Date:16/06/2011
മറ്റുള്ളവരോട് ചോദിക്കാന്‍ ആഗ്രഹിക്കാത്തതും ഉത്തരം കിട്ടാന്‍ ആഗ്രഹിക്കുന്നതുമായ ധാരാളം ചോദ്യങ്ങള്‍ മനസ്സില്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ വെച്ചുകൊണ്ട് ഇന്നുണ്ടായ ചില ചിന്തകളുടെ അടിസ്ഥാനത്തില്‍ ആണ് ഇതെഴുതുവാന്‍ എനിക്ക് പ്രേരണ ആയത്.മറ്റുള്ളവരില്‍ അല്പം പോലും താല്‍പ്പര്യം ഉണ്ടാക്കതക്ക ഒരു പ്രത്യേകതയും എന്‍റെ ചിന്തക്ക് ഇല്ലെന്ന വിശ്വാസമാണ് ഇതെഴുതുമ്പോള്‍ എനിക്കുണ്ടായിരുന്നത്.സ്വന്തമായ കുറെ വിശ്വാസങ്ങളില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും തോന്നാകുന്ന ഒരു ചിന്ത മാത്രമാണ് ഇതെന്നു, ഇത് എഴുതുമ്പോലും എന്നില്‍ നിന്ന്‍ ആരോ വിളിച്ച് പറയുന്നുണ്ടായിരുന്നു.ആത്മവിശ്വാസം ഇല്ലാത്ത ഒരാളുടെ ചിന്തയ ഇതെന്നു വായിക്കുന്ന ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് ഒരു പക്ഷെ ആരുടെയും തെറ്റാകില്ല.ഞാന്‍ ചിന്തകളിലേക്ക് കൂപ്പുക്കുത്തി തുടങ്ങി...................
മറ്റുള്ളവര്‍ ചിലരെ വ്യക്താമായി മനസിലാക്കാതെയാണ് പലതും മനസിലാക്കുന്നത്. ഈ മനസിലാക്കലുകള്‍ പല ഞെരിയലുകള്‍ക്കും കാരണമാകുന്നുണ്ട്.രണ്ടാളുകളില്‍ രണ്ടുപേരും പരസ്പരം യഥാര്‍ത്ഥമായാ രീതിയില്‍ മനസിലാക്കിയിട്ടില്ലെന്ക്കില്‍ ആകെ തുക നഷ്ടം മാത്രം ആയിരിക്കും.
എന്തുകൊണ്ടാണ് ചിലര്‍ ചിലരെ ഒഴിവാക്കുന്നത് . ഒഴിവക്കുന്നവന്‍ തിരിച്ചറിയുന്നില്ല ഒഴിവാക്കപ്പെട്ടവന്റെ വേദന.
എന്നെ ആരെക്കയോ എന്തിന്റെയെക്കയോ പേരില്‍ ഒഴിവാക്കുന്നു..........ഞാന്‍ ആരെയെക്കയോ ഏതോ ഒന്നിനാല്‍ ഒഴിവാക്കുന്നു.........................................ആരെക്കയോ ആരോടെക്കയോ എന്തെക്കയോ തെറ്റുകള്‍ ചെയ്തു കുട്ടുന്നു..................................എന്‍റെ പ്രവര്‍ത്തികളില്‍ ശരിയോ തെറ്റാണോ കുടുതല്‍.........................എന്താണ് ശരി.................
എന്‍റെ ചിന്തകള്‍ ഈവക കാര്യങ്ങളിളുടെ സഞ്ചരിച്ച് ഞാന്‍ ആഗ്രഹിക്കാത്തതും ...................ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കാതതുമായ അനവധി ചിന്തകളിളുടെ സഞ്ചരിക്കുന്നു..........................ഇപ്പോഴും ചിന്തകളുടെ ഒരു കറുത്ത താഴ്വരില്‍ ഞാന്‍ നില്‍ക്കുന്നു................ഒരായിരം ചിന്തകള്‍ ചുറ്റിലും.അവ എന്നിലേക്ക് ഒരു കാര്‍മേഘംമാതിരി ചുറ്റി നിറയുന്നു.......ഓരോ നിമിഷവും അതെന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു.......എന്‍റെ കണ്ണുകള്‍ ആ ഇരുട്ടില്‍ മുടുന്നു................ ആ ചിന്തകളുടെ കരുത്തന്‍ പെയ്ത്തില്‍ ഞാന്‍ നിശ്ചലനായി വീഴുന്നു..................................