കുറെ എന്തെക്കയോ ഓര്‍ത്തിടുത്ത് പറയണം എന്ന് കരുതിയാണ് എഴുതി തുടങ്ങണെ.പറഞ്ഞുവന്നാല്‍ ഒരുതരം തിരനോട്ടം. ജീവിതത്തെ
അത്ഭുതത്തോടെ നോക്കാനാണ് എപ്പഴും ശ്രമിച്ചിരുന്നത്, അതായിരുന്നു എനിക്ക് ജീവിതവും
അനുഭവങ്ങളും.ഇപ്പോള്‍ അനന്തപുരിയുടെ മടിത്തട്ടില്‍ അനന്തവിശാലം കൊള്ളുന്നു.അങ്ങനെ
പറഞ്ഞാല്‍ പോരാം.ഇവിടെക്കെന്നെ നാടുകടത്തിതാണ്.വേറെ ആരും അല്ല ,എന്‍റെ പ്രിയ
കുടുംബംതന്നെ.
എന്തിനെന്നു ചോദിക്കരുത്, മറിച്ച്
ഞാന്‍ അത് പറഞ്ഞുതരാം.ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സംഭവം ആകാന്‍
വേണ്ടുന്നതെല്ലാം ഞാനായിത്തന്നെ ചെയ്തു പോരുന്നുണ്ടായിരുന്നു.ഓരോ കൊച്ചുസുന്ദരിമാര്‍ എന്നെ നോക്കുകയും ഞാന്‍ അവരെ നോക്കുകയും ,അങ്ങനെ
പരസ്പ്പരം അങ്ങോടും ഇങ്ങോടും നോക്കി നടന്നക്കാലം.ഇത് പറയുമ്പേ, ഇതാണോ വിഷയം എന്ന്
തോന്നരുത്.കാരണം ഇതും എനിക്കൊരു വിഷയം അര്‍ന്നു.പഠനത്തില്‍ മോശം അല്ലര്‍ന്ന ഞാന്‍
ടിച്ചരുമാരുടെ മുന്നില്‍ നല്ലപുള്ള തന്നെ അര്‍ന്നു.അങ്ങനെ ഇരിക്കുന്ന സമയത്താണ്
അവിടെ ഉള്ള ഒരു പെണ്‍കുട്ടി എന്‍റെ വിഷയമായി വരുന്നത്. മുന്‍പും അവളോടൊപ്പം
നടന്നെങ്കിലും സംസരിച്ചിട്ടുണ്ടേന്ക്കിലും അന്ന് മുതല്‍ അവള്‍ എന്നോടടുത്തു.പറയാന്‍
തക്ക വലുപ്പം വിഷയത്തിന് ഉണ്ടെങ്കിലും ഒഴിവാക്കാന്‍ കരുതി തന്നെ കുറെ ഒഴിവാക്കുവ.ചിക്കന്‍പോക്സ്
പിടിപ്പെട്ടു അവള്‍ കുറെ നാള്‍ ക്ലാസ്സില്‍ വാരത്തെ ഇരുന്നു.അപ്പോളായിരുന്നു അവള്‍
എനിക്ക് ഒഴിച്ചുക്കുടാനാവാത്ത ഒന്നായി എനിക്ക് തോന്നിത്തുടങ്ങിയത്.കാണാതെ
കാത്തിരുന്ന എനിക്ക് അവളുടെ രണ്ടാമത്തെ വരവില്‍ ഞാന്‍ കണ്ടത്തില്‍ എത്രയോ മടങ്ങ്
അവള്‍ സുന്ദരിയായിരുന്നു.ഞാന്‍ അവളോടും, തിരിച്ചും പങ്ക് വെക്കാത്ത വിഷയങ്ങള്‍ ഞങ്ങളുടെ
ഇടയില്‍ ഇല്ലാതായി.പിന്നിട് രഹസ്യമായ പ്രനയദിനങ്ങളാര്‍ന്നു ഓരോ ദിവസവും.വിത്യസ്ത
ജാതിയില്‍ പെട്ടിരുന്നതിനാല്‍ ഒരു സ്വാഭാവിക വിവാഹത്തിന്റെ ഒരു നേരിയ സാദ്ധ്യതപ്പോലും
ഉണ്ടായിരുന്നില്ല. വികാരനിര്‍ബരമായ ദിനങ്ങള്‍ക്കൊടുവില്‍, ഒരിക്കല്‍ ഞാന്‍ അവളേം
കൊണ്ടുപോയി താലികെട്ടി.പിന്നീടു ഭൂകമ്പങ്ങളുടെ ഒരു പടയോട്ടം തന്നെ അര്‍ന്നു.കുറെ
പുകിലുകള്‍ക്ക് ശേഷം എന്റെ വീടിന്‍റെ ഉന്നതങ്ങളില്‍ നിന്നും എനിക്ക് പെട്ടിം
പോക്കണവും ഇടുത്തു വിടാനുള്ള ഓര്‍ഡര്‍ കിട്ടി.അങ്ങനെ ഇന്നി അനന്തപുരിയുടെ മണ്ണില്‍
നില്‍ക്കുന്നു.എന്‍റെ ആദ്യവധു ഇന്ന് നന്നായി ജീവിക്കുന്നുണ്ടാകും.ഉണ്ടാകണം.
