്പിനെ അറിഞ്ഞും , സ്രഷ്ടാവിനോട്‌ കൂടുതല്‍ അടുത്തും ഉള്ള യാത്രയുടെ ഒരു തിരിച്ചു വരവ്..............

"നീ അല്ലാതെ വേറൊരു ദൈവം ഇല്ലാ........ഞാന്‍ നിന്നുടെ അടിമ മാത്രം"

     എല്ലാ മതത്തെയും മാനിച്ചുകൊണ്ട്...................മത ഭേതം വേണ്ട ..........ഈ ലോകത്തില്‍ രണ്ടു തരം ആളുകള്‍ മാത്രം.നല്ല ആളുകളും, ചീത്ത ആളുകളും..............മതത്തിന്‍റെ വേലി കെട്ടുകള്‍ വേണ്ട ഒരു  വേര്‍തിരിവിനു.............

Friday, July 29, 2011

നഷ്‌ടം


“മായുന്നു ശിരോലിഖിതങ്ങളും
മാറാല കെട്ടിയ ചിന്തയും”

        ഈ വാക്കുകള്‍ എന്നിലേക്ക്‌ എവിടെനിന്നോ എറിഞ്ഞുകിട്ടിയതും മായാതെ എന്‍റെ ഉള്ളില്‍ തെളിഞ്ഞു വരുന്ന രണ്ടു വരികള്‍ മാത്രമാണ്. ചിന്തിച്ചു വഷളാകുന്നതും ,ഭ്രാന്തമായി ചിന്തിക്കുന്നതുമായ ഒരു നിമിഷത്തില്‍ എഴുതുവാന്‍ ആഗ്രഹിച്ചതിന്‍റെ സന്തതിയാകാം ഇനിയുള്ള എന്‍റെ വാക്കുകള്‍.  പറയുന്നവന്‍റെ വായില്‍ നിന്നും , എഴുതുന്നവന്‍റെ കൈയ്യില്‍നിന്നും പ്രസവിക്കപ്പെടുന്ന കുറെ പഴയ വാക്കുകള്‍.
    അന്ന് ഇടവം 17-ആം തിയതി, ഞാന്‍ ഭൂമിയെന്ന മഹാസത്യത്തെ ആദ്യമായി അനുഭവിച്ച ദിനം. അന്ന് ഞാന്‍ മാത്രം ആയിരുന്നില്ല , എന്നോടൊപ്പം ഒരു ഇരട്ടസഹോദരന്‍ കൂടി ഈ ലോകത്തില്‍ വന്നിരുന്നു.ഞങ്ങള്‍ ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ പെട്ടതായതിനാല്‍ അവന് പൗലോസ്‌(paul)  എന്നായിരുന്നു പേര്‍ ഇട്ടിരുന്നത്. ഇതെല്ലാം  മുതിര്‍ന്നതിനുശേഷം മാത്രമായിരുന്നു ഞാന്‍ അറിയുന്നത്.ഞാന്‍ അറിഞ്ഞ നിമിഷങ്ങല്‍ക്കെത്രയോ മുന്‍പുതന്നെ അവന് ഈ ലോകത്തുനിന്നു പോകേണ്ടിവന്നിരുന്നു. എന്‍റെ അമ്മ പറയുന്നത് , അവനെ ദൈവം സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയെന്നാണ്. അവന്‍ എന്‍റെ തനി പകര്‍പ്പും രൂപവുമായിരുന്നു എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.
    എനിക്ക് തോന്നുന്നു , ഇന്ന് അവന്‍ ഉണ്ടായിരുന്നെന്ക്കില്‍ ഒരു പക്ഷെ എന്നെ പോലെ തന്നെ മറ്റുള്ളവര്‍ക്ക് കാഴ്ചയില്‍ തോന്നുമായിരുന്നിരികണം.ഒരു പക്ഷെ എന്നെകാലും മിടുക്കന്‍ അല്ലെങ്ക്കില്‍ ഈ ലോകത്തിലെ വേറൊരു മണ്ടന്‍.
    പക്ഷെ , ഇന്ന് എന്‍റെ ഓരോ സ്വപ്നങ്ങളിലും അവന്‍ അതിഥിയായി എത്തുന്നു.ഈ അടുത്തകാലത്ത്‌ ഞാന്‍ അവനെപ്പറ്റി വളരെയധികം ചിന്തിച്ചതിനാല്‍ ആയിരുന്നിരിക്കണം....?.ഓരോ സ്വപ്നങ്ങളിലും വിത്യസ്ത വിഷയങ്ങളെപ്പറ്റി അവനുമായി എനിക്ക് സംവദിക്കാന്‍ പറ്റുന്നു.ഞാന്‍ ചെയ്യുന്ന പ്രവത്തിയിലെ  ന്യായ അന്യായത്തെപ്പറ്റി അവനുമായി എനിക്ക് എത്രയോവട്ടം തര്‍ക്കിക്കെണ്ടിവന്നിരിക്കുന്നു...?
