Powered By Blogger

Wednesday, July 3, 2013

വീണ്ടും

കുറെ നാളുകള്‍ക്കുശേഷം വീണ്ടും ഈ ബ്ലോഗ്‌ എന്ന സംഗതിയെപ്പറ്റി ഓര്‍ത്തുപോയി.എന്തിനാ ഇത് എഴുതണെന്ന് തോന്നിങ്കിലും വേണ്ട എന്ന് തോന്നിട്ടില്ല.കണ്മുന്നില്‍ കണ്ടത് ഉള്‍പെടും ഓരോന്നും.ഇതൊന്നും ബ്രഹ്മവിനുപോലും മാറ്റാന്‍ പറ്റാത്തത് കൊണ്ടാര്‍ന്നാലോ എന്നോര്‍ക്കുമ്പോള്‍ എനിക്കെന്‍റെ വത്യസ്ഥതയില്‍ അത്ഭുതം തോന്നണ്ട്.


ആരെക്കയോ പറഞ്ഞപോലെ മധുരംമുക്കിയ വാക്കുകളാല്‍ എല്ലാരോടും  ഇടപെടാന്‍ പറ്റിയില്ലേല്‍, ജീവിതമാകുന്ന കോപ്പയിലെ കയിപ്പു ഒത്തിരി കുടിക്കേണ്ടിവരും.ആരോ  പറഞ്ഞപോലെ , മനസൊരു ആശ്രമം പോലെയാണ്.ആര്‍ക്കും കയറി വരാം ഇരങ്ങിപ്പോകാം .എപ്പോള്‍ വേണമെങ്കിലും.ഇനി ഒന്ന് വ്യതിചലിച്ചു പറയട്ടെ..

കുറച്ചു ദിവസങ്ങള്‍ kolenchery മെഡിക്കല്‍ മിഷന്‍ കോളേജ്  hospital ന്‍റെ മാസിക ആരോഗ്യ വാര്‍ഡില്‍ അവടെ ഉള്ളോരുമായി സഹകരിച്ച് പ്രാവര്‍ത്തിക്കേണ്ടിവന്നു.കിട്ടണെന്ന് അനാവശ്യമായി ആഗ്രഹിച്ച സ്നേഹം , ആത്മാര്‍ത്ഥത ആഗ്രഹിച്ചപോലെ കിട്ടില്ലാന്നു തോന്നിയപ്പഴോ , സ്നേഹത്തോടെ കിട്ടിയത് തിരിച്ചു കൊടുത്തു ഉപേക്ഷിക്കേണ്ടിവന്ന്പ്പോഴോ,കൈയില്‍ പിടിച്ചു കൂടെ ഉണ്ടാകും എന്നുപറഞ്ഞ വാക്കുകള്‍ ഇല്ലാതായെന്ന് തോന്നിയപ്പോഴോ , സ്വന്തം ശരിരം കുത്തികീറി നാവ് ചാലിക്കാത്തവനായി അവടെ എത്തിപ്പെടനെ. അറിയാതെ ചെയ്ത കുറെ തെറ്റുകളുടെപ്പേരില്‍, ഞാന്‍ കാരണം ഒഴികിയ കണ്ണിരുകളുടെപ്പേരില്‍...സ്വയം തിരിച്ചറിയാത്ത കുറെ ദിവസങ്ങള്‍ക്കുശേഷം ഉണങ്ങി തുടങ്ങിയ മുറിവുകളോടെ  ഞാന്‍ തിരിച്ചറിഞ്ഞത് വേറെ കുറെ അവസ്ഥകളും ജീവിതങ്ങളും ആര്‍ന്നു.പലരും  ഒറ്റപ്പെടലുകളുടെ പ്പേരില്‍,സ്നേഹം നിഷേധിച്ചതിന്റെ പേരില്‍, അനാഥതത്തിന്റെപ്പേരില്‍. അവിടെയുള്ള പലരെയും പരിചയപ്പെടാനും അവരെപ്പറ്റി കുടുതല്‍ അറിയാനുമായിരുന്നു ഞാന്‍ ശ്രമിച്ചേ.ഓരോ അവസ്ഥകള്‍ക്കും അറിഞ്ഞോ അറിയാതെയോ ഏതേലും തരത്തില്‍ ഉള്‍പ്പെട്ടവര്‍, കണ്ണടച്ച് ജീവിക്കുന്നവര്‍ ആ അവസ്ഥകള്‍ ചെന്നറിയണം. ആരെടെമുന്നില്‍ നല്ലതായി ജീവിക്കണോ ,എന്ത് commitments keep ചെയ്യനായാലും ,എന്ത് നേടി എത്ര നല്ലതായി ജീവിച്ചാലും ഒരു സത്യം ഉണ്ട്.സ്വയം എന്ന സത്യം.കടിച്ചുപിടിച്ച് വേണ്ടാന്ന് വെച്ച് കണ്ണടച്ചപ്പോള്‍ ആ മറയുടെ അപ്പുറത്തു വേറെ ഒരു അവസ്ഥയില്‍ ജീവികണ ഒന്നിനെ ആണ് കാണാതെ പോകുന്നത്.വേണ്ടാന്ന് വെച്ച് ജീവിച് ജയിച്ച അനേകരുള്ള നാട്ടിലാണ്.എന്നാലും പലവിധം യഥാര്‍ത്ഥ്യം കണ്ടപ്പോ പറഞ്ഞുപോയതാ.

