Powered By Blogger

Friday, July 29, 2011

നഷ്‌ടം


“മായുന്നു ശിരോലിഖിതങ്ങളും
മാറാല കെട്ടിയ ചിന്തയും”

        ഈ വാക്കുകള്‍ എന്നിലേക്ക്‌ എവിടെനിന്നോ എറിഞ്ഞുകിട്ടിയതും മായാതെ എന്‍റെ ഉള്ളില്‍ തെളിഞ്ഞു വരുന്ന രണ്ടു വരികള്‍ മാത്രമാണ്. ചിന്തിച്ചു വഷളാകുന്നതും ,ഭ്രാന്തമായി ചിന്തിക്കുന്നതുമായ ഒരു നിമിഷത്തില്‍ എഴുതുവാന്‍ ആഗ്രഹിച്ചതിന്‍റെ സന്തതിയാകാം ഇനിയുള്ള എന്‍റെ വാക്കുകള്‍.  പറയുന്നവന്‍റെ വായില്‍ നിന്നും , എഴുതുന്നവന്‍റെ കൈയ്യില്‍നിന്നും പ്രസവിക്കപ്പെടുന്ന കുറെ പഴയ വാക്കുകള്‍.
    അന്ന് ഇടവം 17-ആം തിയതി, ഞാന്‍ ഭൂമിയെന്ന മഹാസത്യത്തെ ആദ്യമായി അനുഭവിച്ച ദിനം. അന്ന് ഞാന്‍ മാത്രം ആയിരുന്നില്ല , എന്നോടൊപ്പം ഒരു ഇരട്ടസഹോദരന്‍ കൂടി ഈ ലോകത്തില്‍ വന്നിരുന്നു.ഞങ്ങള്‍ ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ പെട്ടതായതിനാല്‍ അവന് പൗലോസ്‌(paul)  എന്നായിരുന്നു പേര്‍ ഇട്ടിരുന്നത്. ഇതെല്ലാം  മുതിര്‍ന്നതിനുശേഷം മാത്രമായിരുന്നു ഞാന്‍ അറിയുന്നത്.ഞാന്‍ അറിഞ്ഞ നിമിഷങ്ങല്‍ക്കെത്രയോ മുന്‍പുതന്നെ അവന് ഈ ലോകത്തുനിന്നു പോകേണ്ടിവന്നിരുന്നു. എന്‍റെ അമ്മ പറയുന്നത് , അവനെ ദൈവം സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയെന്നാണ്. അവന്‍ എന്‍റെ തനി പകര്‍പ്പും രൂപവുമായിരുന്നു എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.
    എനിക്ക് തോന്നുന്നു , ഇന്ന് അവന്‍ ഉണ്ടായിരുന്നെന്ക്കില്‍ ഒരു പക്ഷെ എന്നെ പോലെ തന്നെ മറ്റുള്ളവര്‍ക്ക് കാഴ്ചയില്‍ തോന്നുമായിരുന്നിരികണം.ഒരു പക്ഷെ എന്നെകാലും മിടുക്കന്‍ അല്ലെങ്ക്കില്‍ ഈ ലോകത്തിലെ വേറൊരു മണ്ടന്‍.
    പക്ഷെ , ഇന്ന് എന്‍റെ ഓരോ സ്വപ്നങ്ങളിലും അവന്‍ അതിഥിയായി എത്തുന്നു.ഈ അടുത്തകാലത്ത്‌ ഞാന്‍ അവനെപ്പറ്റി വളരെയധികം ചിന്തിച്ചതിനാല്‍ ആയിരുന്നിരിക്കണം....?.ഓരോ സ്വപ്നങ്ങളിലും വിത്യസ്ത വിഷയങ്ങളെപ്പറ്റി അവനുമായി എനിക്ക് സംവദിക്കാന്‍ പറ്റുന്നു.ഞാന്‍ ചെയ്യുന്ന പ്രവത്തിയിലെ  ന്യായ അന്യായത്തെപ്പറ്റി അവനുമായി എനിക്ക് എത്രയോവട്ടം തര്‍ക്കിക്കെണ്ടിവന്നിരിക്കുന്നു...?
    ഒരിക്കല്‍ അവന്‍ എന്‍റെ സ്വപ്നത്തിലുടെ അവന്‍റെ ലോകത്തെപ്പറ്റി  ആ രാത്രി എന്നോടു പറഞ്ഞു.എനിക്കിപ്പഴും അറയില്ല അതെവിടെയെന്ന്. അവന്‍ പറയുന്നത് അവന്‍റെ ലോകത്തില്‍ ഒരാള്‍ക്ക് വേരോരാളെപ്പറ്റി ചിന്തിക്കാന്‍ , ചിന്തയില്‍ വരുന്നയാളുടെ അനുവാദം വേണമത്രേ. അവരില്‍ നിന്നുള്ള അനുവാദത്തിന്‍റെ ഒരുതരം  സിഗ്നല്‍ കിട്ടിയാല്‍മാത്രം നമുക്ക്‌ അവരെപ്പറ്റി ചിന്തിച്ചു തുടങ്ങാം.ഈ കാരണം കൊണ്ടാണത്രേ എന്‍റെ ഇരട്ടസഹോദരന്‍ നമ്മുടെ ഈ ലോകത്തിലേക് എന്നെ കാണാന്‍ വരുന്നത്.
    പിറ്റേ പുലര്‍ച്ചെ , ഞാന്‍ അവന്‍ പറഞ്ഞ  കാര്യത്തെക്കുറിച്ച് ചിന്തിച്ചു. പിന്നെ എന്‍റെ ആലോചന ഇങ്ങനെയായി...........ഈ ഭൂമിയില്‍ നമ്മള്‍ അറിയുന്നതും അറിയാത്തതുമായ എത്രയോ ആളുകളെപ്പറ്റി പലതരത്തില്‍ ചിന്തിക്കുന്നു.നല്ലവിധവും മോശമായവിധവും.നമ്മള്‍ ആരെപറ്റി ചിന്തിക്കുന്നുവോ, അവര്‍ അത് അറിയുന്നപോലും ഇല്ല.........
    ഞാന്‍ ഇനി എന്നിലെ ഒരു ആഗ്രഹം പറയാം.നാം ഒരാളെപ്പറ്റി  നല്ലത് ചിന്തിക്കുമ്പോള്‍,അവര്‍ അത് തിരിച്ചറിയണം.ഇതോര്‍ത്ത് ഞാന്‍ അല്‍പനേരം സ്വയം മന്ദഹസിച്ചു.നല്ലതായി തോന്നേണ്ടത് എനിക്കോ.......?.മറ്റാര്‍ക്കോ.............?
       പിന്നിടൊരു രാത്രിയില്‍ എന്‍റെ സ്വപ്നത്തിലുടെ ഞാന്‍  അവനെ വീണ്ടും കണ്ടു.അവന്‍ ആ രാത്രിയില്‍ എന്നോട് വളരെ ഗൌരവംമേറിയ എന്തോ ഒരു കാര്യത്തെപ്പറ്റി പറഞ്ഞതായി എനിക്കിന്നും ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്.പക്ഷെ ആ പറഞ്ഞകാര്യം എന്തെന്ന് പിറ്റേദിവസം ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും എനിക്കതിനു സാധിച്ചില്ല.വീണ്ടും ഒരു രാത്രിയില്‍ ഞാന്‍ അവനെ കണ്ടു.അവന്‍ എന്നോട് ആ കാര്യം തന്നെ വീണ്ടും പറയാന്‍ ശ്രമിക്കുന്നതിന്‌ മുന്‍പുതന്നെ , അവനെ എന്തോ ആ ഇരുട്ടില്‍ നിന്നും പിന്നോട്ടു വലിച്ചു മാറ്റുന്നതായി ഞാന്‍ കണ്ടു, ഇതു കണ്ടു ഞാന്‍ ശബ്ദിക്കുന്നതിനുമുന്പുതന്നെ , ഒരു ചുവന്ന തുണി എന്‍റെ കണ്ണിനുമുകളിലേക്ക് ആരോ വലിച്ചെറിഞ്ഞു. ആ സത്യത്തെ അറിയാതെ എന്‍റെ കണ്ണുകള്‍ തുറന്നുപോയി, ഞാന്‍ വിശ്വസിക്കുന്ന സത്യം എന്ന  ഈ പ്രപഞ്ചത്തിലേക്ക്.