    ഒരിക്കല്‍ അവന്‍ എന്‍റെ സ്വപ്നത്തിലുടെ അവന്‍റെ ലോകത്തെപ്പറ്റി  ആ രാത്രി എന്നോടു പറഞ്ഞു.എനിക്കിപ്പഴും അറയില്ല അതെവിടെയെന്ന്. അവന്‍ പറയുന്നത് അവന്‍റെ ലോകത്തില്‍ ഒരാള്‍ക്ക് വേരോരാളെപ്പറ്റി ചിന്തിക്കാന്‍ , ചിന്തയില്‍ വരുന്നയാളുടെ അനുവാദം വേണമത്രേ. അവരില്‍ നിന്നുള്ള അനുവാദത്തിന്‍റെ ഒരുതരം  സിഗ്നല്‍ കിട്ടിയാല്‍മാത്രം നമുക്ക്‌ അവരെപ്പറ്റി ചിന്തിച്ചു തുടങ്ങാം.ഈ കാരണം കൊണ്ടാണത്രേ എന്‍റെ ഇരട്ടസഹോദരന്‍ നമ്മുടെ ഈ ലോകത്തിലേക് എന്നെ കാണാന്‍ വരുന്നത്.
    പിറ്റേ പുലര്‍ച്ചെ , ഞാന്‍ അവന്‍ പറഞ്ഞ  കാര്യത്തെക്കുറിച്ച് ചിന്തിച്ചു. പിന്നെ എന്‍റെ ആലോചന ഇങ്ങനെയായി...........ഈ ഭൂമിയില്‍ നമ്മള്‍ അറിയുന്നതും അറിയാത്തതുമായ എത്രയോ ആളുകളെപ്പറ്റി പലതരത്തില്‍ ചിന്തിക്കുന്നു.നല്ലവിധവും മോശമായവിധവും.നമ്മള്‍ ആരെപറ്റി ചിന്തിക്കുന്നുവോ, അവര്‍ അത് അറിയുന്നപോലും ഇല്ല.........
    ഞാന്‍ ഇനി എന്നിലെ ഒരു ആഗ്രഹം പറയാം.നാം ഒരാളെപ്പറ്റി  നല്ലത് ചിന്തിക്കുമ്പോള്‍,അവര്‍ അത് തിരിച്ചറിയണം.ഇതോര്‍ത്ത് ഞാന്‍ അല്‍പനേരം സ്വയം മന്ദഹസിച്ചു.നല്ലതായി തോന്നേണ്ടത് എനിക്കോ.......?.മറ്റാര്‍ക്കോ.............?
       പിന്നിടൊരു രാത്രിയില്‍ എന്‍റെ സ്വപ്നത്തിലുടെ ഞാന്‍  അവനെ വീണ്ടും കണ്ടു.അവന്‍ ആ രാത്രിയില്‍ എന്നോട് വളരെ ഗൌരവംമേറിയ എന്തോ ഒരു കാര്യത്തെപ്പറ്റി പറഞ്ഞതായി എനിക്കിന്നും ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്.പക്ഷെ ആ പറഞ്ഞകാര്യം എന്തെന്ന് പിറ്റേദിവസം ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും എനിക്കതിനു സാധിച്ചില്ല.വീണ്ടും ഒരു രാത്രിയില്‍ ഞാന്‍ അവനെ കണ്ടു.അവന്‍ എന്നോട് ആ കാര്യം തന്നെ വീണ്ടും പറയാന്‍ ശ്രമിക്കുന്നതിന്‌ മുന്‍പുതന്നെ , അവനെ എന്തോ ആ ഇരുട്ടില്‍ നിന്നും പിന്നോട്ടു വലിച്ചു മാറ്റുന്നതായി ഞാന്‍ കണ്ടു, ഇതു കണ്ടു ഞാന്‍ ശബ്ദിക്കുന്നതിനുമുന്പുതന്നെ , ഒരു ചുവന്ന തുണി എന്‍റെ കണ്ണിനുമുകളിലേക്ക് ആരോ വലിച്ചെറിഞ്ഞു. ആ സത്യത്തെ അറിയാതെ എന്‍റെ കണ്ണുകള്‍ തുറന്നുപോയി, ഞാന്‍ വിശ്വസിക്കുന്ന സത്യം എന്ന  ഈ പ്രപഞ്ചത്തിലേക്ക്.