പല നാട്ടില്‍നിന്നുമായി
ഒരുപാടു പേര് വന്നു ചേരുന്ന നാടാണിത്.കൂടെ കാണുന്ന പലരുടെയും ജീവിതവും അനുഭവങ്ങളും കേള്‍ക്കുമ്പോള്‍ എനിക്ക് ഓരോന്നും പുതിയത് തന്നെ ആണ്.ഏതുനാട്ടില്‍ നിന്നും വ്യതസ്തമായി
സുഗകരമായ കാലാവസ്ഥ.ഡാം പൊട്ടുന്നു പേടിക്കണ്ട, സുനാമി ഉണ്ടാകുന്നു
പേടിക്കണ്ട,കൊതിക് കാര്യമായി ഇല്ല,അനാവശ്യത്തിന് മഴ ഇല്ല.കൊള്ളം.സുഗകാരം തന്നെ
ജീവിതം.കുറെ കാണേണ്ട കാഴ്ചകള്‍ ഉള്ള സുന്ദരമായ നാട്.
അന്ന് നിശാഗന്ധി
ആഡിടോറിയത്തില്‍ ഒരു ഫിലിം ഫെസ്റിവല്‍ കാണാന്‍ ആ നാട്ടിന്നു സംമ്പാദിച്ച ഒരു
സുഹൃത്ത് എന്നെ കൊണ്ടുപോയി.ഞങ്ങളുടെ സംസാരത്തിനിടയില്‍ എന്റെ ശ്രദ്ധ സ്വന്തം
മുണ്ട് ഉടുക്കാനാവാതെ തോളത്ത് ഇട്ട് ആടി ആടി വരുന്ന ആ പ്രായമായ മനുഷ്യനിലേക്ക്
തിരിഞ്ഞു.ഞാന്‍ അപ്പേ എന്‍റെ സുഹൃത്തിനോട് പറഞ്ഞു “ഇപ്പേ അയ്യാളെ പോലീസ് തൂക്കി പുറത്തെറിയും”.പക്ഷെ
ആവന്‍ എന്നോട് നോക്കിയിരുന്നോ എന്നുപറഞ്ഞ് വായിടിക്കും മുന്നേ പോലീസ് വന്നു ആ
മുണ്ട് അദേഹത്തെ ഉടുപിച്ചു മുന്നില്‍ കൊണ്ടുപോയി ഇരുത്തി.ഞാന്‍ ഒന്ന് അമ്പരന്നു.അങ്ങനെ ഞാന്‍ അറിഞ്ഞേ അദ്ദേഹം
കേരളം അറിയുന്ന ഒരു കവി ആണ്.പേര് പറഞ്ഞപ്പേ ഞാനും കേട്ടിടുണ്ട്.എന്റെ മനസിലെ അദ്ദേഹത്തെപ്പറ്റിയുള്ള ചിത്രത്തിന് ഒരു
മങ്ങള്‍ എല്ക്കുകല്ല ചെയ്തെ, മറിച്ച് എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എനിക്കൊരു
അല്ഭുതമാകുവ ചെയ്തെ.ഇന്നും എന്നും.
