- എന്‍റെ ചിന്തകളും വിശ്വാസങ്ങളും .
നായകന്‍ എന്ന തലകെട്ടുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഉദിക്കാനഗ്രഹിച്ചതോ , ഉദിച്ചു പോലിഞ്ഞുപോയതോ ആയ ഒരു നായകനെ അല്ല , മറിച്ച് എന്നയോ എന്നെ പോലെ ചിന്തിക്കുന്ന മറ്റാരയോ ആണ് . അതെ, ഒരു പക്ഷെ ആ നായകന്‍ ഞാന്‍ ആണ് . ഈ പ്രപഞ്ചം എന്ന സിനിമയിലെ നായകന്‍ . ആരോ പറഞ്ഞത് പോലെ എനിക്ക് വഴി തെളിക്കാണോ എന്നോടോപ്പമോ എനിക്ക് ചുറ്റുമോ നില്‍ക്കുവാന്‍ മാത്രമായി ജനിച്ചവരാണ് മറ്റുള്ളവര്‍, ഈ വായിക്കുന്ന നിങ്ങള്‍ പോലും ആരുടെയോ വെറും സഹനടന്‍ മാത്രം ആണ് . ഈ പ്രപഞ്ചം എന്ന സിനിമ, ദൈവം എന്ന സംവിതയകന്‍ ചെയ്തത് എനിക്ക് വേണ്ടി മാത്രം.
ഈ സിനിമ തുടങ്ങന്നത് - നായകന്‍റെ ഓര്‍മ്മയില്‍ തിരിച്ചറിവിന് ശേഷമുള്ള തന്‍റെ നിഷ്കളങ്ക്ക ബാല്യം ആണ് . പിന്നിട് മാറ്റങ്ങളുടെ കാലഘട്ടം - കൌമാരം , യൌവനം - ഇന്നി നായകന്‍ നിത്യ യൌവനത്തില്‍ ആണ് . അവന്‍ സ്വയമേ അവനെ ഒരു നല്ല മനോഭാവത്തിന്റെ ഉടമയായി കാണുന്നു . ഇത് വ്യക്തി മനോഭാവം അനുസരിച്ച് മറ്റുള്ളവര്‍ക്ക് വ്യത്യസ്തമായി തോന്നിയേക്കാം .
" വാക്കുകളുടെ വ്യക്തതയില്‍ നിന്ന്‍ വാചകങ്ങളുടെ അവ്യക്തതയിലെക്കുള്ള ദുരം ................. അനന്തം "
നായകന്‍ വാചക കസര്‍ത്തില്‍ ഒരു പ്രിയന്‍ തന്നെ . മറ്റുള്ളവര്‍ക്ക് അവ്യക്തമായ രിതിയില്‍ അറിയാവുന്നത് എന്തെക്കയോ വെച്ച് സംസാരിക്കുന്നത് നായകന്‍റെ ഒരു ശീലം ആണ് . ആവനാഴിയില്‍ അമ്പില്ലാത്ത പോരാളി അരയിലെ വാളുരി പോരടുന്നതിന്റെ വില ഈ വാചക കസര്‍ത്തില്‍ ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ട് തന്നെ . നായകന്‍റെ മിനിയെച്ചോര്‍ ചരിത്രം തന്നെ എഴുതിയാല്‍ നാളത്തെ ഒരു മെഗസീരിയലിനുള്ളപ്രമേയം ആകും, അതിനവസരം കൊടുക്കാതെ , ജീവിച്ചിരുന്നാല്‍ എഴുതുവാനുള്ള സ്വന്തം അത്മകതയിലെക് ചേര്‍ക്കാന്‍ മുഖ്യ സാരം ബാക്കി ആക്കുന്നു . ചിലത് പുറത്തറിയുന്നത് നായകന്‍റെ മനോഭാവത്തെ മങ്ങല്‍ ഏല്പിക്കും എന്ന പേടിയും ബാക്കി നില്കുന്നു...
നായകന്‍ മുകളില്‍ പറയുന്നത് എല്ലാം ദൈവം എന്ന സംവിധായകന്‍ നായകനിലുടെ പറയുന്നതും , പ്രവര്‍ത്തിക്കുന്നതും , ചിന്തിപ്പിക്കുന്നതും ആണ് . ഇത് ഒരു സിനിമ ആണ് .ഇതില്‍ റോള്‍ നായകന് മാത്രം ആണ് .
ഇത് എന്‍റെ സ്ക്രിപ്റ്റ് ആണ് എന്‍റെ ചിന്തയും വിശ്വാസങ്ങളും ആണ് - നായകന്‍
എന്ന്‍,
നായകന്‍ (ക്ഷ്മികണം സംവിധായകന്‍ )
No comments:
Post a Comment