    ഞാന്‍ കണ്ട ഈ സ്വപ്നത്തെപ്പറ്റി എന്‍റെ ഒരു സുഹൃത്തിനോട് പറയുവാന്‍ ഇടയായി.അവന്‍ ഇതിനെ എന്‍റെ ഒരു ഭ്രാന്തായി വിമര്‍ശിച്ചു.ഞാന്‍ കാണാത്തെയും അറിയതെയുമായ എന്തിനെയോ ആണ് ഞാന്‍ എന്‍റെ സ്വപ്നങ്ങളിളുടെ കണ്ടെതെന്നു എനിക്കും തോന്നി.അടുത്ത എന്‍റെ സ്വപ്നത്തില്‍ ഇതിനുള്ള ഉത്തരം ഞാന്‍ കണ്ടെത്തുമെന്ന് ഞാന്‍ എന്‍റെ മനസ്സിനെ പഠിപ്പിച്ചു.പിന്നെത്തെ ഓരോ രാത്രികളും ഞാന്‍ അവനെ എന്റെ സ്വപ്നങ്ങളിളുടെ പ്രതിക്ഷിച്ചിരുന്നെങ്ങിലും, പിന്നിടൊരിക്കലും അവന്‍ എന്റെ  സ്വപ്നങ്ങളിളുടെ വരാതായി.
എനിക്കെന്നോ നഷ്ടമായ എന്‍റെ പാതി മനസ്സ് എനിക്ക് വീണ്ടും നഷ്ടപ്പെടുകയാണ്. ഞാന്‍ ആഗ്രഹിച്ച നിമിഷം മുതല്‍ എനിക്ക് നഷ്ടമായ, എന്‍റെ ആ അവസ്ഥയെ തേടിയുള്ള എന്‍റെ രാത്രികള്‍ എന്നില്‍ നിന്നും വീണ്ടും വിദൂരതയിലേക്ക് നീങ്ങുകയാണ്.ആഗ്രഹികാത്ത ആനന്തതയിലേക്ക് എന്നെ വിട്ടു പോകുന്നു.കുറെ നിഗൂഢതകള്‍ എന്നില്‍ ബാക്കി വെച്ചുകൊണ്ട് തന്നെ.


"സ്വപ്നവും യാഥാര്‍ത്ഥ്യവും, എന്‍റെ ചിന്തകള്‍ക്ക് അപ്പുറം ആണോ...........?"

Friday, July 1, 2011

ഒരു കഥ

                          അലസമായി ചിന്തിച്ചുകൊണ്ടിരുന്ന ഒരു നേരത്ത് എന്‍റെ മനസ്സ് ഏതോ ഒരു സന്ദര്‍ഭത്തില്‍ എന്തോ ഒന്നില്‍ കുരുങ്ങി നിന്നു . ചിലന്തിവലയില്‍പ്പെട്ട ഈച്ചയുടെ അവസ്ഥ.എന്നില്‍ നിന്ന് ഒരു ഞെരുക്കം ഞാന്‍ കേട്ടു.