അവിടെ വെച്ച് കണ്ട ഒരു എഴുവയസുകരിയും അവളുടെ വാക്കുകളും എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഇടയ്ക്കു തനിയെ വിറച്ചു വീഴുന്ന രോഗം ആണ്.എന്നാല്‍ എത്ര ബോള്‍ഡ് ആണവല്‍, അത്രോം ഞാന്‍ ആകാന്‍ ഇനിയും എനിക്ക് വര്‍ഷങ്ങള്‍ ഇടുക്കണം.അവളുടെ അമ്മ അവളെ ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചു ജീവിക്കണു.വേറെ ഒന്നും ഞാന്‍ അന്നോഷിച്ചില്ല ആരും ഒന്നും പറഞ്ഞില്ല.എനികെന്തോ ആ കുട്ടിയോട് ഒപ്പം അവളുടെ കളികളില്‍ കുടെനില്‍ക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയത്.അവള്‍ ഒരു ബുക്കില്‍ കുറെ കഥകളും കവിതകളും എഴുതി സൂക്ഷിച്ചിരുന്നു.സ്വന്തം അമ്മക്ക് ഇപ്പത്തെ ജീവിതാ കുടുതല്‍ ഇഷ്ടം , അപ്പോള്‍ അതാ എനിക്ക് ഇഷ്ടം എന്ന് ആ കുട്ടി പറയുന്നു.അതും അത്ര ബോള്‍ഡ് ആയിട്ട്.ഒരു സത്യം പറയാം , മറ്റുള്ളോരുടെ ഇഷ്ടോം അവരുടെ താല്പര്യത്തിന്റെ മുന്നില്‍ സ്വയം നഷ്ടമായാലും അത് കാണിക്കാതെ ജീവിക്കാന്‍ എന്നെ പഠിപ്പിച്ചത് ആ പെണ്‍കുട്ടിയാണ്.എന്‍റെ അമ്മ പറയുമായിരുന്നു എനിക്ക് വിവേകം കുറവാണെന്ന്.ഞാന്‍ തന്നെ ആഗ്രഹിക്കും , വാശിപിടിക്കും.കിട്ടിയില്ലേല്‍ സ്വയം ശപിക്കും.അല്ലേല്‍ വാശി കാണിക്കും.അങ്ങനെ മോശമായി കുറെ എന്തക്കോ . ഇപ്പേ എല്ലാം അംഗികരിക്കണ്ട്  ഞാന്‍.അവള്‍ എന്നെ പഠിപ്പിച്ചു, അവനവന്‍റെ ഇഷ്ടങ്ങള്‍ ആണ് കണ്ണടച്ചു മറക്കേണ്ടതെന്ന്‍. ഇന്നോളം ഞാന്‍ പഠിച്ചതില്‍ ഒരിക്കലും മറക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കനൊന്നാണ്.അവളുടെ ഓരോ കവിതകളിലും കഥകളിലും അവള്‍ പുറത്തു കാണിക്കാത്ത ഒരായിരം പരാതികളും സങ്കടങ്ങളും ആയിരുന്നു.അതില്‍ ഒരു ചെറിയ കവിത എന്തോ എനിക്ക് മറക്കാന്‍ പറ്റാത്ത ഇഷ്ടമായി. ഞാന്‍ അത് ഉള്‍പ്പെടുത്തുന്നു.

തൊണ്ട വരണ്ടൊരു വണ്ടാനെ ഞാന്‍
ദാഹം തീര്‍ക്കാന്‍ തേന്‍ തരുമോ....
റോസാ പൂവേ ചെത്തിപ്പൂവേ
ദാഹം തീര്‍ക്കാന്‍ തേന്‍ തരുമോ...

നമ്മള്‍ simple ആയി കാണുന്ന പലതും പലരുടെയും ലൈഫിനെ എതെക്കെ അവസ്ഥയില്‍ എത്തിച്ച്ക്കുമെന്നത് നമ്മള്‍ ചിന്തിക്കുന്നെന്റെയെക്കെ വളരെ അപ്പുറത്താകും.ഓരോ വക്കും ഓരോ ചെറിയ പ്രാവര്‍ത്തിയും ഒരു നൂറുതവണ ചിന്തിച്ചേ ചെയ്യാമോള്. ഇത് നിസാരമായി പാതി വഴിയില്‍ പറഞ്ഞു നിര്‍ത്തുന്നു.