അന്നുമുതല്‍ ഞാന്‍
പറ്റുംപോലെ അദ്ദേഹത്തെപ്പറ്റി ഒരുതരം അന്വോഷണം അര്‍ന്നു.ഇന്നും അത് തിര്‍ന്നില്ല
എന്നുവേണേല്‍ പറയാം.പിന്നിട് പലപ്പോഴും ഈ തലസ്ഥാനനഗരിയുടെ പല ഭാഗത്തായി അദേഹത്തെ
കണ്ടെങ്ങിലും എനിക്ക് ചെന്നൊന്നു മിണ്ടാന്‍ എന്റെ ധൈര്യം അനുവദിച്ചില്ല.ഒരിക്കല്‍
സെക്രട്ടറിയേട്ടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന ഒരു കെട്ടില്‍ മദ്യപിച്ച്
ഇരിക്കുന്ന അദ്ദേഹത്തോട് ഞാന്‍ ചെന്ന് മിണ്ടി.കുറെ വര്‍ത്താനങ്ങല്‍ക്കൊടുവില്‍
എന്നോട് ഒരു അന്‍പതു രൂപ തരാന്‍ ചോദിച്ചു, അമ്പരപ്പോടെയാന്നെലും ഞാന്‍ അത്
കൊടുത്തു.എന്റെ നേരെ കൈകുപ്പി , എന്നെ ഒന്ന് അഭിവാദ്യം ചെയ്യന്നപോലെ.പിന്നിട്
പലപ്പോളായി ഇത് ആവര്‍ത്തിച്ചു.ഞാങ്ങളുടെ സംസാരവിഷയങ്ങളില്‍ പല വിഷയങ്ങളും
കയറിവന്നു.ഇങ്ങനെ പല ദിവസങ്ങള്‍ കടന്നുപോയി.ഒരിക്കല്‍ മദ്യപിക്കാന്‍ എന്റെ കൈയില്‍
നിന്നും ഒരു നൂറുരൂപ വാങ്ങി.ആ തവണ ഞാന്‍ ചോദിച്ചു, “എന്തിനാ നിങ്ങള്‍
കുടിക്കുന്നതെന്ന്...”.എനിക്ക് കിട്ടിയ മറുപടി ഇങ്ങനയിരുന്നു... “ഇന്നാട നായേ നിന്‍റെ
കാശ്”.ഇതും പറഞ്ഞു അദ്ദേഹം എണിറ്റു പോയി.ഞാനും ഒന്നും സംഭാവിക്കാത്തവനെപോലെ നടന്നു
നീങ്ങി.പിന്നിട് കുറച്ചു ദിവസത്തേക്ക് ഞാന്‍ അവരെ കണ്ടില്ല.കുറെ ദിവസത്തിന് ശേഷം
നാട്ടിലേക്കു പോരാനുള്ള ഒരു ഓട്ടത്തിനിടയില്‍ ഞാന്‍ ബസ് ഇറങ്ങി നടക്കുന്ന വഴിയുടെ
മറുവശത്ത് ഒരു ആള്‍ക്കുട്ടം കണ്ടെങ്ക്കിലും എന്റെ തിരക്കില്‍ അതിനെപറ്റി തിരക്കാതെ
ഞാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി.അവിടത്തെ ടിവിയിലെ വാര്‍ത്തയിലുടെ
ഞാന്‍ കേട്ടു, “കേരളത്തിന്റെ പ്രിയ കവി ശ്രി.അയ്യപ്പന്‍ തിരുവനതപുരം
കിഴക്കെക്കോട്ടക്ക് സമിപം വഴിയരികില്‍ മരിച്ചു കിടക്കുന്നുന്നു”.എനിക്ക് എന്തോ
ഒരുതരം വിഷമം തോന്നി.ഞാന്‍ എന്റെ നാട്ടില്‍ പോക്ക് മാറ്റിവെച്ച് ഓടി
എത്തിയെങ്കിലും പോലീസും മറ്റും ചേര്‍ന്ന് ആ ശരിരം ഇടുത്തു കൊണ്ടുപോകാനുള്ള
തിരക്കിലും ബഹളത്തിലും ആയിരുന്നു.ചേതനയറ്റ ആ ശരിരം കാണാന്‍ തിരക്ക്
കാട്ടിയെങ്കിലും എനിക്ക് സാധിച്ചില്ല.ഞാന്‍ എന്റെ മുറിയിലേക്ക് വന്നു കുറച്ചു നേരം
എന്നെയും അദ്ദേഹത്തെയുംപറ്റി ഓര്‍ത്തിരുന്നു.പിറ്റേന്ന് കനകകുന്നു കൊട്ടാരത്തില്‍
പൊതുദര്‍ശനത്തിന് വെച്ചിരുന്ന ആ
ശരിരത്തില്‍ ഒരുപിടി പൂക്കളും അര്‍പിച്ചു പിരിയുമ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞിരുന്നത്
ഇത് എഴുതുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു.നമ്മള്‍ എന്തിനുവേണ്ടിയും ഒഴുക്കിയ ഒരു
തുള്ളി കണ്ണീര്‍ പോലും മറക്കരുത് എന്നതാണ് എന്‍റെ കണ്ടെത്തല്‍., അല്ലേല്‍ ഞാന്‍ ഈ
വിഷയം ഇപ്പോള്‍ പറയാന്‍ മറക്കാന്‍ ഇടയാകുമായിരുന്നിരിക്കണം.