    ഞാന്‍ കണ്ട ഈ സ്വപ്നത്തെപ്പറ്റി എന്‍റെ ഒരു സുഹൃത്തിനോട് പറയുവാന്‍ ഇടയായി.അവന്‍ ഇതിനെ എന്‍റെ ഒരു ഭ്രാന്തായി വിമര്‍ശിച്ചു.ഞാന്‍ കാണാത്തെയും അറിയതെയുമായ എന്തിനെയോ ആണ് ഞാന്‍ എന്‍റെ സ്വപ്നങ്ങളിളുടെ കണ്ടെതെന്നു എനിക്കും തോന്നി.അടുത്ത എന്‍റെ സ്വപ്നത്തില്‍ ഇതിനുള്ള ഉത്തരം ഞാന്‍ കണ്ടെത്തുമെന്ന് ഞാന്‍ എന്‍റെ മനസ്സിനെ പഠിപ്പിച്ചു.പിന്നെത്തെ ഓരോ രാത്രികളും ഞാന്‍ അവനെ എന്റെ സ്വപ്നങ്ങളിളുടെ പ്രതിക്ഷിച്ചിരുന്നെങ്ങിലും, പിന്നിടൊരിക്കലും അവന്‍ എന്റെ  സ്വപ്നങ്ങളിളുടെ വരാതായി.
എനിക്കെന്നോ നഷ്ടമായ എന്‍റെ പാതി മനസ്സ് എനിക്ക് വീണ്ടും നഷ്ടപ്പെടുകയാണ്. ഞാന്‍ ആഗ്രഹിച്ച നിമിഷം മുതല്‍ എനിക്ക് നഷ്ടമായ, എന്‍റെ ആ അവസ്ഥയെ തേടിയുള്ള എന്‍റെ രാത്രികള്‍ എന്നില്‍ നിന്നും വീണ്ടും വിദൂരതയിലേക്ക് നീങ്ങുകയാണ്.ആഗ്രഹികാത്ത ആനന്തതയിലേക്ക് എന്നെ വിട്ടു പോകുന്നു.കുറെ നിഗൂഢതകള്‍ എന്നില്‍ ബാക്കി വെച്ചുകൊണ്ട് തന്നെ.


