Powered By Blogger

Monday, September 19, 2011

ഈ ദിവസവും ഒഴിഞ്ഞു പോകും.......


ജീവിതത്തില്‍ എന്നത്തെയും പോലെ തന്നെയുള്ള മറ്റൊരു ദിവസം. ഞാനെന്‍റെ വീടിന്റെ മുറ്റത്ത്പത്രതാളുകളിളുടെ കണ്ണ് ഓടിച്ച് കൊണ്ടിരുന്നു.പതിയെ അതില്‍ എന്‍റെ ഒരു ഫോട്ടോ കണ്ടു ഒന്ന് സ്വയം ചിരിച്ചു.ഇന്ന് എഴുപതിന്‍റെ പടിവാതില്‍ക്കല്‍ എത്തി ഇരിക്കുന്നു.ഇന്ന് ഒരു റിട്ട.കോളേജ് പ്രിന്‍സിപ്പല്‍ ആണ്.വളരെ അധികം ആളുകള്‍ അറിയുന്ന ഒരു പ്രസംഗികന്‍.ആ അറുപത്തിയൊന്‍പതു വര്‍ഷങ്ങള്‍ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു.ഒരു നീണ്ട കാലയളവ്.ജീവിതത്തിലെ ദുഖത്തെയും സന്തോഷത്തെയും ഒരു പോലെ ഓര്‍ത്തു.
വീട്ടിലെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ഞാന്‍. നാല് പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങള.എന്‍റെ ഏഴാം വയസില്‍ ഞങ്ങളുടെ അപ്പന്‍ മരിച്ചു പോയി.പിന്നെ ഒരുപാടു ദുരിതങ്ങളുടെ കാലം.ഇതിനിടയിലും പത്താംതരം നല്ല മാര്‍ക്കോടെ പാസ്സായി. തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യങ്ങള്‍ എന്നെ അനുവദിച്ചില്ല.
    അന്ന് നല്ല മാര്‍ക്കോടെ പത്താം തരം പസ്സയതിനാല്‍ ഞാന്‍ പഠിച്ച സ്കൂളിലെ പ്രിസിപ്പല്‍ അവിടെ ഒന്നുമുതല്‍ നാലുവരെ ഉള്ള കുട്ടികളെ പഠിപ്പിക്കാന്‍ എന്നെ  നിയോഗിച്ചു.അങ്ങനെ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകനായി.ഇങ്ങനെ തുടരുന്നതിനിടയില്‍ എനിക്ക് ഉയര്‍ന്ന ക്ലാസ്സില്‍ പഠിപ്പിക്കാന്‍ മോഹം തോന്നി,അതിനു pree-degree yum, BA യും കുറഞ്ഞത് വേണം.അങ്ങനെ M.G.University യില്‍ B.A ക്ക് ചേര്‍ന്ന്.അതില്‍ എന്‍റെ ഫസ്റ്റ് പേപ്പര്‍ മലയാളവും,സെക്കന്റ്‌ പേപ്പര്‍ ഇംഗ്ലീഷ് ആയിരുന്നു.ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് പഠനത്തിലും വീട്ടുകാരെ സഹായിക്കുന്നതിലും എന്നെ വളരെ സഹായിച്ചു.കൂടെ ഞാന്‍ B.Ed ഉം ഇടുത്തു.
    ഇതു എന്നെ ഞാന്‍ പഠിച്ച സ്കൂളിലെ ഒരു ഹൈസ്കൂള്‍ അധ്യാപകന്‍ ആക്കി മാറ്റി.ഇതിനിടയില്‍ കോളേജില്‍ പഠിപ്പിക്കണം എന്ന എന്‍റെ മോഹം വളര്‍ന്നു.അതിനു M.A വേണം.പിന്നിട് എന്‍റെ പരിശ്രമം അതിനായി.എന്‍റെ അധ്യപനതിന്റെ കൂടെ M.A ക്കും ചേര്‍ന്നു.ഈ കാലയളവില്‍ എന്നില്‍ ദൈവശാസ്ത്ര വിഷയങ്ങളില്‍ പ്രസംഗിക്കാനുള്ള ഒരു താല്പര്യം വളര്‍ന്നിരുന്നു.ഒരിക്കല്‍ ഞാന്‍ കേട്ടു കോട്ടയം C.M.S കോളേജില്‍ പ്രശസ്ത പ്രാസംഗികന്‍ ബില്ലി ഗ്രഹം വരുന്നെന്നു.