                   പെട്ടെന്ന് എന്നില്‍ നിന്ന് ആരോ ഓടിമാറി എനിക്ക് എതിരെ നിന്നു.അവിടെ നിന്ന് അവന്‍ വിളിച്ചു പറഞ്ഞു "നിനക്ക് നാണം ഉണ്ടോ............?". അല്ലാ,എനിക്ക് നാണം ഇല്ലേ........?.ആരടാ എന്നോടിങ്ങനെ ചോദിക്കാന്‍, ഞാന്‍ അവനെ സൂക്ഷിച്ച് നോക്കി. വേറെ ആരും അല്ലാ , അവനായിരുന്നു.........എന്‍റെ സ്വന്തം മനസാക്ഷി.  എന്നും ഞാനും അവനും തമ്മില്‍ തല്ലു കൂടിക്കൊണ്ടിരുന്നു. ഇവനുമായി  തല്ലു കൂടാന്‍ എനികിഷ്ടമാണ് , കാരണം ഇവനുമായി തല്ലു കൂടിയാല്‍ മാത്രം ഒരിക്കലും പിന്നിട് പരാതികള്‍ ഒന്നും ഉണ്ടാകില്ലല്ലോ.....എന്നാല്‍ ഓരോ നിമിഷവും അവന്‍ എന്നില്‍ നിന്നും ഓടി മാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എനിക്കിന്നും അറിയില്ല എന്തുകൊണ്ടാണ് അവന്‍ എന്നില്‍ നിന്നും ഓടി പോകാന്‍ ശ്രമിക്കുന്നത് .
                ഇത് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ട് പേര്‍ എന്‍റെ ചെവിയിലൂടെ മുകളില്‍ മേലോട്ട് വലിഞ്ഞു കയറുന്നതായി എനിക്ക് തോന്നി.അവര്‍ എന്‍റെ അതേരൂപം.ഒരുവന്‍ കറുത്തവനും കൊമ്പുള്ളവനും ആയിരുന്നു, അടുത്തവന്‍ വെളുത്ത് മാലാഖയെപോലെയിരുന്നു.ഇവര്‍ തമ്മില്‍ എന്തെക്കയോ പറഞ്ഞു വാദിക്കുന്നു.അവര്‍ പറയുന്നത് എന്നെപറ്റിയാണ് .അത് എനികിഷ്ടപ്പെട്ടില്ല , എന്നെ പറ്റി പറയാന്‍ ഇവര്‍ ആരാണ്, ആരാണ് ഇതിനിവര്‍ക്ക് അവകാശം കൊടുത്തെ, ഇത് ഞാന്‍ അനുവദിക്കില്ല.നിര്‍ത്താന്‍ ഞാന്‍ അവരോടു ഉച്ചത്തില്‍ പറഞ്ഞു.അവര്‍ അതിന് മനസുകൊടുത്തില്ല.ഇനിയും ഞാന്‍ അനുവദിക്കില്ല.എന്‍റെ  പ്രവര്‍ത്തികള്‍ ഭ്രാന്തമായി ..........

                         ആ തിരുമാനം എന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചു.ഞാന്‍  എന്‍റെ കൈയില്‍ ഉണ്ടായിരുന്ന കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബാറ്റുകൊണ്ട് കൊടുത്തു  ഒന്ന്. ദേ കിടക്കുന്നു, രണ്ട് പേരും. ഇനി ആരും എന്‍റെ പേരില്‍ വാദിക്കരുത് . ആരായാലും ഈ അവസ്ഥയാണ്‌.സൂക്ഷിച്ചോ................


Thursday, June 16, 2011

എന്‍റെ ചിന്തകള്‍..................