"സ്വപ്നവും യാഥാര്‍ത്ഥ്യവും, എന്‍റെ ചിന്തകള്‍ക്ക് അപ്പുറം ആണോ...........?"

Friday, July 1, 2011

ഒരു കഥ

                          അലസമായി ചിന്തിച്ചുകൊണ്ടിരുന്ന ഒരു നേരത്ത് എന്‍റെ മനസ്സ് ഏതോ ഒരു സന്ദര്‍ഭത്തില്‍ എന്തോ ഒന്നില്‍ കുരുങ്ങി നിന്നു . ചിലന്തിവലയില്‍പ്പെട്ട ഈച്ചയുടെ അവസ്ഥ.എന്നില്‍ നിന്ന് ഒരു ഞെരുക്കം ഞാന്‍ കേട്ടു.

                   പെട്ടെന്ന് എന്നില്‍ നിന്ന് ആരോ ഓടിമാറി എനിക്ക് എതിരെ നിന്നു.അവിടെ നിന്ന് അവന്‍ വിളിച്ചു പറഞ്ഞു "നിനക്ക് നാണം ഉണ്ടോ............?". അല്ലാ,എനിക്ക് നാണം ഇല്ലേ........?.ആരടാ എന്നോടിങ്ങനെ ചോദിക്കാന്‍, ഞാന്‍ അവനെ സൂക്ഷിച്ച് നോക്കി. വേറെ ആരും അല്ലാ , അവനായിരുന്നു.........എന്‍റെ സ്വന്തം മനസാക്ഷി.  എന്നും ഞാനും അവനും തമ്മില്‍ തല്ലു കൂടിക്കൊണ്ടിരുന്നു. ഇവനുമായി  തല്ലു കൂടാന്‍ എനികിഷ്ടമാണ് , കാരണം ഇവനുമായി തല്ലു കൂടിയാല്‍ മാത്രം ഒരിക്കലും പിന്നിട് പരാതികള്‍ ഒന്നും ഉണ്ടാകില്ലല്ലോ.....എന്നാല്‍ ഓരോ നിമിഷവും അവന്‍ എന്നില്‍ നിന്നും ഓടി മാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എനിക്കിന്നും അറിയില്ല എന്തുകൊണ്ടാണ് അവന്‍ എന്നില്‍ നിന്നും ഓടി പോകാന്‍ ശ്രമിക്കുന്നത് .
                ഇത് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ട് പേര്‍ എന്‍റെ ചെവിയിലൂടെ മുകളില്‍ മേലോട്ട് വലിഞ്ഞു കയറുന്നതായി എനിക്ക് തോന്നി.അവര്‍ എന്‍റെ അതേരൂപം.ഒരുവന്‍ കറുത്തവനും കൊമ്പുള്ളവനും ആയിരുന്നു, അടുത്തവന്‍ വെളുത്ത് മാലാഖയെപോലെയിരുന്നു.ഇവര്‍ തമ്മില്‍ എന്തെക്കയോ പറഞ്ഞു വാദിക്കുന്നു.അവര്‍ പറയുന്നത് എന്നെപറ്റിയാണ് .അത് എനികിഷ്ടപ്പെട്ടില്ല , എന്നെ പറ്റി പറയാന്‍ ഇവര്‍ ആരാണ്, ആരാണ് ഇതിനിവര്‍ക്ക് അവകാശം കൊടുത്തെ, ഇത് ഞാന്‍ അനുവദിക്കില്ല.നിര്‍ത്താന്‍ ഞാന്‍ അവരോടു ഉച്ചത്തില്‍ പറഞ്ഞു.അവര്‍ അതിന് മനസുകൊടുത്തില്ല.ഇനിയും ഞാന്‍ അനുവദിക്കില്ല.എന്‍റെ  പ്രവര്‍ത്തികള്‍ ഭ്രാന്തമായി ..........

                         ആ തിരുമാനം എന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചു.ഞാന്‍  എന്‍റെ കൈയില്‍ ഉണ്ടായിരുന്ന കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബാറ്റുകൊണ്ട് കൊടുത്തു  ഒന്ന്. ദേ കിടക്കുന്നു, രണ്ട് പേരും. ഇനി ആരും എന്‍റെ പേരില്‍ വാദിക്കരുത് . ആരായാലും ഈ അവസ്ഥയാണ്‌.സൂക്ഷിച്ചോ................