Powered By Blogger

Sunday, August 28, 2011

ഞാനും നിങ്ങളില്‍ ഒരാളാണ്



           ആദ്യം ഞാന്‍ എന്നെപ്പറ്റി പറഞ്ഞുകൊള്ളട്ടെ.ഞാന്‍ ഒരു മുസ്ലിം ആണ്.ഞാന്‍ ഒരു കേരളിയന്‍ ആണ്.ഞാന്‍ ഒരു ഇന്ഡ്യന്‍ ആണ്. ഞാന്‍ നിങ്ങളില്‍ ഒരാളാണ്.ഈ പറയുന്ന നിമിഷത്തില്‍ പോലും എനിക്ക് ഒരു വേദന ഉള്ളില്‍ ഉണ്ട്.മുസ്ലിം എന്ന പദം കേള്‍ക്കുമ്പോഴും ഞാന്‍ ഉള്‍പ്പെടുന്ന ഒരു ഒരു സമൂഹം അവഗണിക്കപെടുന്നുവോ എന്ന് എനിക്ക് സംശയം ഉണ്ട്.
     ഒരിക്കല്‍ ഞാനും എന്‍റെ സുഹൃത്തുക്കളും കൂടി സംസാരിച്ചുകൊണ്ടടിരുന്ന സമയത്ത് ആരിലോ ഒരാളില്‍ നിന്ന് മുസ്ലിം തിവ്രവാദത്തെപറ്റിയുള്ള ചര്‍ച്ച വന്നു. ആ ചര്‍ച്ചയില്‍ ഞാനും എന്‍റെതായ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും , ആരും അറിയാതെ ഒരു നിമിഷം ഞാന്‍ വേദനിച്ചിരുന്നു.
       ഞാന്‍ എന്നോളം സ്നേഹിച്ചിരുന്നവള്‍ ഒരു തമാശയോടെ ഞാന്‍ ഒരു മുസ്ലിം തിവ്രവാദിയാണോ എന്ന് ചോദിച്ചപ്പപ്പോലും ഒരു നിമിഷം എന്നെ ഞാന്‍ അല്ലാതെ ആക്കിയിരുന്നു. അതിനുത്തരമായി  നീ ഒരു കത്തി കൊണ്ട് എന്‍റെ ദേഹം മുറിച്ച് എന്‍റെ ചോരയുടെ നിറം ചുവപ്പാനോന്നു നോക്കുവാന്‍ പറയാന്‍ ഞാന്‍ എന്‍റെ മനസ്സില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്നെ അറിയാതെ വേദനിപ്പിച്ച അവളെ അറിഞ്ഞു വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
      ഞാന്‍ ഒന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇസ്ലാം ഒരു monotheism (ഏക ദൈവ വിശ്വാസം)പിന്തുടരുന്ന ഒരു മതം മാത്രമാണ്. ”നിച്ച് ഓഫ് ട്രൂത്ത്” എന്നറിയപ്പെടുന്ന ഒരു സംഘടനയുണ്ട്. ലോകം മുഴുവന്‍ സ്രഷ്ടാവിന്‍റെ സന്ദേശം അറിയിക്കുക എന്നതായിരുന്നു അതിന്‍റെ  ലക്ഷ്യം. ഇന്നി പ്രസ്ഥാനം ഒരു മുസ്ലിം സംഘടനയെന്നപ്പേരില്‍,വിലക്കുകയും പീഡിപ്പിക്കുകയും ഉണ്ടായി. വിദേശ രാജ്യങ്ങളിലും വളരെ അതികം ഇസ്ലാം വിശ്വാസികള്‍ പല തരത്തില്‍ പീഡനത്തിന് ഇരയാക്കപ്പെടുന്നു, കേവലം ഒരു മതത്തിന്‍റെ പേരില്‍. ഇതിന്‍റെ  ആശയങ്ങള്‍ ആരെയും വേദനിപ്പിക്കുകയെന്നും , ആരുടെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുകയ്യെന്നും അല്ല.

      "A Muslim is a person who has dedicated his worship exclusively to God...

               
       ഇന്തോനേഷ്യ(the largest muslim country)പോലും ഭീതിയുടെ നിഴലില്‍. ജിദ്ദയില്‍ സ്ഥിതിചെയ്യുന്ന ആതിമാതാവായ ഹവ്വയുടെ കബര്‍ പോലും ഭീതിയില്‍. മതം ഒരു വസ്ത്രം പോലെയാണ്. നമ്മുടെ ഭരണഘടന അനുശാസിക്കുന്നത് അനുസരിച്ച് ആര്‍ക്കും ഇത് മാറി മാറി അണിയം.സ്വികരിക്കാം.
      Everything is an accident . ഞാന്‍ പറയുന്നപോലും , I'm not just planned anything. എന്‍റെ മനസിന്‍റെ വികാര വിക്ഷോഭങ്ങളുടെ വെറും പ്രിത്യഘാതം മാത്രം. അരുടെയെക്കയോ സ്വാര്‍ത്ഥത എന്ന ആയുധതിന്‍റെ തീക്തഫലങ്ങള്‍ ഒരു സമൂഹത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു.ലോകം മുഴുവന്‍.