Date:16/06/2011
             മറ്റുള്ളവരോട് ചോദിക്കാന്‍ ആഗ്രഹിക്കാത്തതും ഉത്തരം കിട്ടാന്‍ ആഗ്രഹിക്കുന്നതുമായ ധാരാളം ചോദ്യങ്ങള്‍ മനസ്സില്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ വെച്ചുകൊണ്ട് ഇന്നുണ്ടായ ചില ചിന്തകളുടെ അടിസ്ഥാനത്തില്‍ ആണ് ഇതെഴുതുവാന്‍ എനിക്ക് പ്രേരണ ആയത്.മറ്റുള്ളവരില്‍ അല്പം പോലും താല്‍പ്പര്യം ഉണ്ടാക്കതക്ക ഒരു പ്രത്യേകതയും എന്‍റെ ചിന്തക്ക് ഇല്ലെന്ന വിശ്വാസമാണ് ഇതെഴുതുമ്പോള്‍ എനിക്കുണ്ടായിരുന്നത്.സ്വന്തമായ കുറെ വിശ്വാസങ്ങളില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും തോന്നാകുന്ന ഒരു ചിന്ത മാത്രമാണ് ഇതെന്നു, ഇത് എഴുതുമ്പോലും എന്നില്‍ നിന്ന്‍ ആരോ വിളിച്ച് പറയുന്നുണ്ടായിരുന്നു.ആത്മവിശ്വാസം ഇല്ലാത്ത ഒരാളുടെ ചിന്തയ ഇതെന്നു വായിക്കുന്ന ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് ഒരു പക്ഷെ ആരുടെയും തെറ്റാകില്ല.ഞാന്‍ ചിന്തകളിലേക്ക് കൂപ്പുക്കുത്തി തുടങ്ങി...................

മറ്റുള്ളവര്‍ ചിലരെ വ്യക്താമായി മനസിലാക്കാതെയാണ് പലതും മനസിലാക്കുന്നത്. ഈ മനസിലാക്കലുകള്‍ പല ഞെരിയലുകള്‍ക്കും കാരണമാകുന്നുണ്ട്.രണ്ടാളുകളില്‍ രണ്ടുപേരും പരസ്പരം യഥാര്‍ത്ഥമായാ രീതിയില്‍ മനസിലാക്കിയിട്ടില്ലെന്ക്കില്‍ ആകെ തുക നഷ്ടം മാത്രം ആയിരിക്കും.

എന്തുകൊണ്ടാണ് ചിലര്‍ ചിലരെ ഒഴിവാക്കുന്നത് . ഒഴിവക്കുന്നവന്‍ തിരിച്ചറിയുന്നില്ല ഒഴിവാക്കപ്പെട്ടവന്റെ വേദന.

എന്നെ ആരെക്കയോ എന്തിന്റെയെക്കയോ പേരില്‍ ഒഴിവാക്കുന്നു..........ഞാന്‍ ആരെയെക്കയോ ഏതോ ഒന്നിനാല്‍ ഒഴിവാക്കുന്നു.........................................ആരെക്കയോ  ആരോടെക്കയോ എന്തെക്കയോ തെറ്റുകള്‍ ചെയ്തു കുട്ടുന്നു..................................എന്‍റെ പ്രവര്‍ത്തികളില്‍ ശരിയോ തെറ്റാണോ കുടുതല്‍.........................എന്താണ് ശരി.................

എന്‍റെ ചിന്തകള്‍ ഈവക കാര്യങ്ങളിളുടെ സഞ്ചരിച്ച് ഞാന്‍ ആഗ്രഹിക്കാത്തതും ...................ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കാതതുമായ അനവധി ചിന്തകളിളുടെ സഞ്ചരിക്കുന്നു..........................ഇപ്പോഴും ചിന്തകളുടെ ഒരു കറുത്ത താഴ്വരില്‍ ഞാന്‍ നില്‍ക്കുന്നു................ഒരായിരം ചിന്തകള്‍ ചുറ്റിലും.അവ എന്നിലേക്ക് ഒരു കാര്‍മേഘംമാതിരി ചുറ്റി നിറയുന്നു.......ഓരോ നിമിഷവും അതെന്നെ  ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു.......എന്‍റെ കണ്ണുകള്‍ ആ ഇരുട്ടില്‍ മുടുന്നു................ ആ ചിന്തകളുടെ കരുത്തന്‍ പെയ്ത്തില്‍ ഞാന്‍ നിശ്ചലനായി വീഴുന്നു..................................