ദിവസങ്ങള്‍ പിന്നിട് ഒരു
അത്ഭുതത്തെ കാണിച്ചു തന്നു.ടി.ജി.നന്ദകുമാര്‍ , Reliance നു എതിരെ കൊടി
പിടിച്ചുനടന്ന കമ്മുണിസ്റ്റു സര്‍ക്കാരിന്റെ കാലത്ത് കേരളം എന്ന കൊച്ചു സംസ്ഥാനത്ത്
എഴുപതോളം വരുന്ന Relaiane ഫ്രഷ് എന്ന സ്ഥാപനം , അല്ല ഒരു ആഗോള കുത്തക മാര്‍ക്കറ്റ്
നേടിയെടുക്കാന്‍ വഴി ഒരുക്കിയ കിരിടം വെക്കാത്ത രാജാവ്, ഇന്ത്യന്‍ സുപ്രീംകോടതി
വിധികളെ പോലും സ്വധിനിക്കാന്‍ പറ്റുന്ന തരത്തിലുള്ള പ്രാഗത്ഭ്യം.ഒരിക്കല്‍ പോലും
ഒന്നും ഒന്നും കൂട്ടി മുന്നെന്നു നേടുന്ന മാറാത്ത സാമര്‍ത്ഥ്യം.ഒരു മാസത്തില്‍ അന്‍പതോളം
തവണ വിദേശത്ത് പോയി വരുന്ന, ആരും കുടുതല്‍ വാര്‍ത്തകളില്‍ അറിയാത്ത സാമിപ്യം.പരിചയങ്ങളുടെ
പട്ടികയില്‍ അതിനേയും വശത്താക്കാനുള്ള അവസരം.ജീവിതത്തില്‍ അനേകം തവണ മനസറിഞ്ഞു
ചിരിച്ചതിലും കരഞ്ഞതിലും നടന്ന മറക്കാന്‍ ആവാത്ത ഓരോ അവസരങ്ങളും എല്ലാം
ഒന്നിനൊന്നു എന്‍റെതു മാത്രമാണ്.ഇതെല്ലം ജീവിതം ഒരു Legacy ആക്കി മാറ്റണം എന്ന്
ആഗ്രഹത്തില്‍ ഉള്ളതാണ്.ഒരിക്കല്‍ ഒരിടത്തുനിന്നു കേട്ടിട്ടുണ്ട് “എന്തെലൊക്കെ
കുരുത്തക്കേടും കട്ടി വിത്യസ്തായി ജീവിക്കാതെ എന്താലെ ഒരു രസം ഉള്ളെ...”. അങ്ങനെ
ആയിരിക്കും വേണ്ടേ?...എന്തെക്കെ പറഞ്ഞാലും ഒരു കാര്യം മനസില്‍ ഉണ്ട്.ഒരു രണ്ട്
വരികള്‍…..ചില കാര്യങ്ങള്‍ കിടക്കുന്ന കുട്ടത്തില്‍ കിടക്കുന്ന രണ്ട്
വരികള്‍.....
വരികള്‍.....
You take away
everything…
I lost everything…..
But I WANT my cup of
TEA…!!
Nice........... :)
ReplyDeletethank You.... :) അക്ഷരതെറ്റുകള്‍ ഉള്‍പടെ തെറ്റുകള്‍ ഉണ്ടായിട്ടും nice എന്നെഴുതിയതിന്...വായിച്ചതിന്...
ReplyDeletesuper.....!
ReplyDelete