അവിടെ ഒരു പുസ്തക പ്രദര്‍ശന മേളയും ഉണ്ടെന്നു.എങ്ങനെയും ഒന്ന് പോകാന്‍ മോഹം.അങ്ങനെ ഞാന്‍ കോട്ടയം സി.എം.എസ്‌ കോളേജില്‍ എത്തി.വലിയൊരു ജനസമൂഹവും ഒരു വലിയ പ്രാസംഗികനും, ഇംഗ്ലിഷ്ഷില്‍ ഉള്ള ഉശിരന്‍ പ്രസംഗം.ഇംഗ്ലീഷ് കാര്യമായി വശം ഇല്ലെങ്കിലും ഞാന്‍ പലതും മനസിലാക്കി ഇടുത്തു.എന്റെ വാക്കുകളും ആശയങ്ങളും എത്രോയോ നിസാരം എന്ന് തോന്നിയ നിമിഷങ്ങള്‍.ഇനിയും വളരെ അറിയണം, ഇത് എന്‍റെ ആഗ്രഹത്തിന്റെ അഗ്നിയെ ഉമി‍ത്തി പോലെ എരിയിച്ചു.അവിടത്തെ പുസ്തകമേളയില്‍ നിന്നും എം.എ ക്ക് ആവശ്യമായ ഒരു പുസ്തകം ഞാന്‍ വാങ്ങി ഉണ്ണിനീലി സാഹിത്യംകൂടെ Dr.Stephen Breverman എഴുതിയ “My Vision on My Belief” എന്ന പുസ്തകവും.പുതിയ അനുഭവങ്ങളുടെ ദിനങ്ങള്‍.അങ്ങനെ ഞാന്‍ 1970 യില്‍ എന്‍റെ MA പൂര്‍ത്തിയാക്കി.എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഗസ്റ്റ്‌ ലെക്ചെര്‍ ആയി കയറി.അവിടെന്ന് kolenchery St.peter’s college ല്‍ പ്രൊഫസര്‍ , തുടര്‍ന്ന് അവിടത്തെ പ്രിന്‍സിപ്പല്‍ ആയി 12 വര്‍ഷത്തെ സേവനവും.നല്ല നാളുകളും സമാധാനവും സമ്മാനിച്ച ദിനങ്ങള്‍.
    ഈ കാലയളവ് കൊണ്ട് തന്നെ ഒരു പ്രാസംഗികന്‍ എന്നാ നിലയില്‍ കേരളത്തിലെ വളരെ കുറഞ്ഞ സാമാന്യ ജനം എന്നെ തിരിച്ചറിയാന്‍ തുടങ്ങി ഇരുന്നു.പിന്നിട്, ജീവിതത്തില്‍ പുതിയ  പൊയ്മുഖം അണിഞ്ഞ് , ജനപിന്തുണ എന്ന പുതിയ ആയുധം ധരിക്കാനുള്ള പുതിയ മോഹം.അതിനൊരു മുഖമൂടി ആക്കി എന്‍റെ ദൈവശാസ്ത്ര വിഷയങ്ങളിലുള്ള പ്രസംഗങ്ങള്‍.ജനങ്ങളെ ആകര്‍ഷിക്കതക്ക അനവധി പ്രസംഗങ്ങള്‍.ദൈവശാസ്ത്ര വിഷയങ്ങളെ എനിക്കുഅവശ്യതക്ക രിതയില്‍ ഞാന്‍ കീറിമുറിച്ചു വിശകലനം ചെയ്തു.അങ്ങനെ ഒരു ജനസമൂഹത്തെ എനിക്ക്  വശംവദരാക്കി.ഞാന്‍ ഈ നാളുകള്‍ കൊണ്ട് വളരെ അധികം അനുയായികളെ ഉണ്ടാക്കി.ഇന്ന് ഞാന്‍ ഒരു പരമോന്നതനായി വാഴുന്നു, എനിക്കിന്നും അറിയാത്തത് ഒരു സമൂഹത്തിനു നല്‍കുന്നു എന്ന പേരില്‍.ജീവിതത്തില്‍ ഒരു രണ്ടാം കാലഘട്ടം.
    ഇന്ന് ഈ വലിയ വീടിന്റെ മുറ്റത്ത്, ഈ ചാരുകസേരയില്‍ ഇരിക്കുമ്പോള്‍ , ഞന്‍ ചിന്തിക്കുന്നു .
    What I was..........
    What I’m.........
    What shall I be.............
     ഞാന്‍ ചിന്തിച്ചത് ശരിയായിരിക്കണം.മോഹങ്ങള്‍ എന്നെ ഇവിടെ എത്തിച്ചു.ആ പത്രതാളിലെ ഫോട്ടോയില്‍ വീണ്ടും നോക്കിയശേഷം എണീറ്റ് വീടിനുള്ളിലേക്ക് നടന്നു.........