Sunday, June 12, 2011

നായകന്‍


- എന്‍റെ ചിന്തകളും വിശ്വാസങ്ങളും .
         നായകന്‍ എന്ന തലകെട്ടുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്  ഉദിക്കാനഗ്രഹിച്ചതോ     , ഉദിച്ചു  പോലിഞ്ഞുപോയതോ ആയ ഒരു നായകനെ അല്ല , മറിച്ച്   എന്നയോ എന്നെ പോലെ ചിന്തിക്കുന്ന  മറ്റാരയോ ആണ് . അതെ,  ഒരു പക്ഷെ ആ നായകന്‍ ഞാന്‍ ആണ് . ഈ പ്രപഞ്ചം എന്ന സിനിമയിലെ നായകന്‍ .  ആരോ പറഞ്ഞത്  പോലെ എനിക്ക്  വഴി   തെളിക്കാണോ എന്നോടോപ്പമോ എനിക്ക് ചുറ്റുമോ നില്‍ക്കുവാന്‍  മാത്രമായി ജനിച്ചവരാണ് മറ്റുള്ളവര്‍, ഈ വായിക്കുന്ന  നിങ്ങള്‍ പോലും ആരുടെയോ വെറും സഹനടന്‍ മാത്രം ആണ് . ഈ പ്രപഞ്ചം എന്ന സിനിമ,  ദൈവം എന്ന സംവിതയകന്‍ ചെയ്തത് എനിക്ക് വേണ്ടി  മാത്രം. 
      ഈ സിനിമ തുടങ്ങന്നത് - നായകന്‍റെ ഓര്‍മ്മയില്‍  തിരിച്ചറിവിന് ശേഷമുള്ള തന്‍റെ നിഷ്കളങ്ക്ക  ബാല്യം  ആണ് . പിന്നിട് മാറ്റങ്ങളുടെ   കാലഘട്ടം   - കൌമാരം ,  യൌവനം  - ഇന്നി  നായകന്‍ നിത്യ യൌവനത്തില്‍  ആണ് . അവന്‍ സ്വയമേ അവനെ ഒരു നല്ല മനോഭാവത്തിന്റെ ഉടമയായി കാണുന്നു . ഇത് വ്യക്തി മനോഭാവം അനുസരിച്ച് മറ്റുള്ളവര്‍ക്ക് വ്യത്യസ്തമായി തോന്നിയേക്കാം .
   " വാക്കുകളുടെ വ്യക്തതയില്‍  നിന്ന്‍ വാചകങ്ങളുടെ  അവ്യക്തതയിലെക്കുള്ള  ദുരം ................. അനന്തം    " 
നായകന്‍ വാചക കസര്‍ത്തില്‍ ഒരു പ്രിയന്‍ തന്നെ . മറ്റുള്ളവര്‍ക്ക് അവ്യക്തമായ രിതിയില്‍  അറിയാവുന്നത് എന്തെക്കയോ വെച്ച്    സംസാരിക്കുന്നത്   നായകന്‍റെ ഒരു ശീലം  ആണ് . ആവനാഴിയില്‍ അമ്പില്ലാത്ത  പോരാളി അരയിലെ വാളുരി  പോരടുന്നതിന്റെ   വില ഈ വാചക കസര്‍ത്തില്‍    ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ട് തന്നെ . നായകന്‍റെ മിനിയെച്ചോര്‍ ചരിത്രം തന്നെ എഴുതിയാല്‍ നാളത്തെ ഒരു മെഗസീരിയലിനുള്ളപ്രമേയം ആകും, അതിനവസരം കൊടുക്കാതെ , ജീവിച്ചിരുന്നാല്‍ എഴുതുവാനുള്ള സ്വന്തം അത്മകതയിലെക് ചേര്‍ക്കാന്‍ മുഖ്യ സാരം  ബാക്കി  ആക്കുന്നു . ചിലത് പുറത്തറിയുന്നത് നായകന്‍റെ മനോഭാവത്തെ  മങ്ങല്‍ ഏല്പിക്കും എന്ന പേടിയും ബാക്കി നില്കുന്നു...
     നായകന്‍ മുകളില്‍ പറയുന്നത് എല്ലാം ദൈവം എന്ന സംവിധായകന്‍ നായകനിലുടെ പറയുന്നതും , പ്രവര്‍ത്തിക്കുന്നതും , ചിന്തിപ്പിക്കുന്നതും ആണ് . ഇത് ഒരു സിനിമ ആണ്  .ഇതില്‍ റോള്‍ നായകന് മാത്രം ആണ്  .
     ഇത് എന്‍റെ സ്ക്രിപ്റ്റ് ആണ് എന്‍റെ ചിന്തയും വിശ്വാസങ്ങളും ആണ് - നായകന്‍ 
                                                                                                                                                                    എന്ന്‍,                                                                                                                                                                                                  
                                                                                                                                                                                                                              നായകന്‍ (ക്ഷ്മികണം  സംവിധായകന്‍ ) 