      ഞാന്‍ പറയുന്ന ഇവയോടൊപ്പം ഒരു ഹിന്ദി സിനിമ ഡയലോഗ് കൂടി ചേര്‍ക്കുന്നു “yis duniya mein sirf dho kasam ke insan hae....Acha insan, jo acha karthe hae aur bure insan, jo bura karthe hae.”. ഞാനും ഇങ്ങനെ ഒരു idealism ആണ് സൂക്ഷിക്കുന്നത്. ഈ ലോകത്തില്‍ കേവലം രണ്ടു തരം ആളുകളാണ് ഉള്ളത്. നല്ല ആളുകളും ചീത്ത ആളുകളും,നല്ല ആളുകള്‍ നല്ലത് ചെയ്യുന്നു, ചീത്ത ആളുകള്‍ ചീത്ത ചെയ്യുന്നു. ഞാന്‍ ഇങ്ങനെ തന്നെ ആണ് വിശ്വസിക്കുന്നത്. ശ്രീ നാരായണ ഗുരു പറയുന്നപോലെ മനുഷ്യന്‍ മാറിയാല്‍ മതി, മതം അല്ല മാറേണ്ടത്. എന്നാല്‍ ഇന്ന്  അദ്ദേഹത്തിന്റെ അനുയായികള്‍ എന്നു സ്വയം വെളിപ്പെടുതുന്നവര്‍ ജാതി പേരില്‍ കലഹിക്കുന്നു.
          വേട്ടയാടപ്പെടുന്ന കാട്ടുജീവിക്കുതുല്യം മനുഷ്യനെ ആക്കാതെ ഞാന്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടത്തെ നിങ്ങളില്‍ ഒരാളായി കാണുവാന്‍, ഞാന്‍ കാണാതെ വിശ്വസിക്കുന്ന ആ സ്രഷ്ടാവിന്‍റെ നാമത്തില്‍ അപേക്ഷിക്കുകയാണ്.മനുഷ്യ മജ്ജക്കു ലജ്ജ ഉളവാക്കുന്ന ഈ കാട്ടുനീതി മാറ്റുക.മാനിക്കുക മുഷ്യനെയും,അവന്‍റെ നല്ല പ്രവര്‍ത്തികളെയും.
         ഈ post publish ചെയ്തു മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഈ ലോകത്തിലെ 7 കോടിയില്‍ കവിയുന്ന മുസ്ലിം സഹോദരങ്ങള്‍ റംസാന്‍ ആഘോഷിക്കുന്നു.സ്വന്തം മനസിന്‍റെ ആഗ്രഹങ്ങളില്‍ നിന്നും വിജയിച്ചും, ദരിദ്രന്‍റെ  വിശപ്പിനെ അറിഞ്ഞും , സ്രഷ്ടാവിനോട്‌ കൂടുതല്‍ അടുത്തും ഉള്ള യാത്രയുടെ ഒരു തിരിച്ചു വരവ്..............

"നീ അല്ലാതെ വേറൊരു ദൈവം ഇല്ലാ........ഞാന്‍ നിന്നുടെ അടിമ മാത്രം"

     എല്ലാ മതത്തെയും മാനിച്ചുകൊണ്ട്...................മത ഭേതം വേണ്ട ..........ഈ ലോകത്തില്‍ രണ്ടു തരം ആളുകള്‍ മാത്രം.നല്ല ആളുകളും, ചീത്ത ആളുകളും..............മതത്തിന്‍റെ വേലി കെട്ടുകള്‍ വേണ്ട ഒരു  വേര്‍തിരിവിനു.............

2 comments:

  1. ജനിക്കപ്പെടുന്ന ഓരോ കുട്ടിയുടെയും മനസ്സില്‍ സമൂഹവും വീട്ടുകാരും കുത്തിവെക്കുന്ന മാരക വിഷമാണ് സ്വന്തം മതം അതിശ്രേഷ്ടവും മറ്റു മതങ്ങള്‍ ശുദ്ധ വിഡ്ഢിത്തവും ആണെന്ന ചിന്താഗതി.. വേരുകളില്‍ നിന്നുള്ള ശുദ്ധീകരണം അവശ്യമാണ് ഇവിടെ..നന്നായിരിക്കുന്നു..ഇനിയും ഇത്തരം സാമൂഹിക ബോധമുണ ര്‍ത്തുന്ന ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  2. നന്നായി എന്ന് കേട്ടതില്‍ വളരെ സന്തോഷം. ഇത് ഞാന്‍ ഒരു കൊല്ലം മുന്പുമുതല്‍ എഴുതാന്‍ ആഗ്രഹിച്ചിരുന്നതാ........

    ReplyDelete