    എന്‍റെ ഈ ദിവസവും ഒഴിഞ്ഞു പോകും.............

5 comments:

  1. ithu jeevithathinte verorattamalle........ enkkathrem kadannu chinthikkan vayya. bt etho sahithyakarane ormipichu....

    ReplyDelete
  2. sathyam paranjaal aarayirunnu e kakshi.. ithre vyekthamaayi parayunnu..ariyaan valare moham..parayumo??

    ReplyDelete
  3. എനിക്ക് ഒട്ടും പരിജയം ഇല്ലാത്ത ഒരു വ്യക്തിയെപറ്റി...എന്നാല്‍ ഇങ്ങനെ ഒരാള്‍ ഉണ്ട്, അയാള്‍ ഒരു പ്രസംഗികണ്‍ ആണ്,ഒരു പഴയ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്നു.....ഒരു അറിയപെടുന്ന ആളും കൂടിയാണ്.... എനിക്ക് അദ്ദേഹത്തിന്റെ ഇത്രയും ജനസമ്മതിയില്‍ എന്തോ സംശയം തോന്നി........ഞന്‍ എന്റെ സങ്കല്‍പംപോലും എന്തക്കയോ രചിച്ചു...........ഒരു തരം ആള്‍ അറിയാതുള്ള തേജോവധം.........

    ReplyDelete
  4. നമ്മളൊക്കെ ചെയുന്നതും ഇതൊക്കെ തന്നെ... ആശംസകള്‍...

    ReplyDelete
  5. സുഹൃത്തെ... പോസ്ടുകളിലോക്കെ ഒരു ഓട്ട പ്രദക്ഷിണം നടത്തി... എഴുത്ത് നന്നായിട്ടുണ്ട്... ഇനിയും എഴുതുക... വീണ്ടും വരാം..
    ഭാവുകങ്ങള്‍...

    അക്ഷരങ്ങള്‍ കുറച്ചുകൂടി വലുതാക്കുക.. കറുപ്പല്ലാത്ത കളര്‍ വായിക്കാന്‍ ബുദ്ധിമുട്ടല്ലേ... വേര്‍ഡ്‌ വേരിഫികാറേന്‍ ഒഴിവാക്കുക.... മാനിക്കുമെന്ന് പ്രദീക്ഷിക്കുന്നു...

    ReplyDelete