      

Wednesday, June 1, 2011

നിഴല്‍പാടുകള്‍....



 പുതുമ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത വെറും വക്കുകളിലുടെയാണ് ഞാന്‍ പോകുന്നതെന്ന കാര്യം മുന്‍പേ തന്നെ പറഞ്ഞു കൊള്ളട്ടെ .
ഇത് വെറും തിരുഞ്ഞു നോട്ടമോ , ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം ആണ് . കഴിഞ്ഞു പോയ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം...........................
നിശബ്ദം ആയ ആ ഇടനാഴിയില്‍ ഉപേക്ഷിച്ചുപോയ നിഴല്‍ പാടുകളെ കണ്ടെത്താനുള്ള ഒരു വെറും ശ്രമം മാത്രം .......... അതിന്‍റെ വിജയപരജയമെന്തെന്നു ഞാന്‍ ഒരു പക്ഷെ ചിന്തിക്കുനില്ല..... എന്നാല്‍ ആ മങ്ങിയ ഇടനാഴിയില്‍ ഞാനും നിങ്ങളും ഉപേക്ഷിച്ചുപോയതിനെ അന്നോക്ഷിച്ചു തിരിച്ചു വരുന്ന ഒരു കാലം ഇല്ലെന്നു ഞാന്‍ വിജാരിക്കുനില്ല..............കുറഞ്ഞത്‌ അതിനെ ഓര്‍ക്കുകയെങ്ങിലും ചെയ്യും, അത് ഒരു സ്വപ്നം ആയിരുന്നാല്‍ കൂടിയും ..... ആ നിഴല്‍ പാടുകള്‍ നേരവും കാലവും തിരുമാനിക്കുന്ന പോല്‍ നമ്മുടെ മുന്നിലോ പിന്നിലോ വന്നണയും . ഇരുട്ടില്‍ അത് നമ്മള്‍ കാണാതെ നമ്മെ പിന്തുടരും................

കാലം തിരുമാനികുന്ന ഒരു അര്‍ത്ഥതലം .................................. വാക്കുകള്‍ വിടവാങ്ങുന്ന നേരം ................... ചിന്ത മങ്ങുന്നു .............. എന്തിനോ ഒരു വെറും നന്ദി ............................

നീയും ഞാനും


നീ എന്നെ അറിയുന്ന കാലത്ത് , അന്ന് 
നിന്നെ ഞാന്‍ അറിയാതെ  നില്‍ക്കുമ്പോള്‍ 
നിയെനിക്ക് അരുമാല്ലാതെ പോകുമ്പോള്‍ 
എന്നില്‍ അലിയാന്‍ കാംക്ഷിച്ച  നീ മറയുമ്പോള്‍
ഞാന്‍ അറിയുന്നു ഞാന്‍ തന്നെ അല്ലര്നിരുന്നുവോ നീ............